Latest Posts

ശ്രുതിതരംഗം: 15 പേരുടെ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ സര്‍ജറികള്‍ പൂര്‍ത്തിയായി

ശ്രുതിതരംഗം പദ്ധതി വഴി കോക്ലിയര്‍ ഇംപ്ലാന്റേഷന് വേണ്ടി ടെക്നിക്കല്‍ കമ്മിറ്റി ആദ്യ ഘട്ടത്തില്‍ അംഗീകാരം നല്‍കിയ 44 പേരില്‍ 15 പേരുടെ ശസ്ത്രക്രിയകള്‍ പൂര്‍ത്തിയായതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ബാക്കിയുള്ളവരുടെ ശസ്ത്രക്രിയകളും സമയബന്ധിതമായി പൂര്‍ത്തിയാക്കും. രണ്ടാം ഘട്ടത്തില്‍ ലഭിച്ച അപേക്ഷകളില്‍….

പടക്കം പൊട്ടിക്കുന്നതിൽ നിയന്ത്രണവുമായി സർക്കാർ

പടക്കം പൊട്ടിക്കുന്നതിൽ നിയന്ത്രണവുമായി സംസ്ഥാന സർക്കാർ. ദീപാവലിക്ക് രാത്രി എട്ടിനും പത്തിനും ഇടയിൽ പരമാവധി രണ്ടു മണിക്കൂറാണ് പടക്കം പൊട്ടിക്കാൻ അനുമതി. ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങൾക്ക് പടക്കം പൊട്ടിക്കുന്നത് രാത്രി 11.55 മുതൽ 12.30 വരെയാക്കിയും സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു…..

വെടിക്കെട്ട് നിരോധന ഉത്തരവ് ഭാഗികമായി റദ്ദാക്കി

അസമയത്തെ വെടിക്കെട്ട് നിരോധനവുമായി ബന്ധപ്പെട്ട സിംഗിൾ ബെഞ്ച് ഉത്തരവ് ഭാഗികമായി റദ്ദാക്കി. സമയക്രമം സംബന്ധിച്ച് അതാത് ക്ഷേത്രങ്ങളുടെ സാഹചര്യം നോക്കി സർക്കാറിന് തീരുമാനമെടുക്കാമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് ആയിരിക്കണം തീരുമാനമെടുക്കേണ്ടത്. ക്ഷേത്രങ്ങൾ റെയ്ഡ് ചെയ്ത് വെടിക്കോപ്പുകൾ പിടിച്ചെടുക്കാനുള്ള….

പങ്കാളിത്ത പെൻഷൻ പുനഃപരിശോധന റിപ്പോർട്ട് പുറത്ത്, നിർണായക നിർദ്ദേശങ്ങൾ

പങ്കാളിത്ത പെൻഷൻ പുനഃപരിശോധിക്കണോ എന്നതിൽ സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി തയ്യാറാക്കിയ റിപ്പോർട്ട് പുറത്തുവിട്ടു. 2021 ൽ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടാണ് പുറത്തു വന്നത്. സർക്കാർ പൂഴ്ത്തിവെച്ച റിപ്പോർട്ട് സുപ്രീം കോടതി നിർദ്ദേശത്തോടെയാണ് പുറത്ത് വിട്ടത്. പങ്കാളിത്ത പെൻഷന്റെ ഗുണം സർക്കാറിന്….

കെഎസ്‍യു ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കും

കെഎസ്‍യു മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ പ്രതിഷേധിച്ച് ഇന്ന് കെഎസ്‍യു ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കും. ജില്ലാ ആസ്ഥാനങ്ങളിൽ പ്രതിഷേധ യോഗങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. മന്ത്രിയെ വഴിയിൽ തടയുന്നത് തുടരുമെന്നാണ് കെഎസ്‍യു മുന്നറിയിപ്പ്. ഇന്നലെ തിരുവനന്തപുരത്ത് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവിന്റെ വീട്ടിലേക്ക് നടത്തിയ മാർച്ചിനിടെയാണ് വൻ….

എംജിയിൽ ബിരുദത്തിന് 5706 സീറ്റിൽ ആളില്ല

എംജി സർവകലാശാലയുടെ കീഴിലുള്ള ആർട്സ് ആൻഡ് സയൻസ് എയ്ഡഡ് കോളേജുകളിൽ ഒന്നാം വർഷ ബിരുദ കോഴ്സുകളുടെ പ്രവേശനം പൂർത്തിയായപ്പോൾ 5706 സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളിലാണ് ഒഴിവുകളേറെയും. സർവകലാശാലയ്ക്ക് കീഴിൽ 5 ജില്ലകളിലെ കോളേജുകളിൽ 16,358 സീറ്റുകളാണ് ആകെയുള്ളത്…..

