Latest Posts

ഓസ്കാറില്‍ തിളങ്ങി അനോറ, മികച്ച ചിത്രം അടക്കം 5 പുരസ്കാരങ്ങള്‍

തൊണ്ണൂറ്റിയേഴാമത് ഓസ്കർ അവാർഡ് പ്രഖ്യാപനത്തിൽ തിളങ്ങി അനോറ. അ‍ഞ്ച് പുരസ്കാരങ്ങളാണ് അനോറക്ക് ലഭിച്ചത്. അനോറയിലെ അഭിനയത്തിലൂടെ മൈക്കി മാഡിസൺ മികച്ച നടിക്കുള്ള ഓസ്കർ കരസ്ഥമാക്കി. മികച്ച നടനുള്ള ഓസ്കർ പുരസ്കാരം ദ് ബ്രൂട്ടലിസ്റ്റിലൂടെ എഡ്രീൻ ബ്രോഡി നേടി. മികച്ച ചിത്രമായി അനോറയെ….

മീറ്ററിടാത്ത ഓട്ടോറിക്ഷകള്‍ക്ക് ഇന്നുമുതല്‍ പിടിവീഴും

മീറ്റര്‍ ഇടാതെ അമിതചാര്‍ജ് ഈടാക്കി നിരത്തിലോടുന്ന ഓട്ടോറിക്ഷക്കാര്‍ സൂക്ഷിച്ചോളൂ. ഇന്ന് മുതല്‍ ഇത്തരക്കാര്‍ക്ക് പിടിവീഴും. ഓട്ടോറിക്ഷകളില്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ മോട്ടോര്‍വാഹനവകുപ്പ് ശനിയാഴ്ച മുതല്‍ പ്രത്യേക പരിശോധന നടത്തും. മാര്‍ച്ച് ഒന്നുമുതല്‍ ഓട്ടോറിക്ഷകളില്‍ ഫെയര്‍മീറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നത് നിര്‍ബന്ധമാക്കുമെന്ന് മോട്ടോര്‍വാഹനവകുപ്പ് നേരത്തേ അറിയിച്ചിരുന്നു…..

സംസ്ഥാനത്ത് ഇന്ന് മുതല്‍ ഡിജിറ്റല്‍ ആർസി ബുക്കുകൾ

സംസ്ഥാനത്ത് വാഹനങ്ങളുടെ ആർസി ബുക്കിന് പകരം ഇനി ഡിജിറ്റൽ ആർസി. ഇതിനായി ഗതാഗത വകുപ്പ് ഉത്തരവിറക്കി. ആവശ്യമുള്ളവർക്ക് ആർസി പ്രിൻ്റ് എടുക്കാം. പരിവാഹൻ സൈറ്റില്‍ ഇതിനായി മാറ്റം വരുത്തിയിട്ടുണ്ട്. നിലവില്‍ ഡിജിറ്റലായിട്ടാണ് ലൈസന്‍സ് നല്‍കുന്നത്. നേരത്തെ ലൈസന്‍സ് പ്രിന്‍റ് ചെയ്ത് തപാലില്‍….

വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി; കേരളത്തിൽ കൂടിയത് 6 രൂപ

വാണിജ്യാവശ്യത്തിനുള്ള പാചക വാതക വില വർധിപ്പിച്ചു. 19 കിലോ ഗ്രാം സിലിണ്ടറിന് കൊച്ചിയിൽ 6 രൂപയാണ് കൂടിയത്. കൊച്ചിയിൽ വാണിജ്യ സിലിണ്ടറിന് വില 1812 രൂപയായി. ഫെബ്രുവരി ഒന്നിന് കൊച്ചിയിൽ വാണിജ്യ സിലിണ്ടര്‍ വില 1806 ആയിരുന്നു. എന്നാൽ ഗാർഹികാവശ്യത്തിനുള്ള സിലിണ്ടർ….

ശബരിമല പുണ്യം പൂങ്കാവനം പദ്ധതി അവസാനിപ്പിക്കാൻ ഹൈക്കോടതി ഉത്തരവ്

ശബരിമലയിലെ പുണ്യം പൂങ്കാവനം പദ്ധതി അവസാനിപ്പിക്കാൻ ഹൈക്കോടതി ഉത്തരവ്. പദ്ധതിയുടെ പേരിൽ കോർഡിനേറ്റർ പണം പിരിച്ചെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഹൈക്കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ എഡിജിപി എം.ആർ.അജിത് കുമാർ മുദ്രവച്ച കവറിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. റിപ്പോർട്ട് പരിശോധിച്ച കോടതി ഉള്ളടക്കത്തിൽ നടുക്കം….

