Latest Posts

ബംഗാൾ ഉൾകടലിൽ ‘മിദ്ഹിലി’ ചുഴലിക്കാറ്റ്; കേരളത്തിൽ 3 ദിവസം ഇടി മിന്നലോടു കൂടിയ മഴ

ബംഗാൾ ഉൾക്കടലിൽ “മിദ്‌ഹിലി” ചുഴലിക്കാറ്റ് രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട  അതിതീവ്ര ന്യൂനമർദമാണ് “മിദ്‌ഹിലി” ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചത്. ചുഴലിക്കാറ്റ്  ഇന്ന് രാത്രിയോടെയോ- നാളെ രാവിലെയോടെയോ വടക്കു കിഴക്കു ദിശയിൽ സഞ്ചരിച്ച് ബംഗ്ലാദേശ് തീരത്തുകൂടി….

പ്രൈവറ്റ്ബസില്‍ സി.സി.ടി.വി. ക്യാമറ വെക്കണമെന്ന ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ ഉത്തരവിന് സ്റ്റേ

സ്വകാര്യബസുകളില്‍ സി.സി.ടി.വി. ക്യാമറ വെക്കണമെന്ന ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഉത്തരവിനെതിരായി കേരള ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ ഫയല്‍ചെയ്ത ഹര്‍ജിയിലാണ് ജസ്റ്റിസ് ദിനേശ് കുമാര്‍ സിങ്ങിന്റെ ഇടക്കാല ഉത്തരവ്. സര്‍ക്കാരിന്റെയടക്കം വിശദീകരണം തേടിയ കോടതി ഹര്‍ജി പിന്നീട് പരിഗണിക്കാന്‍….

ട്രെയിൻ നിയന്ത്രണം: ശനി, ഞായർ ദിവസങ്ങളിൽ കൂടുതൽ കെഎസ്‌ആർടിസി സർവീസ്‌

പുതുക്കാട്‌ – ഇരിങ്ങാലക്കുട സെക്‌ഷനിൽ 18, 19 തീയതികളിൽ ട്രെയിൻ ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ച സാഹചര്യത്തിൽ കൂടുതൽ സർവീസുകൾ നടത്താൻ കെഎസ്‌ആർടിസി തീരുമാനിച്ചു. സൗത്ത്‌, സെൻട്രൽ, നോർത്ത്‌ സോണൽ ഓഫീസുകളോട്‌ ക്രമീകരണം നടത്താൻ എക്‌സിക്യുട്ടീവ്‌ ഡയറക്‌ടർ (ഓപ്പറേഷൻസ്‌) നിർദേശിച്ചു. 18ന്‌ മംഗളൂരു….

സംസ്ഥാനത്ത് വാഹനാപകടങ്ങൾ കുറഞ്ഞു; ഇൻഷ്വറൻസ് പ്രീമിയം കുറയ്‌ക്കണമെന്ന ആവശ്യം അംഗീകരിച്ച് കമ്പനികൾ

സംസ്ഥാനത്തെ വാഹനങ്ങൾക്ക് ഇൻഷ്വറൻസ് പ്രീമിയം കുറയ്‌ക്കണമെന്ന മോട്ടോർ വാഹന വകുപ്പിന്റെ ആവശ്യം ഇൻഷ്വറൻസ് കമ്പനികൾ തത്വത്തിൽ അംഗീകരിച്ചു. ഗതാഗത നിയമ ലംഘനത്തിന് പിഴ അടക്കാത്ത വാഹനങ്ങളുടെ ഇൻഷ്വറൻസ് പുതുക്കുന്നത് വിലക്കുന്നത് പരിശോധിക്കാനും പ്രത്യേക സമിതിയെ നിയോഗിച്ചു. സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനം….

ഇൻസ്റ്റാഗ്രാമിൽ ഇനി മുതല്‍ പോസ്റ്റുകളും റീലുകളും ക്ലോസ് ഫ്രണ്ട്സിന് മാത്രം പങ്കുവെക്കാം

അടുത്ത സുഹൃത്തുക്കൾക്ക് മാത്രമായി പോസ്റ്റുകളും റീലുകളും പങ്കുവെക്കാൻ കഴിയുന്ന ഫീച്ചർ അവതരിപ്പിച്ച് ഇൻസ്റ്റാ​ഗ്രാം. സ്റ്റോറീസ്, നോട്ട്‌സ് എന്നിവ ഈ രീതിയിൽ പങ്കുവെക്കാൻ സാധിക്കുന്ന ക്ലോസ് ഫ്രണ്ട്‌സ് ലിസ്റ്റ് നേരത്തെ തന്നെ ഇൻസ്റ്റാഗ്രാമിൽ ലഭ്യമാണ്. പുതിയ അപ്‌ഡേറ്റ് ചെക്ക് ചെയ്യാനായി ഇൻസ്റ്റഗ്രാം ഓപ്പൺ….

