Latest Posts

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരിയിലേക്കു മാറ്റി

ഡിസംബർ ആദ്യ വാരം തിരുവനന്തപുരത്തു നടത്താൻ നിശ്ചയിച്ചിരുന്ന സംസ്ഥാന സ്‌കൂൾ കലോത്സവം ജനുവരിയിലേക്കു മാറ്റിയതായി മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ഡിസംബർ നാലിന് നാഷണൽ അച്ചീവ്‌മെൻ്റ് സർവേ(നാസ്) പരീക്ഷ നടക്കുന്നതിനാലാണ് കലോത്സവം മാറ്റിയത്. ഒൻപതാം ക്ലാസ് വിദ്യാർഥികൾ പരീക്ഷയെഴുതുന്നതിനാൽ അവർക്ക് കലോത്സവത്തിൽ പങ്കെടുക്കാനാവില്ല…..

എറണാകുളം–കൊല്ലം സ്പെഷ്യൽ മെമു ഒക്ടോബര്‍ 7 മുതൽ; സർവീസ്‌ മൂന്നുമാസത്തേക്ക്‌ മാത്രം

യാത്രക്കാരുടെ തുടർച്ചയായ ആവശ്യം പരിഗണിച്ച്‌ എറണാകുളം–-കൊല്ലം സ്പെഷ്യൽ മെമു ട്രെയിൻ സർവീസ് റെയിൽവേ അനുവദിച്ചു. ഒക്ടോബര്‍ ഏഴ് മുതൽ ജനുവരി മൂന്ന് വരെ മൂന്നുമാസത്തേക്ക്‌ താൽക്കാലികമായാണ്‌ സർവീസ്‌. ശനി, ഞായർ ഒഴികെയുള്ള ദിവസങ്ങളില്‍ കൊല്ലം മുതൽ എറണാകുളംവരെയും തിരിച്ചും ഓരോ സർവീസുണ്ടാകും…..

56 വർഷത്തിന് ശേഷം കണ്ടെത്തിയ മലയാളി സൈനികന്‍റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു; സംസ്കാരം നാളെ

56 വർഷത്തിന് ശേഷം മഞ്ഞുമലയിൽ കണ്ടെത്തിയ മലയാളി സൈനികൻ തോമസ് ചെറിയാന്‍റെ മൃതദേഹം തിവനന്തപുരത്ത് എത്തിച്ചു. ഇന്ന് ഉച്ചയ്ക്കാണ് പ്രത്യേക വ്യോമസേനാ വിമാനത്തിലാണ് മൃതദേഹം ചണ്ഡിഗഡിൽ നിന്ന് തിരുവന്തപുരത്തേക്ക് എത്തിച്ചത്. സൈനികൻ തോമസ് ചെറിയാന്‍റെ സംസ്കാരം നാളെ പത്തനംതിട്ടയിൽ വെച്ച് നടത്തും…..

അർജുന്‍റെ കുടുംബത്തിന് 7 ലക്ഷം, വയനാട് പുനരധിവാസത്തിന് മാതൃക ടൗൺഷിപ്പ് മന്ത്രിസഭാ തീരുമാനം

ഷിരൂരില്‍ മണ്ണിടിച്ചിലിൽ മരിച്ച അര്‍ജുന്‍റെ കുടുംബത്തിന് ഏഴു ലക്ഷം നല്‍കുമെന്നും വയനാട് ദുരന്തത്തിൽ മാതാപിതാക്കളും മറ്റു കുടുംബാംഗങ്ങളും നഷ്ടപ്പെട്ട ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതേസമയം, വയനാട് ദുരന്തത്തിൽ കേന്ദ്രഗവണ്‍മെന്‍റില്‍ നിന്ന് ഫലപ്രദമായ സഹായം ഇതുവരെ….

