Latest Posts

പോലീസ് സ്റ്റേഷനുകളുടെ ഘടനയിൽ വീണ്ടും മാറ്റം വരുന്നു; സ്റ്റേഷൻ ചുമതല എസ്.ഐമാർക്ക് തിരിച്ചു നൽകും

സംസ്ഥാനത്ത് പോലീസ് സ്റ്റേഷനുകളിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ ചുമതല ഇൻസ്പെക്ടര്‍മാരിൽ നിന്നും എസ്.ഐമാർക്ക് തിരിച്ചു നൽകും. സ്റ്റേഷൻ ഭരണം ഇൻസ്പെക്ടർമാർക്ക് നൽകിയ ഒന്നാം പിണറായി സർക്കാരിന്റെ പരിഷ്ക്കാരം പാളിയെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ പുനഃരാലോചന. 2018 നവംബർ ഒന്നിനായിരുന്നു അന്നത്തെ പോലീസ്….

പിഎം കിസാൻ 15-ാം ഗഡു ഈ മാസം അവസാനത്തോടെ

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയുടെ 15-ാം ഗഡു ഈ മാസം അവസാനത്തോടെ കർഷകരുടെ അക്കൗണ്ടിലേക്കെത്തും. പിഎം കിസാൻ യോഗ്യരായ കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നവംബർ അവസാനത്തോടെ 2000 രൂപ വിതരണം ചെയ്യുമെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. 2019 ൽ ആണ് പ്രധാനമന്ത്രി….

ആശങ്കയുണർത്തി പുതിയ കൊറോണ വൈറസ് ജെഎൻ.1

കൊറോണ വൈറസിന്റെ പുതിയ വകഭേദം ജെഎൻ.1 കൂടുതൽ രാജ്യങ്ങളിൽ സ്ഥിരീകരിക്കുന്നതിനെ വൈദ്യശാസ്ത്രലോകം ആശങ്കയോടെ കാണുന്നു. യുഎസ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ (സിഡിസി) റിപ്പോർട്ട് പ്രകാരം, യുഎസ് ഉൾപ്പെടെ 12 രാജ്യങ്ങളിൽ ഇതിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. വാക്സീൻ നൽകുന്ന….

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലെന്ന് ചീഫ് സെക്രട്ടറി

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലെന്ന് സമ്മതിച്ച് ചീഫ് സെക്രട്ടറി ഡോ. വി വേണു. സാമ്പത്തിക പ്രതിസന്ധിമൂലമാണ് പെൻഷൻ വിതരണത്തിന് പണം അനുവദിക്കാൻ സാധിക്കാത്തതെന്ന് ചീഫ് സെക്രട്ടറി ഹൈക്കോടതിയെ അറിയിച്ചു. കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍ വൈകുന്നതിനെതിരായ ഹര്‍ജിയിലാണ് ചീഫ് സെക്രട്ടറി ഓണ്‍ലൈനില്‍ ഹാജരായി ഇക്കാര്യം അറിയിച്ചത്…..

അതിശക്ത മഴ തുടരും; ഇന്ന് ഒരു ജില്ലയിൽ ഓറഞ്ച് അലർട്ട്, 9 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ഇന്ന് എറണാകുളം ജില്ലയില്‍ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 115.6 മില്ലി മീറ്റര്‍ മുതല്‍ 204.4 മില്ലി മീറ്റര്‍ വരെ മഴ….

സ്വര്‍ണവില 45000 ത്തിന് താഴേക്ക്

സംസഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. ഒക്ടോബർ 20 നു ശേഷം ആദ്യമായാണ് സ്വർണവില 45000 ത്തിന് താഴെയെത്തുന്നത്. അഞ്ച് ദിവസംകൊണ്ട് 400 രൂപ കുറഞ്ഞു. ഇന്ന് 120 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക് 44,880 രൂപയാണ്. ഒക്ടോബറിൽ….

റവന്യൂ റിക്കവറി നടപടികള്‍ നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത് കുടിശ്ശികയായവരുടെ വീടും ഭൂമിയും ജപ്തിചെയ്യുന്ന റവന്യൂ റിക്കവറി നടപടികള്‍ നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. വായ്പക്കുടിശ്ശിക ഗഡുക്കളായി അനുവദിക്കുന്ന വ്യവസ്ഥ ഉള്‍പ്പെടുത്തി റവന്യൂറിക്കവറി നിയമം ഭേദഗതിചെയ്യുന്നത് സര്‍ക്കാര്‍ പരിഗണിക്കുകയാണ്. അതുവരെ എല്ലാ ദേശസാത്കൃത, ഷെഡ്യൂള്‍ഡ്, കൊമേഴ്‌സ്യല്‍ ബാങ്കുകളുടെയും കുടിശ്ശികയ്ക്കുമേല്‍ റവന്യൂ….

സംസ്ഥാനത്ത് ഇന്ന് പി‍.ജി ഡോക്ടർമാര്‍ സമരത്തില്‍

സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ പിജി മെഡിക്കൽ, ഡെന്റൽ വിദ്യാർത്ഥികളും ഹൗസ് സർജന്മാരും ഇന്ന് പണിമുടക്കും. ജോയിന്‍റ് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം. രാവിലെ എട്ട് മുതൽ നാളെ രാവിലെ എട്ട് മണി വരെ അത്യാഹിത വിഭാഗങ്ങൾ ഉള്‍പ്പെടെ ബഹിഷ്ക്കരിക്കും. റസിഡന്റ് ഡോക്ടർമാർ….

മൊബൈൽ ഫോണുള്ളവർക്ക് യുണീക് ഐഡി വരുന്നു

മൊബൈൽ ഫോൺ ഉപയോക്താക്കൾക്ക് തിരിച്ചറിയൽ ആവശ്യങ്ങൾക്കായി സവിശേഷ തിരിച്ചറിയൽ നമ്പർ (യുണീക് ഐഡി) വരുന്നു. ഈ വർഷം അവസാനത്തോടെ ഇതു നിലവിൽ വന്നേക്കുമെന്ന് ടെലികോം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. ഒരാൾക്ക് പല ഫോൺ നമ്പറുകളുണ്ടാകുമെങ്കിലും യുണീക് ഐഡി ഒന്നേയുണ്ടാകൂ. ആയുഷ്മാൻ….

ചക്രവാതച്ചുഴി ഇന്ന് അറബിക്കടലിൽ ന്യൂനമർദ്ദമായി ശക്തിപ്രാപിക്കും, കേരളത്തിലെ മഴ സാഹചര്യം ശക്തമാകും

തെക്ക് കിഴക്കൻ അറബിക്കടലിൽ ലക്ഷദ്വീപിന്‌ മുകളിലായി നിലനിൽക്കുന്ന ചക്രവാതച്ചുഴി ഇന്ന് അറബിക്കടലിനു മുകളിൽ ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിന്‍റെ സ്വാധീനഫലമായി കേരളത്തിലെ മഴ സാഹചര്യം ശക്തമായേക്കും. അടുത്ത ദിവസങ്ങളിൽ മിതമായ / ഇടത്തരം വ്യാപകമായ മഴക്ക്‌ സാധ്യതയെന്നാണ്….