Latest Posts

സര്‍ട്ടിഫിക്കറ്റുകള്‍ സ്വയം സാക്ഷ്യപ്പെടുത്താമെന്ന ഉത്തരവില്‍ ഭേദഗതി

വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാകുന്നതിനായി രേഖകള്‍/ സര്‍ട്ടിഫിക്കറ്റുകള്‍ സ്വയം സാക്ഷ്യപ്പെടുത്താമെന്ന ഉത്തരവില്‍ ഭേദഗതി. ഗസറ്റഡ് ഉദ്യോഗസ്ഥന്‍/ നോട്ടറി സാക്ഷ്യപ്പെടുത്തണം എന്ന രീതി ഒഴിവാക്കി രേഖകളുടെ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സ്വയം സാക്ഷ്യപ്പെടുത്താന്‍ 7.10.21ലെ ഉത്തരവ് പ്രകാരം അനുമതി നല്‍കിയിരുന്നു. അതില്‍ ഏതെങ്കിലും നിയമത്തില്‍,….

ക്രിക്കറ്റ് വേൾഡ് കപ്പ് വേദികൾ പ്രഖ്യാപിച്ചു

ഇന്ത്യ 1983 ല്‍ ആദ്യമായി വേള്‍ഡ് കപ്പ് നേടിയതിന്‍റെ നാല്‍പതാം വാര്‍ഷികത്തില്‍ രാജ്യം മറ്റൊരു വേള്‍ഡ് കപ്പിന് വേദിയാവുകയാണ്. ഒക്ടോബറില്‍ ആരംഭിക്കുന്ന ലോകകപ്പ് മത്സരങ്ങളുടെ വേദികളില്‍ തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും ഇടപിടിച്ചു. സന്നാഹമത്സരമാണ് കാര്യവട്ടത്ത് അരങ്ങേറുന്നത്. ഒക്ടോബര്‍ അഞ്ചിന് നടക്കുന്ന….

ഡോ. വി. വേണു പുതിയ ചീഫ് സെക്രട്ടറി; പൊലീസ് തലപ്പത്ത് ഷെയ്ഖ് ദര്‍വേഷ് സാഹിബ്

ഡോ വി വേണു പുതിയ ചീഫ് സെക്രട്ടറി. ഷെയ്ഖ് ദർവേഷ് സാഹിബ് പുതിയ ഡിജിപിയാകും. മന്ത്രിസഭായോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. നിലവിൽ ഫയർഫോഴ്സ് മേധാവിയാണ് ഷേയ്ഖ് ദര്‍വേസ് സാഹിബ്. ക്രൈം ബ്രാഞ്ച് മേധാവിയും ക്രമസാമാധന ചുമതലയുള്ള എഡിജിപിയുമായി പ്രവർത്തിച്ചിട്ടുണ്ട്. വിവാദങ്ങളിൽ നിന്നൊഴിഞ്ഞ….

ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകളുടെ സാന്ദ്രത സംസ്ഥാനത്ത് വളരെക്കൂടുതൽ

കൊതുകിന്റെ സാന്ദ്രതയെക്കുറിച്ച് സൂചന നൽകുന്ന ബ്രിട്ടോ ഇൻഡക്സ് 50-ന് മുകളിലാണ് സംസ്ഥാനത്ത് മിക്കയിടത്തും. 70-ഉം 80-ഉം ഒക്കെയുള്ള പ്രദേശങ്ങളുമുണ്ട്. ഇതൊരു അപകടമുന്നറിയിപ്പാണ്. വൈറസുള്ള പ്രദേശത്ത് രോഗംപരത്തുന്ന കൊതുക് കൂടുന്നത് വ്യാപനത്തിന് സാധ്യതയൊരുക്കും. ഈഡിസ് ഈജിപ്റ്റിയെക്കാളും കടുവക്കൊതുക് എന്നറിയപ്പെടുന്ന ഈഡിസ് ആൽബോപിക്ടസാണ് നാട്….

