Latest Posts

ഏഷ്യൻ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്: മലയാളി താരം അബ്ദുള്ള അബൂബക്കറിന് സ്വർണം

ബാങ്കോക്കിൽ നടക്കുന്ന ഏഷ്യൻ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ മലയാളി താരം അബ്ദുള്ള അബൂബക്കറിന് സ്വർണം. ട്രിപ്പിൾ ജംപിൽ 16.92 മീറ്റർ ചാടിയാണ് സ്വർണം നേടിയത്. ജപ്പാന്റെ ഹികാരു ഇകെഹാത (16.73 മീറ്റർ) വെള്ളിയും, കൊറിയയുടെ ജാൻഫു കിം(16.59) വെങ്കലവും നേടി. ഏഷ്യൻ അത്‌ലറ്റിക്‌സ്….

ലോകത്തിലെ ഏറ്റവും ശക്തമായ നാലാമത്തെ സൈനികശക്തിയായി ഇന്ത്യ

ലോകത്തിലെ ഏറ്റവും ശക്തമായ നാലാമത്തെ സൈനികശക്തി ഇന്ത്യയെന്ന് പ്രതിരോധ വെബ്‌സൈറ്റ് ഗ്ലോബൽ ഫയർപവർ. ആഗോള പ്രതിരോധവുമായി ബന്ധപ്പെട്ട വിവരങ്ങൾ ട്രാക്കുചെയ്യുന്ന ഡാറ്റാ വെബ്‌സൈറ്റായ ഗ്ലോബൽ ഫയർപവറിന്റെ അഭിപ്രായത്തിൽ പട്ടികയിൽ ചൈനയാണ് ഒന്നാം സ്ഥാനത്ത്. മികച്ച സൈനിക സംവിധാനങ്ങളും പ്രതിരോധ ബജറ്റും ഉണ്ടായിരുന്നിട്ടും….

പ്രളയ ഭീതി, അതീവ ജാഗ്രതയിൽ ഡല്‍ഹി

കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതയിൽ ഡല്‍ഹി. അണക്കെട്ടുകളിൽ നിന്ന് കൂടൂതൽ വെള്ളം എത്തിയതോടെ യമുന നദിയിൽ നിന്ന് വെള്ളത്തിന്റെ ഒഴുക്ക് കൂടിയിരിക്കുകയാണ്. ഡല്‍ഹിയിലെ പ്രധാന റോഡുകൾ നദിക്ക് സമാനമായ സ്ഥിതിയിലാണ്. ഗതാഗതം പ്രധാന പാതകളിൽ തടസപ്പെട്ടു. നഗരത്തെ….

ലോൺ തട്ടിപ്പ്: ആധാറോ പാൻ കാർഡോ ദുരുപയോഗം ചെയ്യുന്നുണ്ടോ; അറിയാൻ മാർഗങ്ങളുണ്ട്

പലവിധ ആവശ്യങ്ങൾക്കായി ആധാർ, പാൻ കാർഡ് പോലുള്ള പ്രധാന രേഖകൾ നമുക്ക് നൽകേണ്ടിവന്നിട്ടുണ്ടാകാം. അതുകൊണ്ടുതന്നെ പാൻ കാർഡോ, ആധാർ കാർഡ് പോലുള്ള കെവൈസി രേഖകൾ ആരെങ്കിലും ദുരുപയോഗം ചെയ്തിട്ടുണ്ടാകുമോ എന്ന സംശയം പലർക്കുമുണ്ടാകാം. ഇത്തരത്തിൽ ദുരുപയോഗം നടന്നിട്ടുണ്ടെങ്കിൽ സാമ്പത്തിക നഷ്ടവും, നിയമപരമായ….

തിരുവോണം ബമ്പർ സമ്മാനത്തുകയിൽ മാറ്റമില്ല; ഒന്നാം സമ്മാനം 30 കോടിയാക്കില്ല

തിരുവോണം ബമ്പർ ഒന്നാം സമ്മാനം 30 കോടി രൂപയാക്കണമെന്ന ശുപാർശ തള്ളി ധനവകുപ്പ്. ഒന്നാം സമ്മാനം 25 കോടിയായി തുടരുമെങ്കിലും മറ്റ് സമ്മാന ഘടനകളിൽ മാറ്റം വരും. 1 കോടി രൂപ വീതം 20 പേർക്ക് രണ്ടാം സമ്മാനമായി നൽകാനാണ് ധനവകുപ്പിന്റെ….