കടുത്ത ചൂടിൽ ആശ്വാസമായി വേനൽ മഴയെത്തുന്നു

കൊടും ചൂടിൽ ചുട്ടുപൊള്ളുമ്പോൾ വേനൽമഴയെത്തുന്നുവെന്ന ആശ്വാസ വാർത്ത. അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നു. സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്…..

പാതയോരങ്ങളിൽ കൊടിമരം സ്ഥാപിക്കുന്നത് നിരോധിച്ച് ഹൈക്കോടതി

പാതയോരങ്ങള്‍ ഉള്‍പ്പെടെയുള്ള പൊതുസ്ഥലങ്ങളിലും പുറമ്പോക്കുകളിലും നിയമപരമായ അനുമതിയില്ലാതെ പുതിയ കൊടിമരങ്ങള്‍ സ്ഥാപിക്കുന്നത് നിരോധിച്ച് ഹൈക്കോടതി. നേരത്തെ സ്ഥാപിച്ച കൊടിമരങ്ങള്‍ നീക്കം ചെയ്യുന്നതിന് സര്‍ക്കാര്‍ ആറു മാസത്തിനകം നയം രൂപവത്കരിക്കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉത്തരവിട്ടു. കോടതി ഉത്തരവ് കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദേശിച്ച്….

കേരളത്തില്‍ ജില്ലാതല ആശുപത്രികളിൽ ഫാറ്റി ലിവർ ക്ലിനിക്കുകൾ

ജില്ലാതല ആശുപത്രികളിൽ ആദ്യമായി ഫാറ്റി ലിവർ ക്ലിനിക്കുകൾ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കരൾ രോഗങ്ങൾ പ്രത്യേകിച്ച് ഫാറ്റി ലിവർ രോഗം നേരത്തെ കണ്ടുപിടിച്ച് ചികിത്സിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫാറ്റി ലിവർ ക്ലിനിക്കുകൾ ആരംഭിക്കുന്നത്. ജനസംഖ്യയിൽ നല്ലൊരു ശതമാനത്തോളം….

ആധാര്‍ സേവനം; മുഖം വ്യക്തമാകുന്നില്ല, ശിരോവസ്ത്രം ധരിച്ച ഫോട്ടോയ്ക്ക് വിലക്ക്

ആധാർ കാർഡിൽ ഹിജാബ് ധരിച്ച ഫോട്ടോകൾ പാടില്ലെന്ന കർശന നിർദ്ദേശവുമായി ആധാർ അതോറിറ്റി. ആധാർ സേവനങ്ങൾക്കായി എത്തുന്നവരുടെ ശിരോവസ്ത്രം ധരിച്ചുകൊണ്ടുള്ള ഫോട്ടോ എടുക്കരുതെന്ന് അക്ഷയ സംരംഭകർക്ക് ആധാർ അതോറിറ്റി നിർദ്ദേശം നൽകി. ആധാറിനായി നൽകുന്ന ഫോട്ടോയിൽ ചെവിയും നെറ്റിയും വ്യക്തമായിരിക്കണമെന്ന് അറിയിപ്പിൽ….

എക്‌സ്‌ട്രാ ഹൈടെൻഷൻ വൈദ്യുതലൈനിനു താഴെ കെട്ടിടനിർമാണത്തിന് പൂർണവിലക്ക് വരുന്നു

66 കെ.വി.മുതൽ മുകളിലേക്കുള്ള വൈദ്യുത ലൈനുകൾക്കു താഴെയാണ് കെട്ടിടനിർമാണത്തിന് പൂർണവിലക്ക് വരുന്നത്. ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് നൽകുന്ന ‘എതിർപ്പില്ലാരേഖ’യുടെ അടിസ്ഥാനത്തിൽ നടത്തിക്കൊണ്ടിരുന്ന നിർമാണങ്ങൾ ഇനി നടക്കില്ല. കേന്ദ്ര ഊർജമന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾക്കനുസരിച്ച് കെ.എസ്.ഇ.ബി. ഉന്നതതല യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഇത്തരം വൈദ്യുത ലൈൻ….