Latest Posts

വിൻഡീസുമായുള്ള ഒന്നാം ഏകദിനം ഇന്ന്‌; സഞ്ജു സാംസൺ കളിച്ചേക്കും

ഏകദിന ക്രിക്കറ്റ്‌ ലോകകപ്പിലേക്കുള്ള ഒരുക്കത്തിന്റെ ആദ്യപാഠം ഇന്ന്‌. വെസ്‌റ്റിൻഡീസുമായുള്ള ഏകദിന പരമ്പരയിലെ ഇന്ത്യയുടെ ആദ്യമത്സരം ഇന്നാണ്‌. ബ്രിഡ്‌ജ്‌ടൗണിൽ ഇന്ത്യൻ സമയം രാത്രി ഏഴിനാണ്‌ കളി. സ്വന്തംനാട്ടിൽ നടക്കുന്ന ലോകകപ്പിന്‌ മികച്ച ഒരുക്കമാണ്‌ ഇന്ത്യ പ്രതീക്ഷിക്കുന്നത്‌. ലോകകപ്പ്‌ ടീമിൽ ഇടംപിടിക്കാനുള്ള ഒരുപിടി താരങ്ങളുടെ….

കേരളത്തില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലെര്‍ട്ട്

കേരളത്തിലെ വിവിധ ജില്ലകളില്‍ ഇന്നും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ശക്തി കൂടിയ ന്യുന മർദ്ദം സ്ഥിതി ചെയ്യുകയാണ്. ഇത് വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു….

ഏഷ്യൻ ഗെയിംസ് ഫുട്ബോൾ; പുരുഷ, വനിതാ ടീമുകളെ അയക്കാൻ കേന്ദ്രത്തിൻ്റെ അനുമതി

ഏഷ്യൻ ഗെയിംസ് ഫുട്ബോളിൽ ഇന്ത്യൻ ടീമിന് കളിക്കാൻ അനുമതി. ഗെയിംസിൽ പുരുഷ, വനിതാ ടീമുകളെ അയക്കാൻ കേന്ദ്രം അനുമതി നൽകി. ഗെയിംസിന് ടീമിനെ അയക്കണമെന്ന ആവശ്യവുമായി പരിശീലകൻ ഇഗോർ സ്റ്റിമാച് പ്രധാനമന്ത്രിയ്ക്ക് കത്തയച്ചിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് കായിക മന്ത്രാലയത്തിൻ്റെ നടപടി…..

റബര്‍ വില 300 രൂപ ആക്കില്ല; വില ഉയര്‍ത്തുന്നത് പരിഗണനയിലില്ലെന്ന് കേന്ദ്രമന്ത്രി

റബറിന്റെ വില മുന്നൂറ് രൂപയായി ഉയര്‍ത്തില്ലെന്ന് കേന്ദ്ര മന്ത്രി. കേന്ദ്ര വാണിജ്യകാര്യ സഹമന്ത്രി അനുപ്രിയ പട്ടേലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വില ഉയര്‍ത്തുന്നത് പരിഗണനയില്ലെന്നും അവര്‍ വ്യക്തമാക്കി. ഇറക്കുമതി നികുതി 30 ശതമാനമായി ഉയര്‍ത്തിയെന്നും മന്ത്രി അറിയിച്ചു. ഇടുക്കി എംപി ഡീന്‍ കുര്യാക്കോസിന്റെ….

ലൈസൻസും ആർസിബുക്കും നഷ്ടപ്പെട്ടാൽ എന്തു ചെയ്യണം?

വാഹനത്തിന്റെ സുപ്രധാനമായ രേഖയാണ് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്ന ആർസി ബുക്ക്. ആർസി ബുക്ക് നഷ്ടമായാൽ ഓൺലൈൻ വഴി (https://parivahan.gov.in/parivahan/) ഡ്യൂപ്ലിക്കേറ്റിന് അപേക്ഷിക്കാം. ആർസി ബുക്ക് നഷ്ടമായെന്നു കാണിച്ചു പത്രത്തിൽ നൽകിയ പരസ്യത്തിന്റെ കട്ടിങ്, ഏതു പോലീസ് സ്റ്റേഷൻ പരിതിയിൽ വച്ചാണോ നഷ്ടപ്പെട്ടത്….

