Latest Posts

അനിശ്ചിതകാല സ്വകാര്യബസ് പണിമുടക്ക് പിന്‍വലിച്ചു

നവംബർ 21 മുതൽ സംസ്ഥാനത്ത് നടത്താനിരുന്ന സ്വകാര്യബസ് സമരം പിൻവലിച്ചു. ഗതാഗതമന്ത്രി ആന്റണി രാജു നടത്തിയ ചർച്ചയ്ക്ക് ശേഷം സ്വകാര്യ ബസ് ഉടമകളുടെ സംയുക്ത സമരസമിതി പണിമുടക്കില്‍നിന്ന് പിന്മാറുകയായിരുന്നു. 140 കിലോമീറ്ററിൽ കൂടുതൽ ദൈർഘ്യമുള്ള പെർമിറ്റുകൾ നിലനിർത്തണമെന്ന ആവശ്യം സർക്കാർ അംഗീകരിച്ചു…..

കേരളാ പോലീസിന്റെ സൈബർ വോളണ്ടിയർ ആകാം, നിയമനത്തിന് നവംബർ 25 വരെ അപേക്ഷിക്കാം

ഓൺലൈൻ സാമ്പത്തികത്തട്ടിപ്പുകൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ പൊതു ജനങ്ങൾക്ക് സൈബർ സുരക്ഷാ അവബോധം പകരുന്നതിന് പോലീസ് സ്റ്റേഷൻ  തലത്തിൽ സൈബർ വോളണ്ടിയർമാരെ നിയോഗിക്കുന്നു. ഫേസ്ബുക്ക് പേജിലാണ് ഇത് സംബന്ധിച്ച് കേരളാ പോലീസ് വിവരങ്ങൾ പങ്കുവച്ചിരിക്കുന്നത്.  www.cybercrime.gov.in എന്ന നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ്….

ആലുവ കേസിൽ കുറ്റവാളി അസ്‌ഫാക് ആലത്തിന് വധശിക്ഷ

കേരളത്തെ നടുക്കിയ ആലുവ കേസിൽ പ്രതി ബിഹാർ സ്വദേശി അസഫാക് ആലത്തിന് വധശിക്ഷ. എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമനാണ് ശിക്ഷ വിധിച്ചത്. പോക്സോ കേസിൽ ജീവപര്യന്തം ശിക്ഷയാണ് വിധിച്ചത്. അസ്ഫാക് ആലത്തിനെതിരെ ചുമത്തിയ മുഴുവൻ കുറ്റങ്ങളും തെളിയിക്കാൻ പ്രോസിക്യൂഷന്….

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു; കേരളത്തിൽ 5 ദിവസം ഇടിമിന്നലോട് കൂടിയ മഴ

കേരളത്തിൽ വീണ്ടും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും ആൻഡമാൻ നിക്കോബർ ദ്വീപിനും മുകളിലായി ന്യൂന മർദ്ദം രൂപപ്പെട്ട സാഹചര്യത്തിലാണിത്. പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദ്ദം നവംബർ 16-ഓടെ മധ്യ….

ദുരിതാശ്വാസനിധി ഹർജി തള്ളി ലോകായുക്ത

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുർവിനിയോഗം ചെയ്തെന്ന് ആരോപിച്ച് മുഖ്യമന്ത്രിയെയും 18 മുൻ മന്ത്രിമാരെയും എതിർ കക്ഷികളാക്കി ഫയൽ ചെയ്ത ഹർജി ലോകായുക്ത തള്ളി. ദുരിതാശ്വാസനിധിയിൽനിന്നു പണം നൽകാൻ മുഖ്യമന്ത്രിക്ക് അധികാരമുണ്ടെന്ന് ലോകായുക്ത പറഞ്ഞു. മൂന്നു ലക്ഷത്തിനു മുകളിലാണെങ്കിൽ മന്ത്രിസഭയുടെ അംഗീകാരം മതി. ഈ….

