Latest Posts

പ്ലസ് വൺ: മൂന്നാം അലോട്ട്മെന്റിൽ പ്രവേശനം ജൂലൈ 4 വരെ

പ്ലസ് വൺ പ്രവേശനത്തിൽ അപേക്ഷകരില്ലാത്ത 61,000 സംവരണ സീറ്റുകൾ മെറിറ്റ് സീറ്റായി മാറി. ഇവകൂടി ഉൾപ്പെടുത്തിയാണു മൂന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചത്. ഇതോടെ ആദ്യ 2 അലോട്ട്മെന്റുകളിലും പുറത്തായിരുന്ന 80,694 പേർക്കു കൂടി പ്രവേശനം ലഭിച്ചു. മൂന്നാം അലോട്ട്മെന്റ് അനുസരിച്ചുള്ള പ്രവേശനം നാളെ….

ടൂറിസം മേഖലയ്‌ക്ക്‌ കരുത്തായ റസ്റ്റ്‌ഹൗസുകൾ ജില്ലയിലും ഹിറ്റ്‌

കേരളത്തിന്റെ ടൂറിസം മേഖലയ്‌ക്ക്‌ കരുത്തായ റസ്റ്റ്‌ഹൗസുകൾ കോട്ടയം ജില്ലയിലും ഹിറ്റ്‌. പൊതുജനങ്ങൾക്ക്‌ ഓൺലൈൻ ബുക്കിങ് സൗകര്യം ഏർപ്പെടുത്തിയതോടെ വൻകുതിപ്പാണ്‌ റസ്റ്റ്‌ഹൗസുകളിലെ വരുമാനത്തിലുണ്ടായത്‌. ഒന്നരവർഷത്തിനിടെ 68,29,000 രൂപയാണ്‌ പത്ത്‌ റെസ്റ്റ്‌ ഹൗസുകളിൽ നിന്നായി ലഭിച്ചത്‌. 2021 നവംബർ ഒന്ന്‌ മുതൽ 2023 ജൂൺ….

കാലവർഷം ശക്തം, 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് കാലവർഷം കനത്തു.12 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്. ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, വയനാട് ഒഴിക്കെയുള്ള മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്. വ്യാഴാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. നാളെ 9 ജില്ലകളിൽ….

ദേശീയ ദുരന്ത നിവാരണ സേനയുടെ ഏഴ് സംഘങ്ങൾ കേരളത്തിലെത്തി

സംസ്ഥാനത്ത് നാളെ മുതൽ കാലവർഷം ശക്തമാകാൻ സാധ്യത. തിങ്കളാഴ്ച്ച മുതൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴക്കാല സുരക്ഷ മുന്നൊരുക്കത്തിന്റെ ഭാഗമായിദേശീയ ദുരന്ത നിവാരണ സേനയുടെ ഏഴ് സംഘങ്ങൾ കേരളത്തിലെത്തി. കോഴിക്കോട്, മലപ്പുറം, വയനാട്, ആലപ്പുഴ, പത്തനംതിട്ട,….

റേഡിയേഷനില്ല, വേദനയില്ല ; 500 രൂപയ്‌ക്ക്‌ സ്തനാർബുദം നിർണയിക്കാം

സ്തനാർബുദ നിർണയത്തിലെ സുപ്രധാന കണ്ടുപിടിത്തമായ ‘ഐബ്രസ്റ്റ്‌എക്സാം’ ഇന്ത്യയിൽ അവതരിപ്പിക്കാൻ പേരൂർക്കട എച്ച്‌എൽഎൽ ലൈഫ്‌കെയർ ലിമിറ്റഡ്‌. അമേരിക്ക ആസ്ഥാനമായുള്ള യുഇ ലൈഫ് സയൻസസുമായി ചേർന്നാണ്‌ എച്ച്‌എൽഎൽ ഐബ്രസ്റ്റ്‌ എക്സാം ഉപയോഗം വ്യാപിപ്പിക്കുക. ഇതിന്റെ ഭാഗമായി യുഇ ലൈഫ് സയൻസസുമായി അഞ്ചു വർഷത്തേക്കുള്ള കരാറിൽ….

