Latest Posts

വനിതാ ഫുട്ബോൾ ലോകകപ്പിന് നാളെ തുടക്കം; 32 ടീമുകൾ പരസ്പരം പോരടിക്കും

വനിതാ ഫുട്ബോൾ ലോകകപ്പിന് നാളെ (ജൂലായ് 20) തുടക്കമാകും. ഓസ്ട്രേലിയയും ന്യൂസീലൻഡുമാണ് ആതിഥേയത്വം വഹിക്കുക. ഇത് ആദ്യമായാണ് ഓസ്‌ട്രേലിയയും ന്യൂസീലൻഡും വനിതാ ലോകകപ്പ് ഫുട്‌ബോളിന് ആതിഥേയത്വം വഹിക്കുന്നത്. ആകെ 10 വേദികളിലായി മത്സരങ്ങൾ നടക്കും. ഇത്തവണ 8 ഗ്രൂപ്പുകളിലായി 32 ടീമുകളാണ്….

ഉമ്മൻചാണ്ടിക്ക് വിട ചൊല്ലി തലസ്ഥാനം: വിലാപയാത്ര കോട്ടയത്തേക്ക് പുറപ്പെട്ടു

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കോട്ടയത്തേക്ക് പുറപ്പെട്ടു. ജഗതിയിലെ പുതുപ്പള്ളി ഹൗസിൽ നിന്നും നിരവധി പ്രവർത്തകരുടെ അകമ്പടിയോടെയാണ് വിലാപയാത്ര. കെഎസ്അർടിസിയുടെ പ്രത്യേക വാഹനത്തിലാണ് യാത്ര. വൈകിട്ടോടെ തിരുനക്കര മൈതാനത്തെത്തിച്ച് മൃതദേഹം പൊതുദർശനത്തിന് വെയ്ക്കും. കേശവദാസപുരം, വെഞ്ഞാറമൂട്,….

പിഎസ്‍സി നിയമന ശുപാർശ മെമ്മോ ഇനി പ്രൊഫൈൽ വഴിയും

നിയമന ശുപാർശാ മെമ്മോകൾ ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിലും ലഭ്യമാക്കുവാൻ കേരള പി.എസ്.സി തീരുമാനിച്ചു. ജൂലായ് 1 മുതൽ പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റുകളിൽ നിന്നുള്ള നിയമന ശുപാർശകളാണ് ഇത്തരത്തിൽ ലഭ്യമാകുക. നിലവിൽ തപാൽ മാർഗ്ഗമാണ് നിയമന ശുപാർശകൾ അയക്കുന്നത്. ആ രീതി തുടരുന്നതാണ്. അതോടൊപ്പം….

ബംഗാൾ ഉൾക്കടലിൽ ന്യുന മർദ്ദം; വ്യാപക മഴക്ക് സാധ്യത

കേരളത്തിന് വീണ്ടും മഴ ഭീഷണിയായി ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത. നിലവിൽ രൂപപ്പെട്ടിട്ടുള്ള ചക്രവാതചുഴി വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുള്ളതാണ് കേരളത്തിന് മഴ ഭീഷണിയാകുന്നത്. ഇതനുസരിച്ച് 22 ാം തിയതി വരെ കേരളത്തിൽ വ്യാപകമായ….

തിരക്കുള്ള റൂട്ടില്‍ കൂടുതല്‍ സര്‍വീസ്, നഷ്ടമുള്ള റൂട്ടുകള്‍ നിര്‍ത്തും; പരിഷ്‌കാരവുമായി KSRTC

ഡീസല്‍വില വര്‍ധനമൂലമുള്ള നഷ്ടം കുറയ്ക്കാന്‍, ലാഭകരമല്ലാത്ത സര്‍വീസുകളുടെ കണക്കെടുപ്പ് KSRTC തുടങ്ങി. യാത്രക്കാരും വരുമാനവും കുറവുള്ള സര്‍വീസുകള്‍ കണ്ടെത്തി അവ നിര്‍ത്തലാക്കാനാണ് ആലോചന. നഷ്ടത്തിലോടുന്ന ബസുകളുടെ കണക്ക്, യൂണിറ്റ് അടിസ്ഥാനത്തിലാണ് തയ്യാറാക്കുന്നത്. സര്‍വീസുകള്‍ വരുമാനാടിസ്ഥാനത്തില്‍മാത്രം ഓടിച്ച് നഷ്ടം പരമാവധി കുറയ്ക്കാനാണ് ആലോചന…..

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അന്തരിച്ചു

മുൻമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി (79) അന്തരിച്ചു. ബെംഗളൂരുവിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ക്യാൻസർ ബാധിതന‌ായിരുന്നു. ബെം​ഗളൂരുവിലെ ചിന്മയ ആശുപത്രിയിലായിരുന്നു ചികിത്സ. തൊണ്ടയിലാണ് ക്യാൻസർ ബാധിച്ചത്. സംസ്ഥാന സർക്കാറിന്റെ നിർദേശ പ്രകാരം വിദ​ഗ്ധ ഡോക്ടർ സംഘമായിരുന്നു ചികിത്സിച്ചത്. അഞ്ച് പതിറ്റാണ്ടായി പുതുപ്പള്ളിയിലെ എംഎൽഎയായിരുന്നു…..

വൈക്കത്തെ തെരുവുനായ ശല്യം ഒരുമിച്ച് നേരിടാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ

തെരുവുനായ ശല്യം രൂക്ഷമാകുന്ന സാഹചര്യത്തിൽ തെരുവുനായകളുടെ പ്രജനനം തടയുന്നതിനായി പ്രജനനനിയന്ത്രണ കേന്ദ്രം വൈക്കത്ത് ആരംഭിക്കാൻ തീരുമാനം. ജില്ലാ പഞ്ചായത്തിന്റെയും വൈക്കം, കടുത്തുരുത്തി ബ്ലോക്കുപഞ്ചായത്തുകളുടെയും വൈക്കം നഗരസഭയുടെയും ഗ്രാമപഞ്ചായത്തുകളുടെയും സംയുക്താഭിമുഖ്യത്തിൽ എ.ബി.സി സെന്റർ ആരംഭിക്കാനാണ് തീരുമാനം. പദ്ധതിയുടെ നടത്തിപ്പിനായി ബ്ലോക്കു പഞ്ചായത്തുകളും ബ്ലോക്കുകളിലെ….

പി.എം. കിസാൻ സമ്മാൻ നിധി; വിവരങ്ങൾ പുതുക്കിയില്ല, 12 ലക്ഷം പേർക്ക് ആനുകൂല്യം നഷ്ടമാകും

വിവരങ്ങൾ പുതുക്കിനൽകാത്തതിനാൽ പി.എം. കിസാൻ സമ്മാൻ നിധി പ്രകാരം വർഷം 6000 രൂപ കിട്ടിയിരുന്ന കേരളത്തിലെ 12 ലക്ഷത്തിലധികം കർഷകർക്ക് ഇത്തവണ ആനുകൂല്യം നഷ്ടമാകും. ആധാർ സീഡിങ്, ഇ-കെ.വൈ.സി., ഭൂമിയുടെ വിവരങ്ങൾ നൽകൽ എന്നിവ പൂർത്തീകരിക്കാത്തതാണ് കാരണം. മേയ് 16 വരെയുള്ള….

ഭിന്നശേഷി വിദ്യാർഥികൾക്കായുള്ള വിദ്യാജ്യോതി പദ്ധതിയിലേക്ക് അപേക്ഷിക്കാം

ഭിന്നശേഷിയുള്ള വിദ്യാർഥികൾക്ക് യൂണിഫോമും പഠനോപകരണങ്ങളും വാങ്ങാൻ ധനസഹായം നൽകുന്ന വിദ്യാജ്യോതി പദ്ധതിയിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം. ഭിന്നശേഷിയുള്ള കുട്ടികളെ വിദ്യാഭ്യാസപരമായി ഉയർച്ചയിലേയ്ക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെ സാമൂഹികനീതി വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. സർക്കാർ/ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന 40 ശതമാനമോ….

ചന്ദ്രയാൻ 3 യാത്ര തുടരുന്നു: ഭ്രമണപഥം ഉയർത്തുന്ന ജോലികൾ ഇന്ന് മുതൽ ആരംഭിക്കും

ചന്ദ്രയാൻ മൂന്ന് പേടകത്തിന്‍റെ ഭ്രമണപഥം ഉയർത്തുന്ന ജോലികൾക്ക് ഇന്ന് തുടക്കമാകും. ആദ്യ ഘട്ട ഭ്രമണപഥമാറ്റം ഉച്ചയോടെ ഉണ്ടാകുമെന്നാണ് സൂചന. ബെംഗളൂരുവിലെ ഇസ്രൊ ടെലിമെട്രി, ട്രാക്കിംഗ് ആൻഡ് കമാൻഡ് നെറ്റ്‍വർക്ക് വഴിയാണ് ഇനി പേടകവുമായുള്ള ആശയവിനിമയം നടക്കുക. ഇത്തരത്തിൽ നാല് ഭ്രമണപഥ മാറ്റങ്ങളാണ്….