Latest Posts

കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാൻ പൊലീസ് പരിശോധന

സംസ്ഥാനത്ത് കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും കണ്ടെത്തുന്നതിന് സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരെ നിയോഗിക്കാനാണ് സർക്കാർ നിര്‍ദ്ദേശം. ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് വിവരങ്ങള്‍ ശേഖരിച്ച് ജില്ലാ ഭരണകൂടത്തിന് കൈമാറാന്‍ സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക്….

സീറ്റ് ബെല്‍റ്റ് അലാറം മറികടക്കാന്‍ സ്‌റ്റോപ്പർ വില്‍ക്കുന്നവര്‍ കുടുങ്ങും

സീറ്റ് ബെല്‍റ്റ് ഇട്ടില്ലെന്ന മുന്നറിയിപ്പ് അലാറം നിര്‍ത്താനുള്ള സ്റ്റോപ്പര്‍ ക്ലിപ്പുകള്‍ നിര്‍മിക്കുകയോ വില്‍ക്കുകയോ ചെയ്താല്‍ ഇനി നിയമനടപടി നേരിടേണ്ടിവരും. ഇത്തരം ഉത്പന്നങ്ങളുടെ വില്‍പ്പന തടയണമെന്ന കേന്ദ്ര കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റിയുടെ ഉത്തരവ് സര്‍ക്കാര്‍ എല്ലാ ജില്ലകളിലേക്കും കൈമാറി. സംസ്ഥാന ഉപഭോക്തൃകാര്യ വകുപ്പാണ്….

രാമപുരം നാലമ്പല ദർശനം: കെഎസ്ആർടിസി പ്രത്യേക സർവീസുകൾ 17 മുതൽ

രാമപുരം നാലമ്പല ദർശനം നടത്താൻ കോട്ടയം ജില്ലയിലെ ഡിപ്പോകളിൽനിന്ന്‌ 17 മുതൽ പ്രത്യേക കെഎസ്‌ആർടിസി സർവീസുകൾ ആരംഭിക്കുന്നു. രാമപുരം പഞ്ചായത്തിൽ രാമപുരം, കൂടപ്പലം, അമനകര, മേതിരി എന്നീ സ്ഥലങ്ങളിൽ യഥാക്രമം ശ്രീരാമൻ, ലക്ഷ്മണൻ, ഭരതൻ, ശത്രുഘ്‌നൻ എന്നീ പ്രതിഷ്ഠകളുള്ള ക്ഷേത്രങ്ങളെ ബന്ധിപ്പിച്ചാണ്….

തിരുവനന്തപുരത്തും എറണാകുളത്തും ജിഎസ്‌ടി ട്രിബ്യൂണൽ

ജിഎസ്‌ടി തർക്കപരിഹാരങ്ങൾക്കായി സംസ്ഥാനത്ത്‌ ജിഎസ്‌ടി ട്രിബ്യൂണൽ അനുവദിച്ചെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ. ഡൽഹിൽ നടന്ന അമ്പതാമത്‌ ജിഎസ്‌ടി കൗൺസിലിലാണ്‌ ദീർഘകാലമായി സംസ്ഥാനം ഉന്നയിക്കുന്ന ആവശ്യത്തിന്‌ അനുമതി നേടിയെടുത്തത്‌. തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ്‌ ആദ്യഘട്ടത്തിൽ ബെഞ്ചുകൾ സ്ഥാപിക്കുക. രണ്ട്‌ ജുഡീഷ്യൽ അംഗങ്ങളെയും….

ചാന്ദ്രയാൻ 3: ലോഞ്ച്‌ റിഹേഴ്‌സൽ പൂർത്തിയായി

ചാന്ദ്രയാൻ 3 വിക്ഷേപണത്തിന്‌ മുന്നോടിയായുള്ള ലോഞ്ച്‌ റിഹേഴ്‌സൽ പൂർത്തിയായി. കൗണ്ട്‌ ഡൗണിന്റെ തുടക്കംമുതൽ വിക്ഷേപണത്തിന്‌ തൊട്ടുമുമ്പുവരെയുള്ള തയ്യാറെടുപ്പുകളുടെയും പ്രവർത്തനങ്ങളുടെയും പരിശോധനയാണ്‌ ഇത്‌. ശ്രീഹരിക്കോട്ട സതീഷ്‌ ധവാൻ സ്‌പേയ്സ്‌ സെന്ററിൽ നടന്ന പരിശോധന 24 മണിക്കൂർ നീണ്ടു.ഐഎസ്‌ആർഒയിലെ ശാസ്‌ത്രജ്ഞരുടെയും സാങ്കേതിക വിദഗ്‌ധരുടെയും നേതൃത്വത്തിലായിരുന്നു….

