Latest Posts

ബോയിങ് സ്റ്റാർലൈനർ വിക്ഷേപണം മാറ്റിവച്ചു

റോക്കറ്റിലെ ഓക്സിജൻ വാൽവിൽ തകരാർ കണ്ടെത്തിയതിനെ തുടർന്ന് ബോയിങ്‌ സ്റ്റാർലൈനർ വിക്ഷേപണം മാറ്റിവച്ചു. വിക്ഷേപണത്തിന് രണ്ട് മണിക്കൂര്‍ മുമ്പാണ് തകരാര്‍ കണ്ടെത്തിയത്. യാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും വിക്ഷേപണത്തിനായി പേടകത്തിൽ പ്രവേശിച്ചിരുന്നു. വിക്ഷേപണം മാറ്റിവെച്ചതോടെ ഇവരെ പേടകത്തില്‍ നിന്ന് തിരിച്ചിറക്കി…..

ഐസിഎസ്ഇ 10, ഐഎസ്‍സി 12 പരീക്ഷാ ഫലം പ്രഖ്യാപിച്ചു

ഐസിഎസ്ഇ 10, ഐഎസ്‍സി 12 ക്ലാസുകളിലെ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. പത്താം ക്ലാസിൽ 99.47%, പന്ത്രണ്ടാം ക്ലാസിൽ 98.19% വിജയം. 12-ാം ക്ലാസില്‍ പരീക്ഷയെഴുതിയ 99901 കുട്ടികളില്‍ 98.088 പേര്‍ പാസായി. പത്താം ക്ലാസില്‍ 243617 കുട്ടികളാണ് പരീക്ഷ എഴുതിയത്. ഇതില്‍….

ഉയർന്ന താപനില: 12 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഉഷ്‌ണ തരംഗ മുന്നറിയിപ്പില്ലെങ്കിലും വ്യാഴം വരെ വിവിധ ജില്ലകളിൽ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെ ഉയരും., കൊല്ലം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി….

കീറിയ കറൻസി കയ്യിലുണ്ടോ? മാറ്റി നല്‍കിയിലെങ്കിൽ ബാങ്കുകൾക്ക് പണികിട്ടും

പലപ്പോഴും കറൻസി ഉപയോഗിക്കുമ്പോൾ കേടായ നോട്ടുകൾ ലഭിച്ചാൽ അല്ലെങ്കിൽ കൈയ്യിലുള്ളവ ഏതെങ്കിലും രീതിയിൽ ഉപയോഗിക്കാൻ കഴിയാത്ത വിധമായാൽ എന്തുചെയ്യും? ആർബിഐ മാർഗ്ഗനിർദ്ദേശ പ്രകാരം ബാങ്കുകൾക്ക് കേടായ കറൻസി നോട്ടുകൾ മാറ്റാം. ഒരു ബാങ്കുകൾക്കും അത് നിരസിക്കാനുള്ള ഓപ്ഷൻ ഇല്ല. കീറിയതോ ഒട്ടിച്ചതോ….

അമ്മത്തൊട്ടിലുകളിൽ ലഭിച്ചത് 750 കുഞ്ഞുങ്ങളെ

സംസ്ഥാന ശിശുക്ഷേമസമിതി നവജാതശിശുക്കളുടെ സംരക്ഷണത്തിന് ജില്ലകൾ തോറും അമ്മത്തൊട്ടിൽ സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം മാത്രം 14 കുഞ്ഞുങ്ങളെ ഇങ്ങനെ ലഭിച്ചു. സംസ്ഥാനത്തൊട്ടാകെ ശിശുക്ഷേമ സമിതിക്ക് കീഴിൽ 13 അമ്മത്തൊട്ടിലുകളുണ്ട്. പലതും അറ്റുകുറ്റ പണികളിലാണ്. കോഴിക്കോട് മാത്രമാണ് ഈ സംവിധാനം ഇല്ലാതിരുന്നത്. തിരുവനന്തപുരം….

സി.ബി.എസ്.ഇ. ബോർഡ് പരീക്ഷാഫലങ്ങൾ: ഡിജിലോക്കർ കോഡുകളായി

സി.ബി.എസ്.ഇ. 10, 12 ക്ലാസ് ബോർഡ് ഫലങ്ങൾ പ്രഖ്യാപിക്കാനിരിക്കെ വിദ്യാർഥികൾക്ക് ഫലമറിയാനുള്ള ഡിജിലോക്കർ കോഡുകൾ സ്കൂളുകളിലേക്ക് അയച്ചതായി സി.ബി.എസ്.ഇ. ഡിജിലോക്കർ അക്കൗണ്ട് സജീവമാക്കാൻ ആറക്ക ആക്സസ് കോഡുകൾ ആവശ്യമാണ്. ഇതിനായി വിദ്യാർഥികൾ സ്കൂളുകളുമായി ബന്ധപ്പെടണം. ഫലം പ്രഖ്യാപിക്കുന്ന ദിവസം results.cbse.nic.in ‍‍|‍‍‍….

സ്കൂളുകൾ ജൂൺ 3ന് തുറക്കും; മുന്നൊരുക്കം സമയബന്ധിതമായി പൂർത്തീകരിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

സംസ്ഥാനത്ത് ജൂൺ മൂന്നിന് പ്രവേശനോത്സവത്തോടെ പുതിയ അദ്ധ്യയന വർഷം ആരംഭിക്കും. സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. പുതിയ അദ്ധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുന്നോടിയായി സ്‌കൂളിന്റെ  സുരക്ഷ ഉറപ്പാക്കണമെന്നും അറ്റകുറ്റ പണികൾ നടത്തണമെന്നും….

കേരള തീരത്തെ റെഡ് അലർട്ട് പിൻവലിച്ചു, പകരം ഓറഞ്ച് അലർട്ട്; അതി ജാഗ്രത തുടരണം

കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS)ഇന്നലെ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് മുന്നറിയിപ്പ് പിന്‍വലിച്ചു. പകരം ഓറഞ്ച് അലര്‍ട്ട് മുന്നറിയിപ്പ് പുറത്തിറക്കി. കള്ളക്കടല്‍ പ്രതിഭാസത്തിന് വരും ദിവസങ്ങളിലും സാധ്യതയുണ്ടെന്നും….

ഇളവുകളുമായി ഗതാഗതവകുപ്പ്; പ്രതിദിന ടെസ്റ്റുകൾ കൂട്ടി, നിബന്ധനകൾ നടപ്പാക്കാന്‍ കൂടുതൽ സമയം

സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകൾക്കായി ഏർപ്പെടുത്തിയ പുതിയ പരിഷ്കാരങ്ങളിൽ നേരിയ ഇളവുകൾ നൽകി സർക്കാർ. ഇവ സംബന്ധിച്ച സർക്കുലർ ഗതാഗതവകുപ്പ് ശനിയാഴ്‌ച പുറത്തിറക്കും. ഇളവുകളിന്മേലുള്ള നിലപാട് ഡ്രൈവിങ് സ്‌കൂളുകൾ ഇന്ന് അറിയിക്കും. നേരത്തേ പ്രതിദിനം 30 ടെസ്റ്റുകൾ എന്ന് നിജപ്പെടുത്തിയത് 40 ആക്കി….

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദേശങ്ങൾ

സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദേശങ്ങൾ. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ  ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്…..