Latest Posts

ഇന്ത്യൻ ടൂറിസ്റ്റുകൾക്ക് യുപിഐ വഴി ഈഫൽ ടവറിലേക്കു ടിക്കറ്റ് എടുക്കാം

പാരീസിലെ ഈഫൽ ടവർ സന്ദർശിക്കുന്ന ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് ഇന്ത്യയുടെ ഏകീകൃത പേയ്മെന്റ്റ് ഇന്റർഫേസ് ഉപയോഗിച്ച് ഈഫൽ ടവർ സന്ദർശനം ഇനി ഈസിയായി ബുക്ക് ചെയ്യാം. നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഈഫൽ ടവർ സന്ദർശിക്കുന്ന രാജ്യാന്തര….

ആറ്റുകാൽ പൊങ്കാല ഫെബ്രുവരി 25ന്; നിർദേശങ്ങളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് തീർഥാടകർക്കും പൊതുജനങ്ങൾക്കും ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്തുന്നതിനായി ഭക്ഷ്യസ്ഥാപനങ്ങൾ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു പ്രവർത്തിക്കണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് നിർദ്ദേശിച്ചു. ഫെബ്രുവരി 17 മുതല്‍ 26 വരെയാണ് ആറ്റുകാല്‍ പൊങ്കാല മഹോത്സവം. ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് മുഴുവൻ ഭക്ഷ്യസ്ഥാപനങ്ങളും ലൈസൻസിന്റെ/രജിസ്ട്രേഷന്റെ പകർപ്പ്….

11.48 കോടി പാൻ ഇതുവരെ ആധാറുമായി ലിങ്ക് ചെയ്തിട്ടില്ല

പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിൽ കാലതാമസം വരുത്തിയതിന് ഇത് വരെ പിഴയായി 600 കോടി രൂപ സർക്കാർ ഈടാക്കിയതായി റിപ്പോർട്ട്. ഏകദേശം 11.48 കോടി പാൻ ഇതുവരെ ആധാറുമായി ലിങ്ക് ചെയ്തിട്ടില്ലെന്ന് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ….

വെളുത്തുള്ളിക്ക്‌ 450, ചെറിയ ഉള്ളിക്ക്‌ കുറഞ്ഞു

തിരുവനന്തപുരത്ത് വെളുത്തുള്ളി കിലോയ്‌ക്ക്‌ 450– 500 രൂപ. തമിഴ്‌നാട്ടിൽ ചിലയിടങ്ങളിൽ 550 രൂപവരെ വില ഉയർന്നു. മധ്യപ്രദേശ്‌, ഉത്തർപ്രദേശ്, മഹാരാഷ്‌ട്ര എന്നിവിടങ്ങളിൽനിന്നുള്ള വരവ്‌ കുറഞ്ഞതാണ്‌ വില ഉയരാൻ കാരണമെന്ന്‌ വ്യാപാരികൾ പറഞ്ഞു. ഒരുമാസംമുമ്പ്‌ കിലോയ്ക്ക് 150 രൂപയായിരുന്നു. രണ്ടാഴ്‌ചയ്ക്കകം വില കുറഞ്ഞു….

ചൈനയിൽ നിന്ന് നിക്ഷേപകർ പിൻവാങ്ങുന്നു, പണമൊഴുക്ക് കൂടുതൽ ഇന്ത്യയിലേക്ക്

ആഗോള സാമ്പത്തിക രംഗത്ത് വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി ഇന്ത്യ. കഴിഞ്ഞ രണ്ടുപതിറ്റാണ്ടുകളായി ലോകത്തെ വളരുന്ന സാമ്പത്തിക ശക്ത‌ിയെന്ന ഖ്യാതികേട്ട ചൈനയിൽ നിന്ന് നിക്ഷേപകർ കൂട്ടത്തോടെ പിൻവാങ്ങിയതോടെയാണ് ലോക സമ്പദ്‌വ്യവസ്‌ഥ പുതിയൊരു അധ്യായം തുറക്കപ്പെടുന്നത്. ഈ പണം ഇന്ത്യയിലേക്കാണ് ഒഴുകുന്നതെന്നാണ് റിപ്പോർട്ടുകൾ. വാൾ സ്ട്രീറ്റ്….

