Latest Posts

അഞ്ച് ദിവസം ചുട്ടുപ്പൊള്ളും, കൊടുംചൂട്; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ ഒന്‍പത് ജില്ലകളില്‍ ചൂട് ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ പാലക്കാട്, കൊല്ലം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് മുതല്‍….

ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ തീയതി നാളെ പ്രഖ്യാപിക്കും

ഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ തീയതികൾ ശനിയാഴ്‌ച പ്രഖ്യാപിക്കും. വൈകീട്ട്‌ മൂന്ന്‌ മണിക്കാണ്‌ ചീഫ്‌ ഇലക്ഷൻ കമ്മീഷണറുടെ വാർത്താസമ്മേളനം. തീയതികൾ തെരഞ്ഞെടുപ്പ്‌ കമീഷൻ യോഗത്തിൽ ധാരണയായി. ഏഴു ഘട്ടങ്ങളിലാവും തെരഞ്ഞെടുപ്പ്. ആന്ധ്ര, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് തീയതികളും നാളെ പ്രഖ്യാപിക്കും.

പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർമാർ ചുമതലയേറ്റു

ഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർമാർ ചുമതലയേറ്റു. കേരള കേഡര്‍ ഉദ്യോഗസ്ഥനായ ഗ്യാനേഷ് കുമാര്‍, പഞ്ചാബ് കേഡറിലുള്ള മുന്‍ ഐ എസ് എസ് ഉദ്യോഗസ്ഥന്‍ ഡോ. സുഖ്ബീര്‍ സിങ് സന്ധു എന്നിവരാണ് ചുമതലയേറ്റത്. തെരഞ്ഞെടുപ്പ് തീയതിയെക്കുറിച്ച്….

ഉയർന്ന വൈദ്യുതി ഉപയോഗം; വൈദ്യുതി നിയന്ത്രണമില്ലാതെ പ്രതിസന്ധി മറികടക്കും

തിരുവനന്തപുരം: ലോഡ്‌ഷെഡിങ് ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളിലേക്ക്‌ പോകാതെ വൈദ്യുതി പ്രതിസന്ധി മറികടക്കാൻ ഉന്നതതല യോഗത്തിൽ തീരുമാനം. കൊടുംചൂടിൽ സംസ്ഥാനത്തെ വൈദ്യുതി ആവശ്യകത റെക്കോഡിലേക്ക്‌ കുതിക്കുന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ വൈദ്യുതി വിതരണം തടസ്സങ്ങളില്ലാതെ മുന്നോട്ടുകൊണ്ടുപോകാൻ ഉന്നതാധികാര സമിതി രൂപീകരിക്കാൻ തീരുമാനിച്ചു. പുതിയ….

ടൂറിസ്റ്റ് ബസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന പരിശോധനയില്‍ ഇളവുകള്‍ നല്‍കി എംവിഡി

വടക്കാഞ്ചേരിയിൽ ഒമ്പത് വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ ടൂറിസ്റ്റ് ബസ് അപകടത്തെ തുടർന്ന് ടൂറിസ്റ്റ് ബസുകൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾക്ക് ഇളവുനൽകി മോട്ടോർ വാഹനവകുപ്പ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് വിനോദയാത്രയ്ക്ക് പോകുന്ന ടൂറിസ്റ്റ് ബസുകൾക്ക് ഏർപ്പെടുത്തിയിരുന്ന പരിശോധനയിലാണ് മോട്ടോർ വാഹന വകുപ്പ് ഇളവുകൾ വരുത്തിയതായി അറിയിച്ചിരിക്കുന്നത്…..

18 ഒടിടി പ്ലാറ്റ്ഫോമുകൾക്ക് കേന്ദ്രത്തിന്‍റെ വിലക്ക്

ഡല്‍ഹി: അശ്ലീല ഉള്ളടക്കത്തിന്‍റെ പേരില്‍ 18 ഒടിടി പ്ലാറ്റ്ഫോമുകള്‍ക്ക് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന്‍റെ വിലക്ക്. പലകുറി മുന്നറിയിപ്പ് നല്‍കിയ ശേഷമാണ് നടപടിയെന്നും മന്ത്രാലയം അറിയിച്ചു. 18 ഒടിടി പ്ലാറ്റ്‍ഫോമുകള്‍ മാത്രമല്ല, 19 വെബ്സൈറ്റുകൾക്കും 10 ആപ്പുകൾക്കും 57 സാമൂഹിക മാധ്യമ അക്കൗണ്ടുകൾക്കും….

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; റിപ്പോർട്ട് ഇന്ന് സമർപ്പിക്കും

ഡല്‍ഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെക്കുറിച്ച് പഠിച്ച സമിതിയുടെ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയാണ് ഇതു സംബന്ധിച്ചുള്ള റിപ്പോർട്ട് നൽകുക. അതേസമയം, സമഗ്രമായ റിപ്പോർട്ടിൽ ഒറ്റ പദ്ധതി മുന്നോട്ട് വയ്ക്കുമെന്നാണ് സൂചന. 2029-ൽ തെരഞ്ഞെടുപ്പ്….

സംസ്ഥാനത്ത് ഞായറാഴ്ച്ച വരെ 9 ജില്ലകളിൽ ചൂട് കൂടും

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച്ച വരെ ഒൻപത് ജില്ലകളിൽ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പാലക്കാട്, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശ്ശൂർ, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് നൽകി. പാലക്കാട്, കൊല്ലം ജില്ലകളിൽ ഉയർന്ന….

പിറ്റ്ബുൾ ടെറിയർ, റോട്ട്‌വീലര്‍ തുടങ്ങിയ നായകളുടെ ഇറക്കുമതിയും വില്‍പ്പനയും നിരോധിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: വളർത്തുമൃഗങ്ങളായി വളർത്തുന്ന റോട്ട്‌വീലർ, ബുൾഡോഗ്, പിറ്റ്ബുൾ ടെറിയർ എന്നിവയുൾപ്പെടെ ‘ആക്രമണകാരികളായ’ നായ ഇനങ്ങളെ നിരോധിച്ച് കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീര മന്ത്രാലയം. പിറ്റ്ബുൾ ടെറിയർ, അമേരിക്കൻ ബുൾഡോഗ്, റോട്ട്‌വീലർ തുടങ്ങി ഇരുപതിൽ അധികം നായകളുടെ ഇറക്കുമതിയും, വിൽപ്പനയുമാണ് നിരോധിച്ചത്. ഈ….

മീനമാസ പൂജകള്‍, ഉത്രം ഉത്സവം; ശബരിമല നട ഇന്ന് തുറക്കും

പത്തനംതിട്ട: മീനമാസ പൂജകൾക്കും പൈങ്കുനി ഉത്രം മഹോൽസവത്തിനുമായി ശബരിമല നട ഇന്ന് തുറക്കും. തന്ത്രി കണ്ഠ‌രര് മഹേഷ് മോഹനരുടെ കാർമ്മികത്വത്തിൽ മേൽശാന്തി വി.എൻ. മഹേഷ് നമ്പൂതിരി വൈകുന്നേരം അഞ്ചിന് നട തുറന്ന് ദീപങ്ങൾ തെളിക്കും. തുടർന്ന് പതിനെട്ടാം പടിയിറങ്ങി താഴെ തിരുമുറ്റത്തെ….