കേരള സർക്കാർ മുഖേന ജർമനിയിലേക്കു പറക്കാം, 300 ഒഴിവിൽ ഇന്റർവ്യൂ 17ന്

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന ജർമനിയിലേക്ക് നഴ്സുമാരുടെ സൗജന്യ നിയമനം. 300 ഒഴിവ്. ഇന്റർവ്യൂ ഫെബ്രുവരി 17 ന് തിരുവനന്തപുരത്തെ ഒഡെപെക് ഓഫീസിൽ. നഴ്സിങ്ങിൽ ബിരുദവും 2 വർഷ പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം.

പ്രായപരിധി: 40. തിരഞ്ഞെടുക്കപ്പെടുന്നവർക്കു സൗജന്യ ജർമൻ ഭാഷാ പരിശീലനം ഒഡെപെക്കിന്റെ വിവിധ പരിശീലന കേന്ദ്രങ്ങളിൽ വച്ച് നൽകും. നിബന്ധനകൾക്ക് വിധേയമായി സ്റ്റൈപെൻഡും ലഭിക്കും.

ഇന്റർവ്യൂവിനു രജിസ്റ്റർ ചെയ്യാനും വിശദവിവരങ്ങൾക്കും www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. 0471-2329440/41/42/43/45; 77364 96574.