അമൃത എക്‌സ്‌പ്രസ് രാമേശ്വരത്തേക്ക് ; യശ്വന്ത്പുര്‍ – കണ്ണൂര്‍ എക്‌സ്‌പ്രസ്‌ കോഴിക്കോട്ടേക്ക് നീട്ടും

മംഗലാപുരത്തുനിന്ന് രാമേശ്വരത്തേക്ക് പുതിയ ട്രെയിൻ അനുവദിക്കാൻ റെയിൽവേ ബോർഡിന്‌ ശുപാർശ നൽകി സെക്കന്തരാബാദിൽ ചേർന്ന റെയിൽവേ ടൈംടേബിൾ കമ്മിറ്റി യോഗം. തിരുവനന്തപുരത്തുനിന്ന് മധുരയ്ക്കുള്ള അമൃത എക്‌സ്‌പ്രസ്‌ രാമേശ്വരത്തേക്ക് നീട്ടുന്നതിനു പുറമെ യശ്വന്ത്പുർ– കണ്ണൂർ എക്‌സ്‌പ്രസ്‌ കോഴിക്കോട്ടേക്ക് നീട്ടാനും കമ്മിറ്റി ശുപാർശ നൽകി…..

നാളെ മുതൽ പെൻഷൻ വിതരണം ആരംഭിക്കും

സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതിനുവേണ്ടി 768 കോടി രൂപയും ക്ഷേമനിധി ബോർഡ് പെൻഷൻ നൽകുന്നതിനായി 106 കോടി രൂപയും ഉൾപ്പെടെ 874 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. സംസ്ഥാനത്തെ 60 ലക്ഷത്തിലധികം ആളുകൾക്ക് 1600 രൂപ….

കെട്ടിട നികുതി നിയമം ഭേദഗതി ചെയ്യും

കേരള കെട്ടിട നികുതി നിയമ (ഭേഭഗതി) ഓർഡിനൻസ് 2023 അംഗീകരിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. 50 വർഷം പഴക്കമുള്ള കേരള കെട്ടിട നികുതി നിയമമാണ് ഭേദഗതി ചെയ്യുക. 1973 ഏപ്രിൽ ഒന്നിനാണ് കേരള കെട്ടിട നികുതി നിയമം നിലവിൽ വന്നത്. കെട്ടിടത്തിന്റെ തറ….

ആശ്രിത നിയമനം: ഉറപ്പുകൾ പാലിക്കാത്ത ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് 25 % തുക പിടിക്കും

ആശ്രിത നിയമനത്തിൽ ഉറപ്പുകൾ പാലിക്കാത്ത ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് 25 ശതമാനം തുക പിടിക്കുമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരം മരണമടഞ്ഞ ജീവനക്കാരുടെ ആശ്രിതരെ സംരക്ഷിക്കാം എന്ന സമ്മതമൊഴി നൽകി സർക്കാർ സർവ്വീസിൽ പ്രവേശിച്ചവർക്കാണ് മുന്നറിയിപ്പ്. ജോലിയിൽ….

സര്‍ക്കാർ ജീവനക്കാർ ട്യൂഷനെടുക്കരുത്‌, കോച്ചിങ് സെന്ററുകൾ നടത്തരുത്; കര്‍ശന നടപടിക്ക് നീക്കം

സര്‍ക്കാർ ജീവനക്കാർക്ക് ട്യൂഷൻ സെന്ററുകളോ കോച്ചിങ് സെന്ററുകളോ നടത്താൻ കഴിയില്ലെന്ന് വ്യക്തമാക്കി കേരള സര്‍വീസ് റൂൾസ് ഭേദഗതി ചെയ്തു. സർക്കാർ ഉദ്യോഗസ്ഥരിൽ ചിലർ ജോലിയുടെ ഇടവേളകളിൽ ഇത്തരം സെന്ററുകളിൽ ജോലി ചെയ്യുന്നതായി പരാതികള്‍ ലഭിച്ചതിനെ തുടർന്നാണ് നടപടി. ഇത്തരത്തില്‍ കണ്ടെത്തിയാല്‍ വകുപ്പുതല….