Latest Posts

കേരളത്തിലെ കൊടും ചൂട് മെയ് രണ്ടാം വാരം വരെ തുടരും

കേരളിത്തിലെ ഉഷ്ണ തരംഗത്തില്‍ ഉടനൊന്നും മാറ്റമുണ്ടാകില്ല. കൊടും ചൂട് മെയ് രണ്ടാം വാരം വരെ തുടരുമെന്ന് കുസാറ്റ് കാലാവസ്ഥാ വിഭാഗം വ്യക്തമാക്കി. താപനില 42 ഡിഗ്രി വരെ തുടരും, തൃശൂർ മുതൽ വടക്കോട്ടുള്ള ജില്ലകൾ സൂക്ഷിക്കണം. രാത്രിയിലും ചൂട് അധികം കുറയുന്നില്ല….

മികച്ച വരുമാനമുണ്ടാക്കിയ റെയില്‍വേ സ്റ്റേഷനുകള്‍; ആദ്യ 25ല്‍ 11ഉം കേരളത്തില്‍ നിന്ന്

ദക്ഷിണ റെയില്‍വേയില്‍ 2023-24 വര്‍ഷത്തില്‍ മികച്ച വരുമാനമുണ്ടാക്കിയ സ്റ്റേഷനുകളുടെ പട്ടിക പുറത്തുവിട്ടിരിക്കുന്നു. തിരുവനന്തപുരം സെന്‍ട്രല്‍, എറണാകുളം ജംഗ്ഷന്‍, കോഴിക്കോട്, തൃശ്ശൂര്‍, എറണാകുളം ടൗണ്‍, പാലക്കാട് ജംഗ്ഷന്‍, കണ്ണൂര്‍, കൊല്ലം ജംഗ്ഷന്‍, കോട്ടയം, ആലുവ, ചെങ്ങന്നൂര്‍ എന്നീ സ്‌റ്റേഷനുകളാണ് ആദ്യ 25ല്‍ ഇടം….

പണം വാങ്ങി ജോലി വാഗ്ദാനം, തട്ടിപ്പു സംഘങ്ങൾ സജീവം; ജാ​ഗ്രത വേണമെന്ന് കെഎസ്ഇബി

കെഎസ്ഇബിയിലെ വിവിധ തസ്തികകളിലേക്ക് ജോലി നൽകാമെന്ന് വാഗ്ദാനം നൽകി തട്ടിപ്പുനടത്തുന്ന വിവിധ വ്യാജ സംഘങ്ങൾ സജീവമാണെന്ന് കെഎസ്ഇബി. രജിസ്ട്രേഷൻ ഫീസായി വൻ തുക ഈടാക്കി മുങ്ങുന്നതാണ് ഇവരുടെ ശൈലി. നിരവധി പേർ ഈ കെണിയിൽ വീണതായാണ് അറിവെന്നും അതിനാൽ ഇത്തരം തട്ടിപ്പുകളിൽ….

കാത്തിരിപ്പിന് വിരാമം, ഗവി തുറന്നു; കേരളത്തിലെ എല്ലാ യൂണിറ്റുകളില്‍ നിന്നും ട്രിപ്പുകളുമായി KSRTC

ദിവസങ്ങളായി അടഞ്ഞു കിടന്നിരുന്ന സംസ്ഥാനത്തെ പ്രമുഖ ടൂറിസം കേന്ദ്രമായ ഗവി വീണ്ടും തുറന്നിരിക്കുകയാണ്. ഇതോടെ കെ.എസ്.ആര്‍.ടി.സിയുടെ ഗവി ട്രിപ്പുകളും പുനരാരംഭിച്ചു കഴിഞ്ഞു. വനമേഖലയിൽ കാട്ടുതീ പടരാനുള്ള സാധ്യത കണക്കിലെടുത്താണ് വനം വകുപ്പ് ഗവിയിലേക്ക് സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തിയിരുന്നത്. ഇത് നീണ്ടു പോയതോടെ പ്രതിഷേധം….

ഉഷ്ണതരംഗം; മാലിന്യം കൂട്ടിയിടുന്നത് അപകടം, വൈദ്യുത ഉപകരണങ്ങളും സൂക്ഷിക്കുക

സംസ്ഥാനത്ത് ചൂട് കനക്കുകയും കൊല്ലം, തൃശൂർ, പാലക്കാട് എന്നീ മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ അപകടങ്ങളും ആരോഗ്യപ്രശ്നങ്ങളുമൊഴിവാക്കാൻ ചില കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കണം. അത്തരത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍… പകൽ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക, ശരീരത്തിൽ നേരിട്ട്….