യാത്രക്കാരുടെ എണ്ണത്തില്‍ രാജ്യത്ത് ഒന്നാമത് കേരളത്തിലെ വന്ദേഭാരത്

യാത്രക്കാരുടെ എണ്ണത്തില്‍ ഒന്നാമതെത്തിയിരിക്കുന്നത് കേരളത്തിലേക്കെത്തിയ വന്ദേഭാരത് എക്‌സ്പ്രസാണ്. 23 വന്ദേ ഭാരത് ട്രെയിനുകള്‍ ഉള്ള നമ്മുടെ രാജ്യത്തെ മികച്ച പ്രകടനം കാഴ്ച വെച്ച ട്രെയിന്‍ എന്ന ബഹുമതി കാസര്‍ഗോഡ്-തിരുവനന്തപുരം എക്‌സ്പ്രസ്സ് സ്വന്തമാക്കുകയാണ്. റെയില്‍വേയാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം-കാസര്‍ഗോഡ് വന്ദേ ഭാരത് എക്‌സ്പ്രസ്….

പാർലമെന്റ് വർഷകാലസമ്മേളനം ജൂലെെ 20 മുതൽ

പാര്‍ലമെന്റിന്റെ വർഷകാലസമ്മേളനം ജൂലെെ 20 മുതല്‍ ഓഗസ്റ്റ് 11 വരെ നടക്കുമെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി. പഴയ പാര്‍ലമെന്റ് കെട്ടിടത്തിലാണ് സമ്മേളനം ആരംഭിക്കുക. സമ്മേളനം പകുതിയാകുമ്പോള്‍ പുതിയ കെട്ടിടത്തിലേയ്ക്ക് മാറ്റും. പഴയ പാര്‍ലമെന്റ് കെട്ടിടത്തില്‍ സമ്മേളനം ആരംഭിച്ച്‌ പുതിയ കെട്ടിടത്തില്‍….

കടന്നുപോയത്‌ അരനൂറ്റാണ്ടിലെ ഏറ്റവും മഴ കുറഞ്ഞ ജൂൺ

കടന്നുപോയത്‌ നാൽപ്പത്തേഴ്‌ വർഷത്തിനിടെ സംസ്ഥാനത്ത്‌ ഏറ്റവും കുറഞ്ഞ മഴ ലഭിച്ച ജൂൺ മാസം. 648 മി.മീ. മഴ ലഭിക്കേണ്ടിടത്ത്‌ 260. മി.മീ. മാത്രമാണ്‌ ലഭിച്ചത്‌. 1900 നുശേഷം ഏറ്റവും കുറവ്‌ മഴ ലഭിച്ച മൂന്നാമത്തെ ജൂണുമാണ്‌ ഇത്‌. 1962ൽ 224.9 മി.മീ,….

കെഎസ്ആർടിസി, സ്വിഫ്റ്റ് സൂപ്പർഫാസ്‌റ്റ് ബസുകളുടെ വേഗം 80 കി.മീ

കെഎസ്ആർടിസി, സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് ബസുകളിൽ വേഗതകുറവെന്ന പരാതിക്ക് പരിഹാരമായി. മണിക്കൂറിൽ 80 കി.മീറ്റർ വേഗത്തിലോടും. നിലവിലുണ്ടായിരുന്ന സംസ്ഥാന സർക്കാർ വിജ്ഞാപനം അനുസരിച്ച് സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് ബസ്സുകൾക്ക് മണിക്കൂറിൽ 60 കിലോമീറ്ററാണ്‌ വേഗപരിധി നിശ്‌ചയിച്ചത്‌. വിവിധ നിരത്തുകളിൽ കേന്ദ്ര നിയമമനുസരിച്ചുള്ള….

കര്‍ണാടകയിലെ 358 ക്ഷേത്രങ്ങളില്‍ 65 കഴിഞ്ഞവര്‍ക്ക് ക്യൂ വേണ്ട

കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം ഉള്‍പ്പടെ കര്‍ണാടകയിലെ 358 ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്താന്‍ 65 വയസ് പിന്നിട്ടവര്‍ക്ക് ഇനി ക്യൂ നില്‍ക്കേണ്ടതില്ല. മുതിര്‍ന്ന പൗരന്മാര്‍ക്ക് ക്യൂവില്‍ നില്‍ക്കാനുള്ള ശാരീരിക ബുദ്ധിമുട്ട് പരിഗണിച്ചാണ് നടപടി. മുസ്‌റായ് (ദേവസ്വം) കമ്മിഷണര്‍ എച്ച്. ബസവരാജേന്ദ്രയാണ് ഇതുസംബന്ധിച്ച സര്‍ക്കുലര്‍….