Latest Posts

വൈദ്യുതി ഉപയോഗം സർവകാല റെക്കോഡിൽ; വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നതിൽ തീരുമാനം നാളെ

സംസ്ഥാനത്ത് ചൂടു കൂടുന്നതിന് അനുസരിച്ച് വൈദ്യുതി ഉപയോഗവും ഉയരുന്നു. വൈദ്യുതി ഉപയോഗം സർവകാല റെക്കോഡിൽ എത്തി. വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നതിൽ നാളെ ചേരുന്ന ഉന്നതതല യോഗം തീരുമാനമെടുക്കും. കെ.എസ്.ഇ.ബിയുടെ മുന്നറിയിപ്പും ബോധവൽക്കരണവും മറികടന്നുള്ള വൈദ്യുതി ഉപയോഗമാണ് സംസ്ഥാനത്തുണ്ടാകുന്നത്. ചൂടു കൂടുന്നതിന് അനുസരിച്ച്….

ഐ.സി.യു.വിൽ ജോലിചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്ക് മൊബൈലും ആഭരണങ്ങളും വിലക്കി ആരോഗ്യവകുപ്പ്

അതിഗുരുതര രോഗങ്ങളുള്ളവരെ ശുശ്രൂഷിക്കുന്ന തീവ്രപരിചരണ വിഭാഗങ്ങളിലടക്കം ജോലിചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്ക് പുതിയ നിർദേശവുമായി കേന്ദ്ര ആരോഗ്യവകുപ്പ്. മൊബൈൽഫോൺ ഉപയോഗം കർശനമായി നിയന്ത്രിക്കണം. ആഭരണങ്ങൾ ധരിക്കുന്നതിലും നിയന്ത്രണമുണ്ട്. ഇക്കാര്യം വ്യക്തമാക്കി സർക്കാർ ആശുപത്രി മേലധികാരികൾക്ക് ഡയറക്ട‌ർ ജനറൽ ഓഫ് ഹെൽത്ത് സർവീസസ് കത്തെഴുതി…..

വാണിജ്യ സിലിണ്ടർ വില 19 രൂപ കുറച്ചു

രാജ്യത്ത് പാചക വാതക സിലിണ്ടറിന് വില കുറച്ചു. വാണിജ്യ സിലിണ്ടറിന്റെ വില 19 രൂപ കുറച്ചു. വാണിജ്യ സിലിണ്ടറിന് ചെന്നൈയിൽ വില 1911 രൂപ ആയിട്ടുണ്ട്. കഴിഞ്ഞ മാസം 31.50 രൂപ കുറച്ചിരുന്നു. അതേസമയം ​ഗാർഹികാവശ്യ സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. ഫെബ്രുവരിയിലും….

എസ്എസ്എൽസി പരീക്ഷാഫലം മെയ് 8ന്

എസ്എസ്എൽസി, ടിഎച്ച്എസ്എസ്എൽസി, എഎച്ച്എസ്എൽസി ഫലപ്രഖ്യാപനം മെയ് 8 ബുധനാഴ്ച 3 മണിക്ക്  വിദ്യാഭ്യാസമന്ത്രി പ്രഖ്യാപിക്കും. കഴിഞ്ഞ വർഷം മേയ് 19നാണ് ഫലപ്രഖ്യാപനം നടത്തിയത്. രണ്ടാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപനവും മേയ് 9 ന് നടത്തും…..

അതീവജാഗ്രത, കേരളത്തിൽ കൂടുതൽ ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്

സംസ്ഥാനത്തെ കൂടുതൽ ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്. പാലക്കാട്, തൃശ്ശൂർ, കൊല്ലം ജില്ലകൾക്ക് പിന്നാലെ ആലപ്പുഴയിലും കോഴിക്കോട്ടും കേന്ദ്ര കാലാവസ്ഥാ വിഭാഗം ഉഷ്ണ തരംഗ മുന്നറിയിപ്പ് നൽകി. പാലക്കാട് ഓറഞ്ച് അലർട്ട് തുടരുകയാണ്. ആലപ്പുഴ, തൃശൂർ, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ആലപ്പുഴയിൽ….