അതിരപ്പിള്ളി-മലക്കപ്പാറ റൂട്ടില്‍ ഇന്ന് മുതല്‍ 15 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം

അതിരപ്പിള്ളി-മലക്കപ്പാറ റോഡില്‍ അമ്പലപ്പാറ റോഡിന്റെ സൈഡ് ഇടിഞ്ഞതിനെത്തുടര്‍ന്ന് നവംബര്‍ ആറുമുതല്‍ 15 ദിവസത്തേക്ക് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണതേജ അറിയിച്ചു. അത്യാവശ്യമുള്ള ഇരുചക്രവാഹനങ്ങളൊഴികെ അതിരപ്പിള്ളി ഭാഗത്തുനിന്ന് വരുന്ന എല്ലാ വാഹനങ്ങളും വാഴച്ചാല്‍ ചെക്‌പോസ്റ്റിലും തമിഴ്‌നാട് മലക്കപ്പാറ ഭാഗത്തുനിന്ന്….

വനിതാ സൈനികര്‍ക്ക് ഇനി റാങ്ക് പരിഗണിക്കാതെ അവധി

രാജ്യത്തെ കര, നാവിക, വ്യോമ സേനകളിലെ വനിതാ സൈനികര്‍ക്കും, ഇനി ഓഫീസര്‍മാര്‍ക്ക് ലഭിക്കുന്നതിന് തുല്യമായ പ്രസവ, ശിശുപരിപാലന അവധികള്‍ ലഭിക്കും. ഇത് സംബന്ധിച്ചുള്ള നിര്‍ദേശത്തിന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അംഗീകാരം നല്‍കി. പ്രസവ, ശിശു പരിപാലന അവധികള്‍ക്ക് പുറമെ കുട്ടികളെ….

പച്ചകുത്തുന്ന ജോലിചെയ്യുന്നവർ ജാഗ്രതൈ; നിയമംപാലിക്കാത്തവരെ പിടിക്കാൻ തദ്ദേശസ്ഥാപനങ്ങൾ

നിയമംപാലിക്കാതെ പച്ചകുത്തുന്ന ജോലിചെയ്യുന്നവരെ പിടിക്കാൻ പഞ്ചായത്ത് അധികൃതരും നഗരസഭക്കാരും രംഗത്തിറങ്ങിയിട്ടുണ്ട്. പച്ചകുത്തുന്നവരെക്കുറിച്ചുള്ള റിപ്പോർട്ട് നൽകാൻ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളോട് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് ആവശ്യപ്പെട്ടിട്ടുള്ളത്. പച്ചകുത്തുന്നതിന് ഒരേ സൂചിയും ഒരേ മഷിയും ഉപയോഗിക്കുന്നത് മാരകരോഗങ്ങൾ പടരുന്നതിന് കാരണമാകുന്നുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്നാണിത്. ടാറ്റൂ അടിക്കുന്നതിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി….

സിനിമകളുടെ വ്യാജപ്പതിപ്പ് തടയാൻ കർശനനടപടികളുമായി കേന്ദ്രസര്‍ക്കാര്‍

വ്യാജപ്പതിപ്പുകളിലൂടെ കോടികൾ ചോരുന്ന സിനിമാവ്യവസായത്തെ രക്ഷിക്കാൻ കർശനനടപടികളുമായി കേന്ദ്രസർക്കാർ. വ്യാജപ്പതിപ്പുകൾ കാണിക്കുന്ന വെബ്സൈറ്റുകൾ, ആപ്പുകൾ, ഓൺലൈൻ ലിങ്കുകൾ എന്നിവ തടയാൻ നോഡൽ ഓഫീസർമാരെ നിയോഗിച്ചു. പരാതി ലഭിച്ചാലുടൻ നടപടിയുണ്ടാവുമെന്ന് വാർത്താവിതരണമന്ത്രാലയം സെക്രട്ടറി അപൂർവ ചന്ദ്ര പറഞ്ഞു. നിയമലംഘനങ്ങൾക്ക് മൂന്നുമാസംമുതൽ മൂന്നുവർഷംവരെ തടവും….