Latest Posts

സ്തനാർബുദം കണ്ടെത്താൻ താലൂക്ക് ആശുപത്രികളിലും മാമോ​ഗ്രാം

സ്തനാർബുദം ബാധിച്ചവരെ നേരത്തെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ കാൻസർ സെന്ററുകൾക്കും പ്രധാന മെഡിക്കൽ കോളേജുകൾക്കും പുറമേ ജില്ലാ, താലൂക്ക് തല ആശുപത്രികളിൽ കൂടി മാമോഗ്രാം മെഷീനുകൾ സ്ഥാപിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 2.4 കോടി രൂപ….

ശബരിമലയിലെ വരുമാനം 357.47 കോടി, കഴിഞ്ഞ സീസണിലേതിനെക്കാൾ 10 കോടിയുടെ വർധനവ്

2023-24 വർഷത്തെ ശബരിമല മണ്ഡല-മകരവിളക്ക് സീസണിൽ ലഭിച്ച ആകെ വരുമാനം 357.47 കോടി രൂപയാണെന്ന് (357,47,71,909 രൂപ) ദേവസ്വം ബോർഡ് പ്രസിഡന്‍റ്  പി. എസ്. പ്രശാന്ത് അറിയിച്ചു. കഴിഞ്ഞ വർഷം 347.12 കോടി രൂപയായിരുന്നു (347,12,16,884 രൂപ) വരുമാനം. ഈ വർഷം….

അടുത്ത സാമ്പത്തിക വർഷം ഇന്ത്യ ഇനിയും വളരുമെന്ന് ആർബിഐ ഗവർണർ

അടുത്തവർഷം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വളർച്ച കണക്കുകൂട്ടിയതിനേക്കാൾ അധികമായിരിക്കുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസ് ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ പറഞ്ഞു. യുക്രെയ്‌നിലെയും മിഡിൽ ഈസ്റ്റിലെയും പ്രശ്നങ്ങൾ, മഹാമാരി, ജിയോപൊളിറ്റിക്കൽ പിരിമുറുക്കങ്ങൾ ഉൾപ്പെടെയുള്ള  ആഗോള പ്രശ്നങ്ങൾക്കിടയിൽ മറ്റ്….

കോച്ചിങ് സെന്ററുകളില്‍ 16 വയസ്സ് തികഞ്ഞവര്‍ മതി; മാര്‍ഗനിര്‍ദേശവുമായി കേന്ദ്രം

സ്വകാര്യ കോച്ചിംഗ് സെന്ററുകൾക്ക് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കി. പുതിയ മാർഗരേഖയുടെ അടിസ്ഥാനത്തിൽ കേരളത്തിലടക്കം നിയമനിർമ്മാണം നടത്തേണ്ടി വരും. നിർദ്ദേശങ്ങൾ ലംഘിച്ചാൽ 25,000 മുതൽ ഒരു ലക്ഷം വരെ പിഴ ഈടാക്കാനാണ് തീരുമാനം. സംസ്ഥാനങ്ങൾ ഇക്കാര്യത്തിൽ നിയമനിർമ്മാണം നടത്തണം. സ്വകാര്യ….

കാസര്‍കോട്-തിരുവനന്തപുരം ദേശീയപാത 66 സിഗ്നല്‍ ഫ്രീയാകും

കാസർകോട് തലപ്പാടി മുതൽ തിരുവനന്തപുരം കഴക്കൂട്ടം വരെ ആറുവരിയായി ദേശീയപാത 66 നിർമിക്കുന്നത് സിഗ്നലുകളില്ലാതെ. 603 കിലോമീറ്റർ നീളത്തിൽ സിഗ്‌നലുകളില്ലാത്ത റോഡായി ഇതു മാറും. സംസ്ഥാനത്തെ സിഗ്നലുകളില്ലാത്ത ആദ്യത്തെ പ്രധാന റോഡാകുമിത്. റോഡ് മറികടക്കാൻ അടിപ്പാതകളും കാൽനടപ്പാതകളും നിർമിക്കും. ദേശീയപാതയിൽ നിർമാണം….

