Latest Posts

കാടിറങ്ങുന്ന വന്യമൃഗങ്ങളുടെ സഞ്ചാരപാത തിരിച്ചറിയാൻ എഐ ക്യാമറ

കാടിറങ്ങുന്ന വന്യമൃഗങ്ങളുടെ സഞ്ചാരപാത തിരിച്ചറിയാൻ എഐ ക്യാമറ സ്ഥാപിക്കുന്നു. നിരീക്ഷണ സംവിധാനത്തിന്റെ ആദ്യഘട്ട പരീക്ഷണം പാലക്കാട് പന്നിമട വനമേഖലയിൽ നടന്നു. രാത്രിയിലും പകലിലും ചിത്രം പകർത്താൻ കഴിയുന്ന തെർമൽ ക്യാമറയുടെ പരീക്ഷണമാണ് നടന്നത്. തെർമൽ ക്യാമറയുടെ പ്രവർത്തനം പരിശോധിക്കാനായി കുങ്കി ആന….

ബിരുദ ഓണേഴ്സ് പ്രോഗ്രാമുകളുടെ പ്രവേശനത്തിന് എം.ജി സർവകലാശാലയില്‍ തുടക്കം

സര്‍വകലാശാലക്ക് കീഴിലുള്ള വിവിധ കോളജുകളിലെ ഓണേഴ്സ് പ്രോഗ്രാമുകളിലേക്ക് ഏകജാലക പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. സംസ്ഥാനത്ത് ആദ്യമായി രജിസ്ട്രേഷന്‍ തുടങ്ങിയത് എം.ജിയിലാണ്. രാജ്യാന്തര, ദേശീയ തലങ്ങളിലെ ഏറ്റവും മികച്ച സര്‍വകലാശാലകളുടെ കോഴ്സുകള്‍ക്ക് ഒപ്പം നില്‍ക്കുന്ന രീതിയിലാണ് ഓരോ പ്രോഗ്രാമിന്‍റെയും സിലബസുകള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നതെന്ന്….

ശനിയാഴ്ച മുതൽ മഴ കനക്കും; 20ന് 14 ജില്ലകളിലും മുന്നറിയിപ്പ്

കേരളത്തിലെ പുതുക്കിയ മഴ മുന്നറിയിപ്പ് പുറത്തിറക്കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് ഉച്ചയ്ക്ക് പുറത്തിറക്കിയ പുതിയ അറിയിപ്പ് പ്രകാരം അടുത്ത ദിവസങ്ങളിലായി സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ മഴ ശക്തമാകുമെന്നാണ് അറിയിപ്പ്. അടുത്ത അഞ്ചു ദിവസത്തേക്കുള്ള മഴ മുന്നറിയിപ്പാണ് പുറത്തിറക്കിയത്. ഇതനുസരിച്ച് ശനിയാഴ്ച….

വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ഫുട്ബോൾ ടീം നായകൻ

വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ഫുട്ബോൾ ടീം നായകൻ സുനിൽ ഛേത്രി. കുവൈത്തിനെതിരായ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരം കളിച്ച് കരിയർ അവസാനിപ്പിക്കാനാണ് താരത്തിന്റെ തീരുമാനം. ജൂൺ ആറിനാണ് മത്സരം നടക്കുന്നത്. കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽവച്ചാണ് മത്സരം. സോഷ്യൽ മീഡിയയിലൂടെയായിരുന്നു 39-കാരനായ….

വീണ്ടും 54000 കടന്നു; വമ്പൻ കുതിച്ചുചാട്ടം നടത്തി സ്വർണവില

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുതിച്ചുയർന്നു. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില ഉയർന്നത്. ഇന്നലെ 320  രൂപ ഉയർന്നു, ഇന്ന് 560  രൂപയുടെ വർധനവാണ് ഉള്ളത്. ഇതോടെ വില 54,000 ത്തിന് മുകളിലെത്തി. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 54,280 രൂപയാണ്. ….

