Latest Posts

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് കാലവർഷമെത്തി. ഇന്ന് ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടും ബാക്കി ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. ഒരാഴ്ച വ്യാപകമായ മഴക്ക് സാധ്യതയുണ്ട്. നാളെ 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ വേനൽമഴക്ക് പിന്നാലെയാണ് കാലവർഷത്തിൻ്റെ വരവ്. ഒരു മാസത്തോളം….

അടുക്കളയിൽ ഗ്യാസ് ലീക്ക് ചെയ്താല്‍ ഉടൻ ചെയ്യേണ്ട ചില സുരക്ഷാ മുൻകരുതലുകൾ

ഗ്യാസ് സിലിണ്ടറുകളുടെ അശ്രദ്ധമായ ഉപയോഗത്താലോ ചെറിയ ശ്രദ്ധക്കുറവോ പോലും ജീവഹാനി സംഭവിച്ചേക്കാവുന്ന വലിയ അപകടങ്ങളിലേക്ക് എത്തിക്കും. അതിനാൽ സിലിണ്ടറുകളുടെ ഉപയോഗത്തിൽ എപ്പോഴും ജാഗ്രത പാലിക്കേണ്ടതുണ്ട്. സിലിണ്ടറിന് ലീക്കേജ് ഉണ്ടോയെന്ന് അടിക്കടി ശ്രദ്ധിക്കണം. അത്തരത്തിൽ ഗ്യാസ് ലീക്ക് ചെയ്യുന്നുണ്ടെന്ന് കണ്ടെത്തിയാൽ സ്വീകരിക്കേണ്ട ചില….

നോർവേ ചെസ്സിലെ മൂന്നാം റൗണ്ടില്‍ ഗ്രാൻഡ് മാസ്റ്റർ ആർ. പ്രഗ്നാനന്ദക്ക് അട്ടിമറി ജയം

നോർവേ ചെസിൽ ലോക ഒന്നാം നമ്പർ മാഗ്നസ് കാൾസനെ ഞെട്ടിച്ച് ഇന്ത്യയുടെ ആർ. പ്രഗ്നാനന്ദ. മൂന്നാം റൗണ്ടിൽ കാൾസനെ തോൽപ്പിച്ചു. ക്ലാസിക്കൽ ഫോർമാറ്റിൽ ആദ്യമായാണ് കാൾസനെ പ്രഗ്നാനന്ദ തോൽപ്പിക്കുന്നത്. മൂന്നാം റൗണ്ടില്‍ വെള്ള കരുക്കളുമായാണ് പ്രഗ്നാനന്ദ കളിച്ചത്. ഇതോടെ 5.5 പോയിന്‍റുമായി….

കേരള എന്‍ജിനീയറിങ് മെഡിക്കല്‍ പ്രവേശന പരീക്ഷ ജൂണ്‍ 5 മുതല്‍ ഓൺലൈനായി

കേരള എന്‍ജിനീയറിങ് മെഡിക്കല്‍ (കീം 2024) പ്രവേശന പരീക്ഷ ജൂണ്‍ 5 മുതല്‍. പരീക്ഷ നടത്തുക ഓൺലൈനായിട്ടാണ്. 1,13,447 വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്. ജൂൺ മാസം തന്നെ ഫലം പ്രസിദ്ധികരിക്കും. ജൂൺ 5 മുതൽ 9 വരെയാണ് പരീക്ഷ നടത്തുക. 198….

വ്യാപക മഴയ്ക്ക് സാധ്യത; 7 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് ഉച്ചയ്ക്ക് പുറത്തിറക്കിയ പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ ഓറ‌ഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് ഓറഞ്ച്….

ഊത്തപിടിത്തക്കാരെ കാത്തിരിക്കുന്നത് 15,000 രൂപ പിഴയും 3 മാസം തടവും

പുതുമഴയിൽ പുഴയും തോടും കരകവിയുമ്പോൾ ഊത്തപിടിക്കാൻ ഇറങ്ങുന്നവർ ശ്രദ്ധിക്കുക – നിങ്ങളെ കാത്തിരിക്കുന്നത് 15,000 രൂപ പിഴയും മൂന്നുമാസം തടവും. മത്സ്യങ്ങളുടെ പ്രജനനകാലമായ ജൂൺ, ജൂലായ് മാസങ്ങളിൽ ഉൾനാടൻ മത്സ്യബന്ധനം നിയമവിരുദ്ധമാണെന്ന് ഫിഷറീസ് വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഊത്തപിടിത്തത്തിൻ്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി….

സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് കാലവർഷം മൂന്ന് ദിവസത്തിനുള്ളിൽ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടുത്ത ആറ് ദിവസം സംസ്ഥാനത്ത് മഴ തുടരാനാണ് സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിലയിരുത്തുന്നു. തെക്കൻ തമിഴ്നാടിന് മുകളിലായി രൂപപ്പെട്ട ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി അടുത്ത….

കോട്ടയത്ത് ഉരുൾപൊട്ടൽ, ഭരണങ്ങാനം വില്ലേജിൽ ഉരുൾപൊട്ടി വ്യാപക നാശനഷ്ടം

കോട്ടയത്ത് കനത്തമഴ വലിയ നാശം വിതയ്ക്കുന്നു. രാവിലെ മുതൽ തുടങ്ങിയ കനത്തമഴയെ തുടര്‍ന്ന് ഭരണങ്ങാനം വില്ലേജിൽ ഇടമറുക് ചൊക്കല്ല് ഭാഗത്ത് ഉരുൾപൊട്ടലുണ്ടായി. പ്രദേശത്ത് വ്യാപക നാശനഷ്ടം സംഭവിച്ചു. ഇവിടുത്തെ 7 വീടുകൾ ഉരുൾപ്പൊട്ടലിൽ തകർന്നു. ആളപായമില്ലെന്നത് ആശ്വാസമായി. കോട്ടയത്ത് വിവിധ മേഖലകളിൽ….

പ്ലസ്‌വൺ ട്രയൽ അലോട്‌മെന്റ് നാളെ പ്രസിദ്ധീകരിക്കും

പ്ലസ് ‌വൺ പ്രവേശനത്തിന് മുന്നോടിയായുള്ള ട്രയൽ അലോട്മെന്റ് ബുധനാഴ്‌ച പ്രസിദ്ധപ്പെടുത്തും. കാൻഡിഡേറ്റ് ലോഗിനിലൂടെ പരിശോധിക്കാം. പ്രവേശനസാധ്യത മനസ്സിലാക്കാൻ ഇതിലൂടെ കഴിയും. അപേക്ഷകളുടെ അന്തിമപരിശോധനയ്ക്കും വേണമെങ്കിൽ തിരുത്തൽ വരുത്താനും ഈ അവസരം പ്രയോജനപ്പെടുത്താം. തിരഞ്ഞെടുത്ത സ്‌കൂളും വിഷയവും ഉൾപ്പെടെ മാറ്റാം. ബോണസ് പോയിന്റ്റ്,….

മഴ ശക്തമാകുന്നു; കൊച്ചിയിൽ കനത്ത മഴ തുടരുന്നു

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. കൂടുതൽ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതൽ എറണാകുളം വരെ ജില്ലകളിലാണ് യെല്ലോ അലർട്ട്. അടുത്ത മൂന്ന് മണിക്കൂറിൽ അഞ്ച് ജില്ലകളിൽ മഴ കനക്കാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വിഭാഗം അറിയിപ്പ്. കൊല്ലം, എറണാകുളം,….