Latest Posts

എംവിഡിയുമായുള്ള കരാര്‍ റദ്ദാക്കി താപാല്‍വകുപ്പ്

ലൈസന്‍സ് ഉള്‍പ്പെടെയുള്ളവ വിതരണം ചെയ്ത വകയില്‍ കിട്ടാനുള്ള തുക കുടിശ്ശികയായതോടെ സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പുമായുള്ള കരാര്‍ തപാല്‍വകുപ്പ് റദ്ദാക്കി. ഇതോടെ മോട്ടോര്‍ വാഹന വകുപ്പില്‍നിന്ന് ലൈസന്‍സ്, ആര്‍.സി. ഉള്‍പ്പെടെയുള്ള രേഖകള്‍ സ്പീഡ് പോസ്റ്റില്‍ അയക്കാതായി. ഇവ മോട്ടോര്‍ വാഹനവകുപ്പ് ഓഫീസില്‍….

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്തെ എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ പുതുക്കിയ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് സംസ്ഥാനത്തെ എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് മുന്നറിയിപ്പാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപനം. തിരുവനന്തപുരം, കൊല്ലം, എറണാകുളം,….

ഒരു മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം തിങ്കളാഴ്ച മുതല്‍

കേരളത്തിന് കിട്ടാനുള്ള കേന്ദ്രവിഹിതം കിട്ടാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഒരുമാസത്തെ ക്ഷേമപെന്‍ഷന്‍ അടുത്തയാഴ്ച മുതല്‍ വിതരണം ചെയ്യുമെന്ന് കെഎന്‍ ബാലഗോപാല്‍ അറിയിച്ചു. തിങ്കളാഴ്ച മുതല്‍ വിതരണം തുടങ്ങുമെന്ന് ധനവകുപ്പ് അറിയിച്ചു. പെന്‍ഷന്‍ വിതരണത്തിനായി ധനവകുപ്പ് 900 കോടി….

കൊലക്കേസില്‍ ഉൾപ്പെട്ട രണ്ട് തടവുകാർക്ക് എൽഎൽബി പഠിക്കാന്‍ അനുമതി നൽകി ഹൈക്കോടതി; സൗകര്യമൊരുക്കാൻ നിർദ്ദേശം

ജീവപര്യന്തം തടവുകാരായ രണ്ട് കൊലക്കേസ് പ്രതികൾക്ക് എൽഎൽബി റെഗുലർ കോഴ്സ് പഠിക്കാൻ ഹൈക്കോടതി അനുമതി. ഓൺലൈനായി ക്ലാസിലിരിക്കാൻ തടവുകാർക്ക് സൗകര്യമൊരുക്കാൻ ജയിൽ സൂപ്രണ്ടുമാർക്ക് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദേശം നൽകി. ഇതാദ്യമായാണ് റെഗുലർ കോഴ്സ് പഠിക്കാൻ തടവുകാർക്ക് അനുമതി നൽകുന്നത്. പി.സുരേഷ്….

ദീപാവലിക്ക് ‘ഹരിത പടക്കങ്ങള്‍’ മാത്രം, പൊട്ടിക്കുന്ന സമയത്തിനും നിയന്ത്രണം

ദീപാവലി, ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. അന്തരീക്ഷ മലിനീകരണം കുറഞ്ഞ ‘ഹരിത പടക്കങ്ങള്‍’ മാത്രമേ ആഘോഷങ്ങളില്‍ ഉപയോഗിക്കാന്‍ പാടുള്ളൂവെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. ദേശീയ ഹരിത ട്രിബ്യൂണലിന്റെ നിര്‍ദ്ദേശപ്രകാരമാണ് സര്‍ക്കാര്‍ ഉത്തരവ്. പടക്കംപൊട്ടിക്കുന്ന സമയത്തിനും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്…..

ചികുൻഗുനിയക്ക്‌ ലോകത്ത്‌ ആദ്യമായി വാക്‌സിൻ

ചികുൻഗുനിയ രോഗത്തിനുള്ള ലോകത്തെ ആദ്യ വാക്‌സിന് യുഎസ് ആരോഗ്യ മന്ത്രാലയത്തിന്‍റെ അംഗീകാരം. യൂറോപ്പിലെ വാൽനേവ വാക്‌സിൻ കമ്പനി വികസിപ്പിച്ചെടുത്ത വാക്‌സിൻ ‘ഇക്‌സ്‌ചിക്’ എന്ന പേരിൽ വിപണിയിൽ ഇറക്കും. കൊതുകുകൾ വഴി പടരുന്ന വൈറസ് ആയ ചികുൻഗുനിയയെ ‘ഉയർന്നു വരുന്ന ആഗോള ആരോഗ്യ….