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് നഴ്സിംഗ് മേഖലയില്‍ സംവരണം

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് നഴ്സിംഗ് മേഖലയില്‍ സംവരണം അനുവദിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ബി.എസ്.സി നഴ്സിംഗ് കോഴ്‌സില്‍ ഒരു സീറ്റും ജനറല്‍ നഴ്സിംഗ് കോഴ്‌സില്‍ ഒരു സീറ്റുമാണ് സംവരണം അനുവദിച്ചത്. ചരിത്രത്തില്‍ ആദ്യമായാണ് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിനായി നഴ്സിംഗ് മേഖലയില്‍ സംവരണം ഏര്‍പ്പെടുത്തുന്നത്.

കാർഗിൽ വിജയത്തിന് ഇന്ന് 24 വയസ്

പാകിസ്ഥാനെ തോൽപ്പിച്ച് കാർഗിലിൽ ഇന്ത്യ വിജയക്കൊടി നാട്ടിയിട്ട് 24 വർഷം പൂർത്തിയാകുന്നു. ഇന്ത്യൻ ഭൂമിയിലേക്ക് പാക് സൈന്യം നുഴഞ്ഞുകയറിയതോടെയാണ് കാർഗിലിലെ മഞ്ഞുപുതച്ച മലനിരകളിൽ യുദ്ധം തുടങ്ങുന്നത്. ഓപ്പറേഷൻ വിജയ് എന്ന് കരസേനയും ഓപ്പറേഷൻ സഫേദ് സാഗര്‍ എന്ന് വ്യോമസേനയും പേരിട്ട് വിളിച്ച….

പാരിസ് ഒളിമ്പിക്‌സ്‌ അടുത്തവർഷം ജൂലൈ 26 മുതൽ

2024 ജൂലൈ 26 മുതൽ ആഗസ്‌ത്‌ 11 വരെയാണ്‌ 33-ാം ഒളിമ്പിക്‌സ്‌ പാരിസില്‍ അരങ്ങേറുക. മൂന്നാംതവണയാണ്‌ ഫ്രാൻസിന്റെ തലസ്ഥാനം ഒളിമ്പിക്‌സിന്‌ ആതിഥേയരാകുന്നത്‌. 1900, 1924 വർഷങ്ങളിൽ പാരിസ്‌ ഒളിമ്പിക്‌സ്‌ നടത്തിയിട്ടുണ്ട്‌. ലണ്ടൻ മാത്രമാണ്‌ ഇതിനുമുമ്പ്‌ മൂന്നുതവണ ഒളിമ്പിക്‌സ്‌ നടത്തിയിട്ടുള്ളത്‌. ഇരുനൂറോളം രാജ്യങ്ങളിൽനിന്നായി….

കഴിഞ്ഞ വർഷം ബാങ്കുകൾ എഴുതിത്തള്ളിയത് 2.09 ലക്ഷം കോടി

2023 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലെ ബാങ്കുകൾ കിട്ടാക്കടമായി എഴുതിത്തള്ളിയത് 2.09 ലക്ഷം കോടി രൂപ. വിവരാവകാശ പ്രകാരം റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ 10.57 ലക്ഷം കോടി രൂപയാണ് കിട്ടാക്കടമെന്ന നിലയിൽ വായ്പയായി ബാങ്കുകൾ….

നെഹ്‌റു ട്രോഫി വള്ളം കളി; ആഗസ്‌ത്‌ 12ന്

പുന്നമടക്കായലിൽ നെഹ്‌റു ട്രോഫി ജലോത്സവത്തിന്റെ ഭാഗമാകാൻ കുമരകം ഒരുങ്ങി. അഞ്ച്‌ ചുണ്ടൻ വള്ളങ്ങളാണ്‌ ഇത്തവണ കുമരകത്തുനിന്ന്‌ ജലോത്സവത്തിൽ പങ്കെടുക്കുന്നത്‌. ആഗസ്‌ത്‌ 12നാണ്‌ നെഹ്‌റു ട്രോഫി വള്ളം കളി. കുമരകത്തിന്റെ ആദ്യ ബോട്ട്‌ ക്ലബ്ബായ കുമരകം ബോട്ട്‌ ക്ലബ്‌, അവസാനമായി കുമരകത്തിന്റെ മണ്ണിൽ….