Latest Posts

 നവകേരള സദസില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കാനുള്ള  സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കും

നവകേരള സദസില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കുട്ടികളെ പങ്കെടുപ്പിക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവ് പിന്‍വലിക്കും. തിങ്കളാഴ്ചയോടെ ഈ ഉത്തരവ് പിന്‍വലിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. കാസര്‍ഗോഡ് സ്വദേശി നല്‍കിയ ഉപഹര്‍ജിയിലാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. നവകേരള സദസിലേക്ക് സ്‌കൂള്‍….

ആലപ്പുഴ വഴിയുള്ള വന്ദേഭാരത് സർവ്വീസ് കോട്ടയം വഴിയാക്കാനൊരുങ്ങി റെയിൽവേ

ജനകീയ പ്രതിഷേധം കണക്കിലെടുത്ത് ആലപ്പുഴ വഴിയുള്ള വന്ദേഭാരത് സർവ്വീസ് കോട്ടയം വഴിയാക്കാമെന്ന് റെയിൽവേ അറിയിച്ചു. ആലപ്പുഴയിൽ യാത്രക്കാരുടെ സംഘടനകളുടെ പേരിൽ പ്രക്ഷോഭം നടത്തുന്ന സാഹചര്യത്തിലാണിത്. ജനങ്ങൾക്ക് എതിർപ്പുണ്ടെങ്കിൽ ആലപ്പുഴ വഴിയുള്ള വന്ദേഭാരത് സർവ്വീസ് കോട്ടയം വഴി തന്നെയാക്കും. ജനപ്രതിനിധികൾ, പൗരപ്രമുഖർ, സംസ്ഥാന….

രാഹുൽ ദ്രാവിഡ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലക സ്ഥാനം ഒഴിയുന്നു

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലക സ്ഥാനം രാഹുൽ ദ്രാവിഡ് ഒഴിയുന്നു. പരിശീലക സ്ഥാനത്ത് തുടരാൻ താത്പര്യമില്ലെന്ന് താരം ബിസിസിഐയെ അറിയിച്ചതായാണ് റിപ്പോർട്ട്. ബിസിസിഐയുമായുളള കരാർ പുതുക്കുന്നില്ലെന്ന് സൂചന. വിവിഎസ് ലക്ഷ്മൺ പുതിയ പരിശീലകനാകുമെന്ന് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. ഫൈനലിലെ തോൽവിക്ക് ശേഷം ഈ….

തൊഴിലവസരങ്ങൾ

വൈക്കം താലൂക്കിലെ പ്രമുഖ കമ്പ്യൂട്ടർ പരിശീലന കേന്ദ്രത്തിലേക്ക് ഗ്രാഫിക് ഡിസൈനറെ ആവശ്യമുണ്ട്……. Job Role: Graphic Designer ▪️Job Location: “Thalayolaparambu” ▪️Qualification: PG/ Diploma/ Degree (Graphic Design/ Animation) ▪️Experience: Freshers/ Experienced ▪️Working Time: 8.00am to….

സുപ്രീംകോടതിയിലെ ആദ്യ വനിതാ ജഡ്ജി; ജസ്റ്റിസ് ഫാത്തിമ ബീവി അന്തരിച്ചു

സുപ്രീം കോടതിയിലെ ആദ്യ വനിതാ ജസ്റ്റിസ് ഫാത്തിമ ബീവി(96 വയസ്സ്) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മുസ്ലിം വിഭാഗത്തിൽ നിന്നുള ആദ്യ ഗവർണർ കൂടിയായിരുന്നു ഫാത്തിമ ബീവി. തമിഴ്നാട് ഗവര്‍ണറും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അംഗവുമായി ചുമതല വഹിച്ചിട്ടുണ്ട്…..