കലാഭവൻ മുഹമ്മദ് ഹനീഫ് അന്തരിച്ചു

ചലച്ചിത്ര താരവും മിമിക്രി ആർട്ടിസ്റ്റുമായ കലാഭവൻ മുഹമ്മദ് ഹനീഫ് (58 വയസ്സ്) അന്തരിച്ചു. കലാഭവൻ ട്രൂപ്പിലെ പ്രധാന മിമിക്രി താരമായിരുന്നു ഹനീഫ്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഏതാനും ദിവസങ്ങളായി ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു അദ്ദേഹം. സംസ്കാരം….

തുലാവര്‍ഷം: രണ്ട് ജില്ലകളിലൊഴികെ എല്ലായിടത്തും ശരാശരിയില്‍ കൂടുതല്‍ മഴ

ഇക്കുറി കാലവര്‍ഷം ചതിച്ചപ്പോള്‍ രക്ഷയായി തുലാവര്‍ഷം. സംസ്ഥാനത്ത് തുലാവര്‍ഷം ലഭിക്കേണ്ട മഴയില്‍ 37 ശതമാനം അധികം ലഭിച്ചു. കാലവര്‍ഷത്തില്‍ ലഭിക്കേണ്ട മഴയില്‍ ഗണ്യമായ കുറവുണ്ടായത് ആശങ്കക്കിടയാക്കിയിരുന്നു. എന്നാല്‍, തുലാവര്‍ഷം ലഭിക്കേണ്ട മഴയില്‍ വര്‍ധനവുണ്ടായതോടെ വരള്‍ച്ചാ ഭീതി ഒഴിഞ്ഞേക്കും. വയനാട്, ഇടുക്കി ഒഴികെയുള്ള….

ഫാക്ടറി തൊഴിലാളിയെ കൊന്ന് റോബോട്ട്; പച്ചക്കറി ബോക്സിനെയും മനുഷ്യനെയും വേർതിരിച്ചറിയാനാവാതെ വന്ന എഐ

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസും(എഐ) റോബോട്ടിക്സും ഒക്കെ ജീവിതത്തെ കൂടുതൽ ആയാസരഹിതമാക്കും എന്നാണ് പൊതുവേ പറയാറുള്ളതെങ്കിലും ചിലപ്പോഴൊക്കെ അത് അപകടങ്ങൾക്കും കാരണമായേക്കുമെന്ന് തെളിയിക്കുന്ന ഒരു സംഭവമാണ് ദക്ഷിണകൊറിയയിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. മനുഷ്യന്‍റെ വിവേചന ബുദ്ധി യന്ത്രങ്ങൾക്ക് പകർന്ന നൽകാൻ ഒരു സാങ്കേതികവിദ്യയും വളർന്നിട്ടില്ല….

ദേശീയപാതയോരങ്ങളില്‍ മുളവേലി; കേരളത്തിലടക്കം നടപ്പാക്കാന്‍ ഗതാഗത മന്ത്രാലയം

ദേശീയപാതയോരങ്ങളില്‍ വാഹനങ്ങള്‍ ഇടിച്ചിറങ്ങുന്നത് തടയാന്‍ ഉരുക്കിനുപകരം മുളകൊണ്ടുള്ള വേലികള്‍ (ക്രാഷ്ബാരിയറുകള്‍) ഒരുക്കാന്‍ കേന്ദ്ര ഗതാഗതമന്ത്രാലയം. ആദ്യഘട്ടത്തില്‍ കേരളമുള്‍പ്പെടെ 25 സംസ്ഥാനങ്ങളിലായി 86 കിലോമീറ്റര്‍ ദേശീയപാതയോരത്താണ് നടപ്പാക്കുക. ആറുമാസത്തിനുള്ളില്‍ പ്രാരംഭനടപടികള്‍ ആരംഭിക്കും. കാലാവസ്ഥയ്ക്ക് അനുയോജ്യമായി ശാസ്ത്രീയസംസ്‌കരണംനടത്തിയ മുളകളായിരിക്കും ഇതിന് ഉപയോഗിക്കുക. യൂറോപ്യന്‍ സുരക്ഷാനിലവാര….