ആരോഗ്യം കാക്കാൻ ഓര്‍ക്കണം ഈ 10 കാര്യങ്ങള്‍

ചൂട് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കാമെന്നതിനാല്‍ അതീവ ജാഗ്രത പുലർത്തേണ്ട അവസ്ഥയാണ്. രാവിലെ 11 മുതല്‍ മൂന്നുവരെ നേരിട്ട് സൂര്യപ്രകാശമേല്‍ക്കാതെ ശ്രദ്ധിക്കണമെന്ന് നിർദേശവുമുണ്ട്. എന്നാല്‍, രാവിലെ ഏഴുമുതല്‍ത്തന്നെ ചൂടിന്റെ കാഠിന്യം അനുഭവപ്പെടുന്നുണ്ട്. രാത്രിയിലും അത്യുഷ്ണം തുടരുന്നു. ഈ സാഹചര്യത്തില്‍ ആരോഗ്യം കാക്കാൻ ചില കാര്യങ്ങള്‍….

സംസ്ഥാനത്ത് ഉഷ്ണതരംഗം വ്യാപിക്കുന്നു;  ചൂടില്‍ നിന്നും രക്ഷനേടാന്‍ ചില നിര്‍ദേശങ്ങള്‍

സംസ്ഥാനത്ത് ഇതാദ്യമായി ഉഷ്ണതരംഗം റിപ്പോർട്ട് ചെയ്യുമ്പോൾ ആളുകൾ പുറത്തിറങ്ങാൻ പോലും മടിക്കുകയാണ്. പകൽസമയത്ത് മാത്രമല്ല, രാത്രിയിൽ പോലും ചൂട് കുറയുന്നില്ലെന്നത് സാധാരണ ജീവിതത്തെ ബാധിക്കുന്നു. ആഗോളകാലാവസ്ഥാ വ്യതിയാനമാണ് ഇപ്പോഴത്തെ ഉഷ്‌ണ തരംഗത്തിനും കാരണമായത്. തുടർന്നുള്ള വർഷങ്ങളിലും ഈ രീതിയിലുള്ള ചൂട് തുടരുമെന്ന്….

കോവിഷീൽഡിന് പാർശ്വഫലങ്ങൾ സമ്മതിച്ച് അസ്ട്രാസെനക

കമ്പനി ഉൽപാദിപ്പിച്ച കോവിഡ് വാക്സീൻ സ്വീകരിച്ചവരിൽ രക്തം കട്ടപിടിക്കുന്നതു പോലുള്ള പാർശ്വഫലങ്ങൾ ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ കോടതിയിൽ ശരിവച്ച് യുകെ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ അസ്ട്രാസെനക. ഓക്സ്ഫഡ് സർവകലാശാലയും അസ്ട്രാസെനകയും ചേർന്ന് വികസിപ്പിച്ച കോവിഷീൽഡ് വാക്സീനാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യയിൽ വ്യാപകമായി വിതരണം ചെയ്തത്…..

സംസ്ഥാനത്ത് മെയ്15 വരെ തൊഴിൽ സമയക്രമീകരണം

ഉഷ്ണ തരംഗ സാധ്യത നിലനിൽക്കുകയും പകൽ താപനില ക്രമാതീതമായി ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ വെയിലത്ത് ജോലിചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയക്രമീകരണം മെയ് 15 വരെ നീട്ടിയതായി തൊഴിൽ നൈപുണ്യ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഉച്ചക്ക് 12 മുതൽ വെകിട്ട്….

താപനില മുന്നറിയിപ്പ് കടുപ്പിച്ചു; പാലക്കാട് ഓറഞ്ച് അലർട്ട്, 2 ജില്ലകളില്‍ യെല്ലോ

സംസ്ഥാനത്ത് വരും ദിവസങ്ങളിലും കൊടും ചൂട് തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. പാലക്കാട് ജില്ലയിലെ ചില പ്രദേശങ്ങളിൽ ഏപ്രിൽ 29 ന് ഉഷ്‌ണതരംഗ സാധ്യത തുടരുന്നതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, തൃശൂർ ജില്ലകളിലെ ചില പ്രദേശങ്ങളിൽ….