അതിശക്തമായ മഴയ്ക്ക് സാധ്യത, ഇടുക്കിയിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. ഇടുക്കി ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. പത്തനംതിട്ട, എറണാകുളം, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടാണ്. കോമറിൻ മേഖലയിൽ നിന്ന് മധ്യ പടിഞ്ഞാറൻ ആന്ധ്രാ പ്രദേശ് തീരത്തേക്ക് കിഴക്കൻ കാറ്റിന്റെ ന്യുന മർദ്ദ പാത്തി സ്ഥിതി….

3600 ബസുകളുമായി പ്രധാനമന്ത്രിയുടെ ഇ-ബസ് സേവ പദ്ധതി

പൊതുഗതാഗതം മെച്ചപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ‘പി.എം. ഇ-ബസ് സേവ’ പദ്ധതി ആദ്യഘട്ടത്തില്‍ പത്തുസംസ്ഥാനങ്ങളില്‍ നടപ്പാക്കും. പൊതു- സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ നടപ്പാക്കുന്ന പദ്ധതിക്കായുള്ള ആദ്യ കരാര്‍രേഖ വിജ്ഞാപനംചെയ്തു. 3600 ബസുകള്‍ വാങ്ങാനും നടത്തിപ്പിനും പരിപാലനത്തിനുമടക്കമുള്ള കരാറാണ് വിളിച്ചിരിക്കുന്നത്. വാങ്ങുന്ന ബസുകള്‍ 45….

ഭിന്നശേഷി ഏകീകൃത തിരിച്ചറിയൽ കാർഡ്‌; അപേക്ഷയിലെ പിഴവ് കാരണം ലക്ഷം അപേക്ഷകർ പുറത്ത്

സാമൂഹിക സുരക്ഷാ കമ്മിഷനാണ്‌ ഭിന്നശേഷിക്കാർക്ക്‌ ഏകീകൃത തിരിച്ചറിയൽ കാർഡ്‌ വിതരണം ചെയ്യുന്നത്‌. ഇതുവരെ ലഭിച്ച 4,60,216 അപേക്ഷകളിൽ 2,66,908 കാർഡുകൾ വിതരണം ചെയ്തു. 1,03,204 അപേക്ഷകളാണ്‌ പിശക്‌ കണ്ടെത്തിയതിനെത്തുടർന്ന്‌ മാറ്റിവെച്ചത്. അപേക്ഷകളിലെ തെറ്റ്‌ തിരുത്തി കാർഡ്‌ വിതരണം പൂർത്തിയാക്കാൻ പ്രത്യേക കാമ്പയിന്‌….

ഇന്ത്യയില്‍ യുവാക്കളുടെ മരണം കൂടുന്നത് കൊവിഡ് വാക്സിൻ കാരണം അല്ലെന്ന് ഐസിഎംആര്‍

രാജ്യത്ത് യുവാക്കളുടെ മരണം വര്‍ധിക്കുന്നത് കൊവിഡ് വാക്സിൻ ഉപയോഗിച്ചതിന് പിന്നാലെയാണെന്ന വാദത്തിന് വിരാമമിട്ടുകൊണ്ട് ഐസിഎംആര്‍ (ഇന്ത്യൻ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്). യുവാക്കള്‍ക്കിടയില്‍ മരണം കൂടുന്നത് കൊവിഡ് വാക്സിൻ മൂലമല്ല, മറിച്ച് കൊവിഡ് 19 ഗുരുതരമായി ബാധിച്ചതും മറ്റ് ആരോഗ്യപ്രശ്നങ്ങളും അത്തരത്തിലുള്ള….

നവകേരള സദസ്; സ്കൂൾ ബസ് വിട്ടുകൊടുക്കണമെന്ന ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

നവകേരളയാത്രയ്ക്കായി സ്കൂൾ ബസുകൾ വിട്ട് നൽകാനുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. കോടതി അനുമതി ഇല്ലാതെ ബസ് വിട്ട് നൽകരുതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു. സ്കൂൾ ബസുകൾ പൊതുയാത്രയ്ക്ക് ഉപയോഗിക്കാൻ മോട്ടോർ വാഹന നിയമം അനുവദിക്കുന്നുണ്ടോ എന്ന്….