ഹൈ റിസ്ക്ക്! ഈ ആപ്പുകൾ ഫോണിലുണ്ടെങ്കിൽ വേ​ഗം കളയൂ

പുതിയ മാൽവെയർ വില്ലൻമാരെ നീക്കം ചെയ്ത് ഗൂഗിൾ പ്ലേ സ്റ്റോർ. Rafaqat, Privee Talk, MeetMe, Let’s Chat, Quick Chat, Chit Chat, Hello Chat, YohooTalk, TikTalk, Nidus, GlowChat, Wave Chat എന്നീ ആപ്പുകളാണ് നീക്കം ചെയ്യപ്പെട്ടിട്ടുള്ളത്…..

പഴയ ട്രെയിൻ കോച്ചുകൾ പുതിയ റെസ്റ്റോറന്റുകളാക്കി മറ്റും; പദ്ധതിയുമായി റെയിൽവേ

പഴയതും ഉപയോഗിക്കാൻ സാധിക്കാത്തതുമായ ട്രെയിൻ കോച്ചുകൾ റെസ്റ്റോറന്റുകളാക്കി മറ്റുന്നതിനുള്ള പദ്ധതിയുമായി കേന്ദ്ര റെയിൽവേ മന്ത്രാലയം. വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. പഴയ കോച്ചുകൾ ആഡംബര തുല്യമായ റസ്റ്റോറന്റുകളാക്കി മാറ്റാനുള്ള പുതിയ പദ്ധതിക്കാണ് റെയിൽവേ രൂപം നൽകുന്നത്. ഇതോടെ, പഴയ കോച്ചുകൾ മുഖം….

പ്രചാരണങ്ങള്‍ക്ക് കുട്ടികളെ ഉപയോഗിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ കുട്ടികളെ ഉള്‍പ്പെടുത്തരുതെന്ന നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും കമ്മീഷന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയത്. ‘ബാലവേല നിരോധനവും നിയന്ത്രണവും’ നിയമം മുൻനിർത്തിയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു പ്രവർത്തനത്തിലും….

സർക്കാർ സ്കീമിൽ സൗജന്യ തൊഴില്‍ പരിശീലനവും. ജോലിയും നേടാം…

സർക്കാർ സ്കീമില്‍ NSDC-യുടെ ഓഫീസ് ഓപ്പറേഷൻസ്, ഗ്രാഫിക് ഡിസൈനർ, എംബ്രോയ്ഡറി (ഫാഷന്‍ ഡിസൈനിങ്) എന്നീ തൊഴിലധിഷ്ഠിത കോഴ്സുകള്‍ എല്ലാ വിഭാഗക്കാര്‍ക്കും എസ് സി ഡിപ്പാര്‍ട്മെന്‍റിന്‍റെ കീഴില്‍ വിവിധ ഗവ. അംഗീകൃത കമ്പ്യൂട്ടര്‍ കോഴ്സുകള്‍ എസ് സി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും സൗജന്യമായി പഠിക്കാം. കോഴ്സ്….

പിഎസ്‌സി: തസ്തികകളിലേക്ക് അപേക്ഷിച്ചാൽ മാത്രം പോരാ, തെളിവ് സൂക്ഷിക്കണം

സര്‍ക്കാര്‍ ജോലിക്കായി ഒട്ടേറെ തസ്തികകളിലേക്ക് അപേക്ഷ നൽകി പരീക്ഷകൾക്കായി കാത്തിരിക്കുകയാണ് ഉദ്യോഗാർഥികൾ. എൽപി–യുപി അധ്യാപക നിയമനം, എസ്ഐ, പഞ്ചായത്ത് സെക്രട്ടറി, ഓഫിസ് അസിസ്റ്റന്റ്, സിവിൽ പോലീസ് ഓഫീസർ, വിമൻ സിവിൽ പോലീസ് ഓഫീസർ, വിമൻ സിവിൽ പോലീസ് ഓഫീസർ തുടങ്ങിയ വിവിധ….