പെറ്റ് ഷോപ്പ് നടത്തുന്നവർ അറിയാൻ മാർഗ്ഗ നിർദ്ദേശങ്ങൾ സർക്കാർ പുറപ്പെടുവിച്ചു. 2023 നവംബർ മുതൽ നടപ്പാക്കും.
▫️ ലൈസൻസ് പ്രദർശിപ്പിക്കണം
▫️ വലിയ ശബ്ദം പുക ദുർഗന്ധം ഉള്ള സ്ഥലത്തോ ഫാക്ടറികൾ, കശാപ്പു ഇവയുടെ അടുത്തോ പെറ്റ് ഷോപ്പ് പ്രവർത്തിപ്പിക്കാൻ പാടില്ല.
▫️ താൽക്കാലികമായി വലിച്ചുകെട്ടിയ ഷെഡ്ഡിലോ, കുടിലിലോ നടപ്പാതയിലോ പാടില്ല.
▫️ ശുദ്ധമായ കുടിവെള്ളം, വൈദ്യുതി ലഭ്യമാക്കണം.
▫️ കെട്ടുറപ്പുള്ള കെട്ടിടമായിരിക്കണം.
▫️ അനുയോജ്യമായ, താപനിലയും വെന്റിലേഷനും ഉറപ്പാക്കണം.
▫️ രോഗമുള്ളവയെ മാറ്റിപ്പർപ്പിക്കാൻ സംവിധാനം വേണം.
▫️ ആവശ്യമായ സ്ഥലസൗകര്യം ഓരോ മൃഗത്തിനും പക്ഷിക്കും നൽകണം.
▫️ കടയ്ക്ക് പുറത്ത് പ്രദർശിപ്പിക്കാൻ പാടില്ല
▫️ വെറ്റിനറി ഡോക്ടർ പരിശോധിച്ച് സർട്ടിഫിക്കറ്റോട് കൂടി വേണം വിപണനം.
▫️ മുലകുടി മാറാത്ത കുഞ്ഞുങ്ങളെയും, ചിറകു മുളയ്ക്കാത്ത പക്ഷികളെയും വിൽക്കാൻ പാടില്ല.
▫️ മൈക്രോചിപ്പ് ചെയ്തിട്ടെ നായ്ക്കളെ വിൽക്കാൻ പാടുള്ളൂ
▫️ Microchip Reader ഉണ്ടായിരിക്കണം.
▫️ ലൈസൻസ് ഉള്ള breeders ൽ നിന്ന് വാങ്ങി വേണം വിപണനം.
▫️ പല പ്രായത്തിലുള്ളവയെയോ, പല ഇനങ്ങളെയോ ഒന്നിച്ചു പാർപ്പിക്കാൻ പാടില്ല.
▫️ രാത്രിയിൽ ഇവയെ ഒറ്റയ്ക്ക് ആക്കി കടയടിച്ചു പോകാൻ പാടില്ല.