ആധാറുമായി ബന്ധിപ്പിച്ചില്ല:11.5 കോടി പാൻകാർഡ്‌ മരവിപ്പിച്ചു

ആധാറുമായി ബന്ധിപ്പിക്കാത്ത 11.5 കോടി പാൻകാർഡുകൾ മരവിപ്പിച്ചതായി കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് (സിബിഡിടി) അറിയിച്ചു. മധ്യപ്രദേശിലെ ആക്ടിവിസ്റ്റ് ചന്ദ്രശേഖർ ഗൗർ നൽകിയ വിവരാവകാശ അപേക്ഷയിലാണ് മറുപടി. പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ജൂണ്‍ 30-ന് അവസാനിച്ചിരുന്നു. ഇന്ത്യയില്‍ 70.24 കോടി….

ദേശീയപാതാ വികസനത്തിന് കണ്ടെത്തുന്ന സ്ഥലത്തിന്റെ വിൽപ്പന-വാങ്ങൽ അനുവദിക്കരുത്

ഫിനാൻഷ്യൽ അക്കൗണ്ടിങ് രംഗത്ത് മികച്ച കരിയർ ഉറപ്പാക്കാം…. ദേശീയപാതാ വികസനത്തിന് കണ്ടെത്തുന്ന സ്ഥലത്തിന് അനുമതിലഭിച്ച് അലൈൻമെന്റ് അന്തിമമായാൽപിന്നെ ആ സ്ഥലത്തിന്റെ വിൽപ്പന-വാങ്ങൽ, ഭൂവിനിയോഗത്തിൽ മാറ്റംവരുത്തൽ തുടങ്ങിയവ അനുവദിക്കരുതെന്ന് ദേശീയപാതാ അതോറിറ്റി. ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട പുതുക്കിയ കരട് മാർഗരേഖയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഭൂമിയേറ്റെടുക്കലിനുള്ള….

ലൈഫ് പദ്ധതി പ്രതിസന്ധിയിൽ; നൽകാൻ ഫണ്ടില്ല

സാമ്പത്തിക പ്രതിസന്ധിയിൽ കുടുങ്ങി ലൈഫ് മിഷൻ. ഇതുവരെ ആകെ ചെലവഴിച്ചത് 2.69% മാത്രമാണ്. 717 കോടി രൂപയുടേതാണ് പദ്ധതി. ഗ്രാമ പ്രദേശങ്ങളിൽ പദ്ധതി ചിലവ് 2.94% നഗരപ്രദേശങ്ങളിൽ 2.01% ചെലവഴിച്ചു. പലയിടത്തും നൽകാൻ ഫണ്ടില്ല. വീട് നിർമാണവും പാതി വഴിയിൽ. പഞ്ചായത്ത്….

തൊഴിലുറപ്പ് സോഷ്യല്‍ ഓഡിറ്റ്; കേരളം വീണ്ടും ഒന്നാമത്

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യല്‍ ഓഡിറ്റില്‍ രാജ്യത്ത് വീണ്ടും കേരളം ഒന്നാം സ്ഥാനത്തെത്തിയെന്ന് മന്ത്രി എംബി രാജേഷ്. മറ്റ് എല്ലാ സംസ്ഥാനങ്ങളെയും ബഹുദൂരം പിന്നിലാക്കിയാണ് കേരളത്തിന്‍റെ ഈ നേട്ടം. 2023-24 സാമ്പത്തിക വര്‍ഷത്തെ ആദ്യ ആറു മാസത്തെ സോഷ്യല്‍ ഓഡിറ്റ്….

വിമാനയാത്രയ്ക്കിടയിൽ ലഗേജ് നഷ്ടമായാല്‍ എന്ത് ചെയ്യണം?

വിമാനയാത്രയ്ക്കിടയില്‍ കൊണ്ടു പോകുന്ന ലഗേജ് നഷ്ടപ്പെടുമോ എന്നൊരു ചിന്ത ചിലരെയെങ്കിലും അലട്ടാറുണ്ട്. ലഗേജ് നഷ്ടപ്പെട്ടാൽ പരിഭ്രാന്തരാകാതെ ക്ഷമയോടെ ചില കാര്യങ്ങൾ വളരെ പെട്ടെന്ന് ചെയ്യുകയാണ് വേണ്ടത്. ലഗേജ് എത്രയും വേഗത്തിൽ വേഗത്തിൽ തിരികെ ലഭിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കാൻ ഇതു സഹായിക്കും. അത്….