ഡെങ്കിപ്പനി കേസുകളിൽ സംസ്ഥാനത്ത് മൂന്നിരട്ടി വർധന

സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകളിൽ കഴിഞ്ഞ വർഷത്തേക്കാൾ മൂന്നിരട്ടി വർധന. ഈ വർഷം ഇതുവരെയുള്ള കണക്ക് പ്രകാരം 13,306 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മുൻവർഷങ്ങളെ അപേക്ഷിച്ച് എലിപ്പനി കേസുകളും കൂടി. രോഗവ്യാപന തോത് ഉയർന്നെങ്കിലും മരണനിരക്ക് കുറവാണെന്നത് ആശ്വാസമാണ്. സംസ്ഥാനത്ത് 2022ൽ റിപ്പോർട്ട്….

172 ആപ്പുകൾ നിരോധിക്കണമെന്ന് കേന്ദ്രത്തിന് കത്ത് നല്‍കി കേരളം

ആളുകളെ വൻ കടക്കെണിയിലേക്കും ആത്മഹത്യകളിലേക്കും തള്ളിവിടുന്ന ലോൺ ആപ്പുകൾക്കെതിരെ സംസ്ഥാനം കേന്ദ്ര സർക്കാരിനെ സമീപിച്ചു. പണം തട്ടുന്ന ലോൺ ആപ്പുകൾ ഉൾപ്പടെ 172 ആപ്പുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്ര സർക്കാരിന് കത്ത് നൽകി. സൈബർ പോലിസ് ഡിവിഷന്റെ ശുപാർശ പ്രകാരമാണ്….

സൗജന്യ കമ്പ്യൂട്ടർ പഠനം; ഇൻ്റർവ്യൂ വെള്ളിയാഴ്ച

കേരള സർക്കാർ SC/ST ഡിപ്പാർട്ട്മെന്‍റിന്‍റെ സഹകരണത്തോടെ പി എസ് സി നിയമനങ്ങൾക്ക് യോഗ്യമായ വിവിധ ഗവ. അംഗീകൃത കമ്പ്യൂട്ടർ കോഴ്സുകൾ SC/ST വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി പഠിക്കുന്നതിനുള്ള ഇന്‍റർവ്യൂ കടുത്തുരുത്തി ബ്ലോക്ക് ഡെവലപ്പ്മെന്‍റ് ഓഫീസറുടെ സാന്നിധ്യത്തിൽ നടത്തപ്പെടുന്നതാണ്. പ്രസ്തുത ഇന്‍റർവ്യൂവിന് മുൻപായുള്ള പ്രാഥമിക….

രണ്ടുഘട്ട പരീക്ഷ രീതി PSC ഉപേക്ഷിച്ചു; LDC, ലാസ്റ്റ്‌ഗ്രേഡ് ഉള്‍പ്പെടെയുള്ള പരീക്ഷകള്‍ക്ക് ഇനി ഒറ്റ പരീക്ഷ

പത്താം ക്ലാസ് അടിസ്ഥാനയോഗ്യതയായ തസ്തികകളിലേക്ക് രണ്ടുഘട്ട പരീക്ഷ എന്ന രീതി പിഎസ്‌സി ഉപേക്ഷിച്ചു. എൽ ഡി ക്ലാർക്ക്, ലാസ്റ്റ് ഗ്രേയ്‌ഡ്‌ തസ്തികകളിലേക്ക് ഉൾപ്പെടെ ഇനിമുതൽ ഒറ്റ പരീക്ഷയെ ഉണ്ടാകൂ. നടത്തിയ പരീക്ഷണങ്ങള്‍ സാമ്പത്തികമായി വലിയ തിരിച്ചടിയായതോടെ പ്രാഥമിക പരീക്ഷകള്‍ ഒഴിവാക്കാന്‍ പിഎസ്‌സി….

അനിശ്ചിതകാല സ്വകാര്യബസ് പണിമുടക്ക് പിന്‍വലിച്ചു

നവംബർ 21 മുതൽ സംസ്ഥാനത്ത് നടത്താനിരുന്ന സ്വകാര്യബസ് സമരം പിൻവലിച്ചു. ഗതാഗതമന്ത്രി ആന്റണി രാജു നടത്തിയ ചർച്ചയ്ക്ക് ശേഷം സ്വകാര്യ ബസ് ഉടമകളുടെ സംയുക്ത സമരസമിതി പണിമുടക്കില്‍നിന്ന് പിന്മാറുകയായിരുന്നു. 140 കിലോമീറ്ററിൽ കൂടുതൽ ദൈർഘ്യമുള്ള പെർമിറ്റുകൾ നിലനിർത്തണമെന്ന ആവശ്യം സർക്കാർ അംഗീകരിച്ചു…..