Latest Posts

ആശ്രിത നിയമനം; പരിഗണിക്കാൻ 13 വയസ്സ് തികയണമെന്ന നിർദേശത്തെ എതിർത്ത് സർവ്വീസ് സംഘടനകൾ

ആശ്രിത നിയമനത്തിന് മിനിമം 13 വയസ്സെങ്കിലും ആകണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകൾ. സമാശ്വാസ ധനമെന്ന വ്യവസ്ഥ ഓപ്ഷണലാക്കണമെന്ന നിര്‍ദ്ദേശവും സംഘടനാ പ്രതിനിധികൾ മുന്നോട്ട് വച്ചു. ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് മുന്നോട്ടുവച്ച കരട് നിര്‍ദ്ദേശങ്ങളിൽ സർക്കാർ ഇനിയും….

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ജൂണ്‍ 1 വരെ ഉപാധികളോടെയാണ് ജാമ്യം. ജാമ്യ വ്യവസ്ഥകള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് കെജ്രിവാളിന് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാം. കെജ്രിവാളിന് 21 ദിവസത്തേക്ക് ഇടക്കാല ജാമ്യം….

മഴ കനക്കും, ഞായറാഴ്ച 5 ജില്ലകളിൽ യെല്ലോ അലർട്ട്, മെയ് 14 വരെ എല്ലാ ജില്ലകളിലും മഴ

അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ്. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വയനാട്ടിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ശനിയാഴ്ച (മെയ് 11) യെല്ലോ അലർട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം,….

സംസ്ഥാനത്ത് ഈ വർഷം മുതൽ നാലുവർഷ ബിരുദ കോഴ്സുകൾ

സംസ്ഥാനത്ത് ഈ വർഷം മുതൽ നാല് വർഷ ബിരുദ കോഴ്‌സുകൾ ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. നാല് വർഷ കോഴ്‌സിന്റെ ഉദ്ഘാടനം ജൂലൈ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പ്രവേശനത്തിനുള്ള വിജ്ഞാപനം ഈ മാസം 20ന് മുമ്പ്….

സമരം ഒത്തുതീർപ്പായതോടെ എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ പുനരാരംഭിക്കുന്നു

എയർ ഇന്ത്യ എക്സ്പ്രസിലെ സമരം ഒത്തുതീർപ്പായതോടെ ജീവനക്കാർ തിരികെ ജോലിയിൽ പ്രവേശിച്ചു തുടങ്ങി. അവധിയെടുത്ത ജീവനക്കാർ ഫിറ്റിനസ് സർട്ടിഫിക്കറ്റുമായി ജോലിക്ക് കയറി തുടങ്ങിയതോടെ സർവീസുകളുടെ ക്രമീകരണങ്ങൾ തുടങ്ങി. കേരളത്തിൽ നിന്നടക്കമുള്ള സർവീസുകൾ മുടക്കം ഇല്ലാതെ തുടരും. രണ്ട് ദിവസത്തിനകം സർവീസുകൾ സാധാരണ….

പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69%വിജയം, വിജയശതമാനം കുറഞ്ഞു

സംസ്ഥാനത്തെ 2023-24 അക്കാദമിക വർഷത്തെ രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷാ ഫലവും വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലവും പ്രഖ്യാപിച്ചു. 78.69 ശതമാനമാണ് രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ വിജയ ശതമാനം. 373755 പേരാണ് ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതിയത്…..

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ അരളിപ്പൂവ് ഒഴിവാക്കും

അരളിപ്പൂവില്‍ നിന്നുള്ള വിഷമേറ്റ് യുവതി മരിച്ചുവെന്ന സംശയം ശക്തമാകുന്ന പശ്ചാത്തലത്തില്‍ നിര്‍ണായക തീരുമാനവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഇനി മുതല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ അരളിപ്പൂവ്  ഒഴിവാക്കാനാണ് തീരുമാനം. പൂജയ്ക്ക് ഉപയോഗിക്കുന്നതില്‍ തടസമില്ല. എന്നാല്‍ നിവേദ്യസമര്‍പ്പണം, അര്‍ച്ചന, പ്രസാദം തുടങ്ങിയവയ്ക്ക്….

കൊച്ചി ബിപിസിഎല്ലിൽ ഡ്രൈവർമാരുടെ മിന്നൽ പണിമുടക്ക്; 7 ജില്ലകളിലേക്കുള്ള സർവീസ് മുടങ്ങി

കൊച്ചി ബിപിസിഎൽ പ്ലാന്റിൽ ഡ്രൈവർമാരുടെ മിന്നൽ പണിമുടക്ക്. കൂലി തർക്കത്തെ തുടർന്ന് യൂണിയൻ പ്രവർത്തകർ മർദിച്ചു എന്നാരോപിച്ച് 200 ലോറി ഡ്രൈവർമാരാണ് സമരം ചെയ്യുന്നത്. ഇതേ തുടർന്ന് ഗ്യാസ് സിലിണ്ടറുകളുടെ നീക്കം നിലച്ചു. ഇന്നലെയാണ് തൃശൂർ കൊടകരയിലെ സ്വകാര്യ ഏജൻസിയിൽ ലോഡ്….

ഞായറാഴ്ച വീടുകളിൽ ഡ്രൈ ഡേ ആചരിക്കണം; ആരോ​ഗ്യവകുപ്പ് നിർദ്ദേശം

സംസ്ഥാനത്ത് ഇടവിട്ട് മഴ പെയ്യാൻ സാധ്യയുള്ളതിനാൽ ഡെങ്കിപ്പനി വ്യാപന സാധ്യത മുന്നിൽ കണ്ട് ഞായറാഴ്‌ച വീടുകളിൽ ഡ്രൈ ഡേ ആചരിക്കണമെന്ന് ആരോഗ്യ വകുപ്പ്. വ്യക്തികളും സ്ഥാപനങ്ങളും ആഴ്‌ചയിലൊരിക്കൽ ഡ്രൈ ഡേ ആചരിക്കേണ്ടതാണ്. തദ്ദേശ സ്ഥാപനങ്ങളും ജില്ലാ ഭരണകൂടങ്ങളും ഇത് ഉറപ്പാക്കണം. ഉറവിട….

ലഹരിക്കടത്ത് ജില്ലയിൽ വർധിച്ചെന്ന് പോലീസ്; പിടികൂടിയത് 2,541 ലഹരിക്കേസുകൾ

കോട്ടയം ജില്ലയിൽ രണ്ടര വർഷത്തിനിടെ പിടികൂടിയത് 2,541 ലഹരിക്കേസുകൾ. ഇതിൽ 30 കേസുകളിൽ സിന്തറ്റിക് ഡ്രഗ് ആയ 205 ഗ്രാം എംഡിഎംഎ പിടികൂടി. കഞ്ചാവു വലിച്ച കേസുകളുടെ എണ്ണം 2052 ആണ്. 450 കഞ്ചാവ് കേസുകൾ രജിസ്റ്റർ ചെയ്യുകയും 183 കിലോ….