തൃശൂർ പൂരം കലക്കൽ; ത്രിതല അന്വേഷണത്തിന് മന്ത്രിസഭാ തീരുമാനം

തൃശൂർ പൂരം കലക്കൽ വിവാദത്തിൽ ത്രിതല അന്വേഷണം നടത്തുവാന്‍ മന്ത്രിസഭാ യോ​ഗത്തില്‍ തീരുമാനം. അതേസമയം, എഡിജിപി എംആർ അജിത്കുമാറിനെ മാറ്റുന്ന കാര്യത്തിൽ തീരുമാനം എടുത്തില്ല. പൂരം കലക്കലുമായി ബന്ധപ്പെട്ട് എഡിജിപി എംആർ അജിത്കുമാർ സമർപ്പിച്ച റിപ്പോർട്ട് നേരത്തെ ആഭ്യന്തര സെക്രട്ടറി തള്ളിയിരുന്നു…..

വാട്‌സ്ആപ്പ് വീഡിയോ കോളിൽ ഇനി ഫിൽട്ടറും ലഭിക്കും

വീഡിയോ കോളുകൾ ഉപഭോക്താക്കൾക്ക് കസ്റ്റമൈസ് ചെയ്യാൻ കഴിയുന്ന ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്പ്. വീഡിയോ കോളുകൾക്ക് ഇഫക്ടുകൾ ചേർക്കാൻ കഴിയുന്ന ഫിൽറ്റർ ഓപ്ഷനും ബാക്ക്ഗ്രൗണ്ട് ഓപ്ഷനുമാണ് വാട്‌സ്ആപ്പ് പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്. ഫിൽറ്റർ വഴി വീഡിയോയിൽ സ്പ്ലാഷ് പോലുള്ള ഇഫക്ടുകൾ ചേർക്കാൻ സാധിക്കുന്നതാണ്. ബാക്ക്ഗ്രൗണ്ട്….

കുട്ടികളിലെ പ്രമേഹം; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

കുട്ടികളെ ബാധിക്കുന്ന പ്രമേഹത്തെ ടൈപ്പ് 1 പ്രമേഹം എന്നാണ് പറയുന്നത്. ഭക്ഷണത്തിലെ മാറ്റങ്ങളും, ശാരീരിക വ്യായാമത്തിന്റെ കുറവുമൊക്കെ കുട്ടികളില്‍ ടൈപ്പ് 2 പ്രമേഹ സാധ്യതയെ കൂട്ടാം. അതിനാല്‍ കുട്ടികളില്‍ പ്രമേഹം പിടിപെടുന്നത് തടയാൻ ഒരു പരിധി വരെ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കുട്ടികളിലെ….

സ്കൂളുകൾക്ക് ഒക്ടോബ‍ർ 11ന് കൂടി അവധി നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി

പൂജാ അവധിയുടെ ഭാഗമായി സംസ്ഥാനത്തെ സ്കൂളുകൾക്ക് ഒക്ടോബ‍ർ 11 വെള്ളിയാഴ്ച കൂടി അവധി നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഇത് സംബന്ധിച്ച് ഇന്ന് തന്നെ പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറത്തിറക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. ഇത്തവണ ഒക്ടോബർ പത്താം തീയ്യതി….

പ്രിന്റഡ് ലൈസൻസും ആർ സി ബുക്കും നിർത്തുന്നു, ഇനി ഡൗൺലോഡ് ചെയ്ത് വെക്കാം

സംസ്ഥാനത്ത് പ്രിന്റഡ് ലൈസൻസ് നിർത്തുന്നു. ആധുനിക കാലത്ത് പ്രിന്റിംഗ് രേഖകളുടെ ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗതാഗത വകുപ്പിന്റെ നിർണായക നീക്കം. ആദ്യഘട്ടമായി ലൈസൻസ് പ്രിന്റിംഗും രണ്ടാം ഘട്ടത്തിൽ ആർ സി ബുക്ക് പ്രിന്റിംഗും  നിർത്തുമെന്ന് ഗതാഗത കമ്മീഷണർ അറിയിച്ചു. ആധാർ കാഡുകൾ ഡൗൺലോഡ്….

ശക്തമായ മഴയ്ക്ക് സാധ്യത; പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് പത്ത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. നാളെ പത്തനംതിട്ട,….