സംസ്ഥാനത്തിനകത്തും ബാധകം, സ്വർണം വാങ്ങാനും കൊണ്ടുപോകാനും ഇ-വേ ബിൽ

നിശ്ചിത തുകയ്ക്ക് മുകളിൽ സംസ്ഥാനത്തിനകത്തും സ്വർണം വാങ്ങി കൊണ്ടുപോകുന്നതിന് ഇ – വേ ബിൽ സമ്പ്രദായം ഏർപ്പെടുത്തി ജി എസ് ടി കൗൺസിൽ യോഗം. രണ്ട് ലക്ഷത്തിന് മുകളിലുള്ള സ്വർണം സംസ്ഥാനത്തിനകത്തും വാങ്ങി കൊണ്ടുപോകുന്നതിനാണ് ഇ – വേ ബിൽ സമ്പ്രദായത്തിന്….

നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ വലിയ അന്തരം, അമിതവില; കർശന നടപടിക്ക് നിർദ്ദേശം നൽകി മുഖ്യമന്ത്രി

സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ വലിയ അന്തരം പലയിടത്തും ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. എല്ലാ വ്യാപാര സ്ഥാപനങ്ങളുടെ മുന്നിലും….

ഇഡി ഡയറക്ടറെ മാറ്റണം, കാലാവധി നീട്ടിയത് റദ്ദാക്കി സുപ്രീം കോടതി

ഇഡി ഡയറക്ടർ എസ്കെ മിശ്രയുടെ കാലാവധി നീട്ടിയത് സുപ്രീം കോടതി റദ്ദാക്കി. മൂന്നാം തവണയും കാലാവധി നീട്ടിയതിനെതിരെയായിരുന്നു ഹർജി. ഹർജിയിലെ വാദങ്ങൾ പരിഗണിച്ച കോടതി 15 ദിവസത്തിനകം പുതിയ ഇഡി ഡയറക്ടറെ നിയമിക്കണമെന്ന് നിർദ്ദേശം നൽകി. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ….

സിനിമാ ടൂറിസത്തിന് പിന്തുണയുമായി സംവിധായകൻ മണിരത്നം

സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ സിനിമാ ടൂറിസം പദ്ധതിക്ക് പിന്തുണയുമായി പ്രശസ്ത സിനിമാ സംവിധയകൻ മണിരത്നം. പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസുമായി കോഴിക്കോട്ട് നടത്തിയ ചർച്ചയിലാണ് സിനിമാ ടൂറിസം പദ്ധതിക്ക് മണിരത്നം തന്റെ പിന്തുണയും പ്രോത്സാഹനവും അറിയിച്ചത്…..

പിഎച്ച്ഡി യോഗ്യതയുളളവർക്ക് അസിസ്റ്റന്റ് പ്രൊഫസറാകാന്‍ മറ്റ് യോഗ്യതകൾ വേണ്ടെന്ന് യുജിസി

കോളേജുകളിലും സർവകലാശാലകളിലും പിഎച്ച്ഡി യോഗ്യതയുളളവർക്ക് അസിസ്റ്റന്റ് പ്രൊഫസറാകാമെന്ന് യുജിസി. മറ്റ് യോഗ്യതകളായ നെറ്റ്, സെറ്റ്, സ്ലെറ്റ് എന്നിവ വേണമെന്നില്ലെന്നും യുജിസി വ്യക്തമാക്കി. കോളേജ് അധ്യാപക നിയമനത്തിനുളള അടിസ്ഥാന യോഗ്യത നെറ്റ്, സെറ്റ്, സ്ലെറ്റ് എന്നിവയാക്കി മാനദണ്ഡങ്ങൾ ഭേദഗതി ചെയ്ത് കഴിഞ്ഞ ദിവസമിറങ്ങിയ….