ഡിജിലോക്കർ രേഖകൾ ഒർജിനലിന് തുല്യമോ?!

ടെന്‍ഷനില്ലാതെ രേഖകള്‍ സൂക്ഷിക്കാവുന്ന ഡിജിലോക്കര്‍ സംവിധാനത്തെക്കുറിച്ച് ഡിജിറ്റല്‍ യുഗത്തിലും പലര്‍ക്കും അറിയില്ലെന്നതാണ് വാസ്തവം. ഡിജിലോക്കറില്‍ എവിടെയിരുന്നും ഫയലുകള്‍ ഡിജിറ്റലായി ഹാജരാക്കാം. ഡിജിലോക്കറില്‍ സൂക്ഷിച്ചിരിക്കുന്ന രേഖകള്‍ എല്ലായിടത്തും സ്വീകരിക്കും. ബന്ധപ്പെട്ടവര്‍ ആവശ്യപ്പെടുമ്പോള്‍ അസ്സല്‍ കോപ്പിയ്ക്ക് പകരം ഡിജി ലോക്കറില്‍ സൂക്ഷിച്ചിരിക്കുന്ന രേഖകള്‍ കാണിച്ചാല്‍….

വില വർധനവിൽ ഉരുകി സ്വർണാഭരണ വിപണി

സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. ഇന്നലെ 320 രൂപ ഉയർന്നിരുന്നു. ഇന്ന് 160  ഉയർന്നു. ഒരു പവന് സ്വർണത്തിന്റെ വിപണി വില 53480 രൂപയാണ്. ഭൗമരാഷ്‌ട്രീയ സംഘര്‍ഷങ്ങള്‍ വര്‍ധിച്ചതോടു കൂടിയാണ് നിക്ഷേപകർ സ്വർണത്തിലേക്ക് കൂടുതൽ നിക്ഷേപിക്കാൻ തുടങ്ങിയത്. ഇതോടെ ഏപ്രിൽ 19….

വിമാനത്തില്‍ കുട്ടികള്‍ക്ക്‌ രക്ഷിതാക്കള്‍ക്കൊപ്പം സീറ്റ് നല്‍കണം; നിര്‍ദേശവുമായി ഡിജിസിഎ

12 വയസ്സുവരെയുള്ള കുട്ടികൾക്ക് വിമാനയാത്രയിൽ മാതാപിതാക്കൾക്കൊപ്പം സീറ്റ് അനുവദിക്കാൻ വിമാന കമ്പനികൾക്ക് ഡി.ജി.സി.എ. നിർദേശം നൽകി. മാതാപിതാക്കളുടെ സീറ്റുകൾ രണ്ട് ഇടങ്ങളിലാണെങ്കിൽ ഒരാൾക്ക് സമീപത്തായിട്ടായിരിക്കണം കുട്ടിക്ക് സീറ്റ് നൽകേണ്ടത്. യാത്രയിൽ മാതാപിതാക്കളില്ലെങ്കിൽ കൂടെയുള്ള മുതിർന്നയാളുടെ കൂടെ സീറ്റ് നൽകണമെന്നും വ്യോമയാന ഡയറക്‌ടർ….

സബ് ഇൻസ്പെക്ടർ; പ്രായപരിധി ഇളവ്

സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് (കെസിപി–എൻസിഎ– എസ്‍സിസിസി) തസ്തികയിലേക്കുള്ള പിഎസ്‍സി വിജ്ഞാപനം അനുസരിച്ചു പ്രായപരിധിയിൽ അനുവദിച്ച 3 വർഷത്തെ ഇളവിനു പുറമേ, പ്രായപൂർത്തി ആയ ശേഷം പട്ടികജാതി വിഭാഗത്തിൽ നിന്നു ക്രിസ്തുമതത്തിലേക്കു പരിവർത്തനം ചെയ്തവർക്കും അവരുടെ സന്താനങ്ങൾക്കും 2 വർഷത്തെ ഇളവ്….

പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാവകുപ്പ്

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാവകുപ്പ്. 26 വരെ ജില്ലയിലെ വിവിധയിടങ്ങളില്‍ ഉഷ്ണതരംഗ സാഹചര്യം നിലനില്‍ക്കുന്നതായി കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. മറ്റന്നാള്‍ വരെ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെ….