Latest Posts

പ്രധാനമന്ത്രി കിസാൻ യോജന 14-ാം ഗഡു അടുത്തയാഴ്ച ലഭിക്കും

പിഎം കിസാൻ യോജനയുടെ ഏകദേശം 8.5 കോടി ഗുണഭോക്താക്കൾക്ക് 14-ാം ഗഡു ജൂലൈ 27ന് പ്രധാനമന്ത്രി മോദി വിതരണം ചെയ്യും. അർഹരായ കർഷകർക്ക് ഒരു ഗഡുവിൽ 2000 രൂപ എന്ന കണക്കിൽ ഒരു വർഷത്തിൽ മൂന്ന് തവണയായി 6000 രൂപ ലഭിക്കുന്നു…..

അമിതവില, പൂഴ്ത്തിവയ്പ്; സംയുക്ത സ്‌ക്വാഡ് പരിശോധന തുടരുന്നു

അമിത വിലയും പൂഴ്ത്തിവയ്പും തടയുന്നതിനായി സംയുക്ത സ്‌ക്വാഡ് കോട്ടയം ജില്ലയിലുടനീളം പലചരക്ക്, പച്ചക്കറി വ്യാപാര സ്ഥാപനങ്ങളിൽ നടത്തുന്ന പരിശോധന വെള്ളിയാഴ്ചയും തുടർന്നു. വെള്ളിയാഴ്‌ച 115 കടകളിൽ പരിശോധന നടത്തിയതിൽ 44 ഇടങ്ങളിൽ ക്രമക്കേടുകൾ കണ്ടെത്തി. ഇതുവരെ 52,000 രൂപ പിഴയീടാക്കി. കോട്ടയം….

1233 സംരംഭത്തിന്‌ സഹായം 15.09 കോടി കൈമാറി ; ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകൾക്ക്‌ സബ്‌സിഡി

ഭക്ഷ്യസംസ്‌കരണ മേഖലയിൽ സൂക്ഷ്മ സംരംഭങ്ങൾക്ക് മുതൽ മുടക്കിന്റെ 35 ശതമാനംവരെ സബ്സിഡിയോടെ സംരംഭക മൂലധന വായ്‌പ നൽകുന്ന പദ്ധതി മികവോടെ നടപ്പാക്കി സംസ്ഥാന വ്യവസായവകുപ്പ്. പദ്ധതിയിൽ 1233 സംരംഭത്തിന്‌ സബ്‌സിഡി അനുവദിച്ചു. ഇതിൽ 581 യൂണിറ്റിന്‌ 15.09 കോടി രൂപ കൈമാറി…..

സംസ്ഥാനത്ത് കാട്ടാനകളും കടുവകളും കുറഞ്ഞു; പരിശോധിക്കുമെന്ന് വനം–വന്യജീവി വകുപ്പുമന്ത്രി

സംസ്ഥാനത്തെ വനമേഖലയിലെ കാട്ടാനകളുടെ എണ്ണം കുറഞ്ഞതായി കണ്ടെത്തൽ. ബ്ലോക് കൗണ്ട് പ്രകാരം (നേരിട്ട് എണ്ണമെടുക്കൽ) കേരളത്തിലെ വനങ്ങളിൽ കാട്ടാനകളുടെ എണ്ണം 1920 ആണ്. ആനപ്പിണ്ഡ പ്രകാരമുള്ള കണക്കെടുപ്പിൽ ഇത് 2386 ആണ്. മുൻ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വളരെ കുറവാണ്…..

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം; മികച്ച നടന്‍ മമ്മൂട്ടി, നടി വിന്‍സി അലോഷ്യസ്‌

കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഗൗതം ഘോഷ് അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. 154 ചിത്രങ്ങളാണ് മത്സരത്തിനെത്തിയത്. ‘ന്നാ താൻ കേസ് കൊട് ‘ ആണ് മികച്ച ജനപ്രീതി നേടിയ ചിത്രം. ‘നൻ പകൽ നേരത്ത് മയക്കം’ ആണ്….

സ്പാം കോളുകളെ തടയാന്‍ ട്രൂകോളറില്‍ എഐ അസിസ്റ്റന്‍സ്

സ്പാം കോളുകളെ കൈകാര്യം ചെയ്യുന്നതായി ട്രൂകോളര്‍, എഐ അസിസ്റ്റന്‍സിനെ അവതരിപ്പിച്ചിരിക്കുകയാണ്. ട്രൂകോളര്‍ അസിസ്റ്റന്റ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഉപയോക്താക്കളുടെ കോളുകള്‍ക്ക് സ്വയമേവ ഉത്തരം നല്‍കുകയും അനാവശ്യ കോളര്‍മാരെ ഒഴിവാക്കാന്‍ സഹായിക്കുകയും ചെയ്യുന്ന കസ്റ്റമൈസ് ചെയ്യാവുന്ന ഡിജിറ്റല്‍ റിസപ്ഷനിസ്റ്റാണ് ട്രൂകോളര്‍ അസിസ്റ്റന്റ്…..

സാമ്പത്തിക പ്രതിസന്ധി; ഓണക്കിറ്റ് പരിമിതപ്പെടുത്തിയേക്കും

സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയായതിനാല്‍ ഓണക്കിറ്റ് പരിമിതപ്പെടുത്തിയേക്കും. എല്ലാ കാര്‍ഡുകള്‍ക്കും ഓണക്കിറ്റ് ലഭിക്കില്ല. മഞ്ഞ കാര്‍ഡുകാര്‍ക്കും ക്ഷേമ സ്ഥാപനങ്ങള്‍ക്കും മാത്രമായി കിറ്റ് പരിമിതപ്പെടുത്തുവാനാണ് ധാരണ. എല്ലാവര്‍ക്കും ഓണക്കിറ്റ് നല്‍കണമെങ്കില്‍ 558 കോടി രൂപ വേണ്ടിവരും. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അന്തിമ….

ചന്ദ്രനോട് കൂടുതൽ അടുത്ത് ചന്ദ്രയാൻ 3; ഭ്രമണപഥം നാലാമതും ഉയർത്തി

നാലാംതവണയും ഭ്രമണപഥം വിജയകരമായി ഉയർത്തിയതോടെ ചന്ദ്രയാൻ 3 പേടകം ചന്ദ്രനിലേക്ക് കൂടുതൽ അടുത്തുതുടങ്ങി. ഭൂമിയുടെ ചുറ്റും ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽനിന്ന് അഞ്ചുഘട്ടമായി ഉയർത്തിയാണ് പേടകത്തെ ചന്ദ്രനിലേക്ക് അടുപ്പിക്കുന്നത്. അഞ്ചാം ഭ്രമണപഥമുയർത്തൽ ഈമാസം 25-ന് ഉച്ചകഴിഞ്ഞ് രണ്ടിനും മൂന്നിനുമിടയിൽ നടക്കുമെന്ന് ഐ.എസ്.ആർ.ഒ. അറിയിച്ചു. അഞ്ചുതവണ….

ഒറ്റത്തവണ തീർപ്പാക്കലുമായി കെഎസ്ഇബി

കുടിശ്ശിക തുക പിരിച്ചെടുക്കാൻ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുമായി കെഎസ്ഇബി. വൈദ്യുതി കുടിശ്ശിക കുറഞ്ഞ പലിശനിരക്കിൽ പിരിച്ചെടുക്കാൻ കെഎസ്ഇബിക്ക്‌ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകി. ഉപയോക്താക്കളിൽനിന്ന് 3260 കോടി രൂപയോളമാണ് പിരിഞ്ഞുകിട്ടാനുള്ളത്. 20 മുതൽ ഡിസംബർ 30 വരെയാണ് കുടിശ്ശിക….

സംസ്ഥാന ചലച്ചിത്ര അവാർഡ്‌ പ്രഖ്യാപനം ഇന്ന്‌

2022 ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വെള്ളി പകൽ മൂന്നിന്‌ സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ സെക്രട്ടറിയറ്റ് പിആർ ചേംബറിൽ പ്രഖ്യാപിക്കും. 156 ചിത്രം മത്സരത്തിനുണ്ടായിരുന്നു. പ്രാഥമികതലത്തിലെ രണ്ടു ജൂറികൾ (ഉപസമിതികൾ) വിലയിരുത്തിയ 30 ശതമാനം ചിത്രങ്ങളാണ്‌ അന്തിമ ജൂറി കണ്ടത്‌…..