240 കിലോമീറ്റര്‍ നീളത്തില്‍ നീണ്ട് നിവര്‍ന്നൊരു റോഡ്; ‘ലോകത്തിലെ ഏറ്റവും വിരസമായ റോഡ്’ എന്ന് വിളിപ്പേര്

ഓരോ പ്രദേശത്തെയും റോഡുകള്‍ അതത് ഭൂപ്രദേശത്തിന്‍റെ പ്രത്യേകതകള്‍ക്ക് അനുസരിച്ച് നിര്‍മ്മിക്കപ്പെട്ടവയാണ്. നമ്മുടെ കൊച്ചു കേരളത്തിലാണെങ്കില്‍ നിരവധി വളവുകളും കയറ്റിറക്കങ്ങളും റോഡുകളില്‍ സ്വാഭാവികമായും കാണാം. ആലപ്പുഴ മാത്രമാണ് കയറ്റിറക്കങ്ങള്‍ ഏറ്റവും കുറവുള്ള കേരളത്തിലെ ഏക ജില്ല. അതേസമയം ദേശീയ ഹൈവേകള്‍ പലതും പരമാവധി….

കേരളത്തിൽ മേയ് 31-ന് മൺസൂൺ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

കേരളത്തില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ മേയ് 31-ന് എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതില്‍ നാല് ദിവസംവരെ വ്യത്യാസമുണ്ടാകാമെന്നും കാലാവസ്ഥാ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സാധാരണഗതിയിൽ ജൂൺ ഒന്നിനാണ് കേരളത്തിൽ മൺസൂൺ എത്താറ്. ഇതിൽ ഏഴ് ദിവസം വരെ വ്യത്യാസമുണ്ടാകാം. കേരളത്തിലെത്തുന്ന മൺസൂൺ….

ഓസ്ട്രേലിയയിൽ വിദേശ വിദ്യാർഥികൾക്കുള്ള ‘സ്റ്റേബാക്ക്’ വ്യവസ്ഥകളിൽ മാറ്റം; പ്രായപരിധി 35 വയസ്സ്

ഓസ്ട്രേലിയയിൽ വിദേശ വിദ്യാർഥികൾക്കുള്ള സ്റ്റേബാക്ക്, പ്രായപരിധി വ്യവസ്ഥകൾ ജൂലൈ 1 മുതൽ മാറും. ഇന്ത്യക്കാർക്ക് ഗുണകരമായ വ്യവസ്ഥകൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. പുതിയ പ്രായപരിധി 35 വയസ്സാക്കി. ഓസ്ട്രേലിയയിൽ അംഗീകൃത കോഴ്സ് പൂർത്തീകരിച്ചവർക്ക് സ്റ്റേബാക്ക് നൽകുന്നതാണ് താൽക്കാലിക ഗ്രാജ്വേറ്റ് വീസ. കുടുംബാംഗങ്ങളെ ഓസ്ട്രേലിയയിലേക്ക്….

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; ഒരു ജില്ലയില്‍ ഒരു അപേക്ഷ മാത്രം

സംസ്ഥാനത്ത് 2024-25 അധ്യയനവർഷത്തെ ഹയർസെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രവേശന നടപടി 16ന് ആരംഭിക്കും. ഏകജാലക സംവിധാനം വഴിയാണ് പ്രവേശനം. ഓൺലൈനിൽ 25 വരെ അപേക്ഷിക്കാം. hscap.kerala.gov.in വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വെബ്സൈറ്റിൽ പബ്ലിക് എന്ന വിഭാഗത്തിൽ നിന്ന് വിവരങ്ങൾ മനസിലാക്കാം…..

2024ലെ കേരള പുരസ്‌കാരങ്ങൾക്ക് നാമനിർദേശം ക്ഷണിച്ചു

വിവിധ മേഖലകളിൽ സമൂഹത്തിനു സമഗ്ര സംഭാവനകൾ നൽകിയ വിശിഷ്ട വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനു സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്‌കാരമായ 2024ലെ കേരള പുരസ്‌കാരങ്ങൾക്കു നാമനിർദേശം ക്ഷണിച്ചു. കേരള ജ്യോതി, കേരള പ്രഭ, കേരള ശ്രീ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങൾ നൽകുന്നത്…..