ഫോൺ മോഷണം: ഐഎംഇഐ സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട ; എങ്ങനെ രജിസ്റ്റർ ചെയ്യാം

മൊബൈൽ ഫോണിന്റെ ഐഎംഇഐ നമ്പർ സൂക്ഷിച്ചാൽ ഫോൺ കള്ളൻ കൊണ്ടുപോയാലും ദുഃഖിക്കേണ്ട. സെൻട്രൽ എക്യുപ്‌മെന്റ്‌ ഐഡന്റിറ്റി രജിസ്റ്ററിൽ (സിഇഐആർ) നമ്പർ കൊടുത്താൽ നഷ്ടമായ ഫോണിന്റെ പ്രവർത്തനം നിലയ്‌ക്കും. മറ്റൊരാൾക്കും ഉപയോഗിക്കാനാകില്ലെന്ന്‌ ഉറപ്പാക്കുന്നതോടെ ഫോൺ തിരികെ കിട്ടാനുള്ള സാധ്യതയുമേറും. മൊബൈൽ ഫോൺ മോഷണം….

കേരളത്തിൽ അതിശക്ത മഴ മുന്നറിയിപ്പ്, ഇന്ന് 9 ജില്ലകളിൽ ജാഗ്രത

സംസ്ഥാനത്തെ മഴ സാഹചര്യം ഇന്നത്തോടെ കനത്തേക്കും. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യുന മർദ്ദവും തെക്കൻ ഗുജറാത്ത്‌ തീരം മുതൽ കേരള തീരം വരെ ന്യുനമർദ്ദ പാത്തി നിലനിൽക്കുന്നതുമാണ് കേരളത്തിൽ കാലവർഷം കനക്കാൻ കാരണമാകുക. ഇത് പ്രകാരം ഇന്ന് കേരളത്തിൽ….

മണ്ണിടിച്ചിലിനും മലവെള്ളപ്പാച്ചിലിനും സാധ്യത: ദുരന്ത നിവാരണ അതോറിറ്റിയുടെ ജാ​ഗ്രതാ നിർദേശങ്ങൾ

കേരളത്തിൽ 5 ദിവസം വ്യാപകമായ മഴയ്‌ക്ക് സാധ്യത. അതിശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടാവാനുള്ള സാധ്യതയുമുണ്ടെന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. പൊതുജനങ്ങൾക്കായി പ്രത്യേക ജാ​ഗ്രതാ നിർദേശങ്ങളും നൽകിയിട്ടുണ്ട്. നിർദേശങ്ങൾ അതിശക്തമായ മഴ….

സിയാൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭത്തിൽ; അറ്റാദായം 267.17 കോടി

ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭം നേടി കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് (സിയാൽ ) കുതിക്കുന്നു. വിമാനത്താവള കമ്പനിയുടെ 25 വര്‍ഷത്തെ പ്രവര്‍ത്തന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ലാഭവും ലാഭവിഹിതവുമാണ് ഇത്തവണ നേടിയത്. 2022- 23 ലെ വരവ് – ചെലവ് കണക്കിന്….

തമിഴ്നാട്ടിൽ വീട്ടമ്മമാർക്ക് മാസ ശമ്പളം 1000 രൂപ; സെപ്തംബർ 15 മുതൽ നടപ്പാക്കും

അധികാരത്തിലേറിയതിന് പിന്നാലെ നടത്തിയ പ്രഖ്യാപനങ്ങൾ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നടപ്പിലാക്കുന്നു. പ്രഖ്യാപിച്ചത് പോലെ തമിഴ്നാട്ടിൽ വീട്ടമ്മമാർക്ക് 1000 രൂപ മാസ ശമ്പളം നൽകുന്നതിന് ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. സെപ്തംബർ 15 മുതൽ ശമ്പളവിതരണം നടപ്പാക്കാനാണ് തീരുമാനം. റേഷൻ….

ജൂണ്‍ 26: ലോക ലഹരി വിരുദ്ധ ദിനം

ഇന്ന് ജൂൺ 26, ലോക ലഹരി വിരുദ്ധ ദിനം. മയക്കുമരുന്ന് ഉപയോഗത്തിനും അനധികൃത വ്യാപാരത്തിനും എതിരെ ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനുള്ള മുന്നേറ്റത്തിന്റെ ഭാഗമായാണ് ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ ലോക ലഹരി വിരുദ്ധ ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്ര സംഘടനയുടെ 1987 ഡിസംബര്‍ 7ന് നടന്ന….