ആന്റിബയോട്ടിക്ക് നിർദേശിക്കുമ്പോൾ കുറിപ്പടിയിൽ കാരണം സൂചിപ്പിക്കണമെന്ന് ആരോഗ്യമന്ത്രാലയം

രോഗിക്ക് ആന്റിബയോട്ടിക്ക് നിർദേശിക്കുമ്പോൾ കുറിപ്പടികളിൽ കാരണം സൂചിപ്പിക്കണമെന്ന് ഡോക്ടർമാരോട് ആരോഗ്യമന്ത്രാലയം. ആന്റിബയോട്ടിക്കുകളുടെ വിവേചനരഹിതമായ ഉപയോഗം തടയുകയാണ് ലക്ഷ്യം. ആവശ്യമുള്ളപ്പോൾ മാത്രമേ ആന്റിബയോട്ടിക്ക് നിർദേശിക്കാവൂ. എല്ലാ അണുബാധകൾക്കും ആന്റിബയോട്ടിക്ക് ആവശ്യമില്ലെന്ന് രോഗികൾ മനസ്സിലാക്കണം. ഡോക്ടർമാരുടെ കുറിപ്പടിയുണ്ടെങ്കിൽ മാത്രമേ ആന്റിബയോട്ടിക്ക് വിൽക്കാവൂവെന്നും ഇത് ഫാർമസിസ്റ്റുകൾ….

ജനന തീയ്യതി തെളിയിക്കാന്‍ ഇനി ആധാര്‍ സ്വീകരിക്കില്ല; സര്‍ക്കുലർ പുറത്തിറങ്ങി ഇപിഎഫ്ഒ

ജനന തീയ്യതി തെളിയിക്കാനുള്ള അംഗീകൃത രേഖകളുടെ പട്ടികയിൽ നിന്ന് ആധാർ ഒഴിവാക്കി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷൻ. യുനീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ നിന്ന് ലഭിച്ച നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ജനന തീയ്യതി തെളിയിക്കാന്‍ ആധാര്‍ സ്വീകാര്യമല്ലെന്ന തരത്തിൽ ഇപിഎഫ്ഒ നിബന്ധനകളില്‍….

പാഴ്സൽ ഭക്ഷണം: ലേബൽ പതിക്കണമെന്ന നിയമം കർശനമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്

ഭക്ഷണം തയ്യാറാക്കിയ സമയം ഉൾപ്പെടെ പ്രദർശിപ്പിക്കുന്ന ലേബലുകൾ പാഴ്സൽ ഭക്ഷണക്കവറിന് പുറത്ത് നിർബന്ധമായും പതിക്കണമെന്ന് സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണർ നിർദ്ദേശം പുറപ്പെടുവിച്ചു.  ലേബലിൽ ഭക്ഷണം തയ്യാറാക്കിയ സമയം, ഉപയോഗിക്കേണ്ട സമയ പരിധി എന്നിവ കൃത്യമായി രേഖപ്പെടുത്തണം. കടകളിൽ നിന്നും വിൽപ്പന നടത്തുന്ന….

46000 ത്തിന് താഴേക്ക്; വമ്പൻ ഇടിവിൽ സ്വർണവില

തുടർച്ചയായ മൂന്നാം  ദിവസമാണ് സ്വർണവില കുറഞ്ഞത്. ഇന്നലെ 280  രൂപ കുറഞ്ഞിരുന്നു. ഇന്ന് 240 രൂപയാണ് ഒരു പവൻ സ്വർണത്തിന് കുറഞ്ഞത്. ഇതോടെ സ്വർണവില 46000 ത്തിന് താഴേക്ക് എത്തി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക്  45,920 രൂപയാണ്…..

അശാസ്ത്രീയ മാലിന്യക്കൂനകള്‍ നീക്കി ഭൂമി വീണ്ടെടുക്കും; പദ്ധതി സംസ്ഥാനത്തെ 20 നഗരത്തിൽ

മാലിന്യക്കൂനകളെ ജനോപകാരപ്രദമായ കേന്ദ്രങ്ങളാക്കിമാറ്റാൻ പുതിയ വഴിയുമായി കേരള ഖരമാലിന്യ പരിപാലന പദ്ധതി (കെഎസ്ഡബ്ല്യുഎംപി). സംസ്ഥാനത്തെ നഗരപ്രദേശങ്ങളിൽ കാലങ്ങളായി കെട്ടിക്കിടക്കുന്ന മാലിന്യം നീക്കി ആ സ്ഥലം വിവിധ ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്താൻ ലോക ബാങ്കിന്റെ സഹായവുമുണ്ട്‌. സ്ഥിരമായി മാലിന്യംതള്ളുന്ന സ്ഥലം വീണ്ടെടുത്ത് നഗരസഭയ്ക്ക് പ്രയോജനകരമാക്കുന്നതാണ്….