വാട്സ്ആപ്പില്‍ ഇനി വ്യത്യസ്ത അക്കൗണ്ടുകള്‍ ഒരേസമയം ഉപയോഗിക്കാം

ഒരു വാട്സ്ആപ്പ് ആപ്പില്‍ ഇനി വ്യത്യസ്ത അക്കൗണ്ടുകള്‍ ഒരേസമയം ലോഗിന്‍ ചെയ്യാനാവും. രണ്ട് അക്കൗണ്ടുകള്‍ മാറി മാറി ഉപയോഗിക്കാൻ കഴിയുന്ന വിധത്തിലാണ് പുതിയ ഫീച്ചർ എത്തിയിരിക്കുന്നത്. ഇനി ക്ലോൺ ആപ്പ് ഉപയോഗിക്കുന്നതിന് പകരം ഒരു ആപ്പിൽ നിന്ന് തന്നെ രണ്ടു അക്കൗണ്ടുകൾ ഉപയോഗിക്കാം.

രണ്ട് അക്കൗണ്ടുകള്‍ക്കും വെവ്വേറെ പ്രൈവസി സെറ്റിങ്‌സും നോട്ടിഫിക്കേഷന്‍ സെറ്റിങ്‌സും ആയിരിക്കും ഉണ്ടാവുക. വാട്‌സാപ്പിന്റെ ബീറ്റാ പതിപ്പുകളിലും സ്റ്റേബിള്‍ വേര്‍ഷനിവും ഈ അപ്‌ഡേറ്റുകള്‍ എത്തിയിട്ടുണ്ട്. താമസിക്കാതെ എല്ലാ ഉപയോക്താക്കളിലേക്കും വാട്സ്ആപ്പിന്റെ പുതിയ ഫീച്ചർ ലഭിച്ചു തുടങ്ങും.

ആറുമാസ നേഴ്സിങ് അസിസ്റ്റന്റ് കോഴ്സിലൂടെ ഉടൻ ജോലി നേടാം….

344934957_1392017988230874_2923734774349236604_n

ഒന്നിലധികം വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ എങ്ങനെ ഉപയോഗിക്കാം?

  • ആദ്യം ഡ്യുവല്‍ സിം സൗകര്യമുള്ള ഫോണില്‍ രണ്ട് സിംകാര്‍ഡ് കണക്ഷനുകള്‍ വേണം.
  • വാട്‌സ്ആപ്പ് സെറ്റിങ്‌സ് തുറക്കുക.
  • നിങ്ങളുടെ പേരിന് നേരെയുള്ള ചെറിയ ആരോ (Arrow) ടാപ്പ് ചെയ്യുക.
  • ‘ആഡ് അക്കൗണ്ട്’ തിരഞ്ഞെടുക
  • രണ്ടാമത്തെ മൊബൈല്‍ നമ്പര്‍ ടൈപ്പ് ചെയ്ത് വെരിഫിക്കേഷന്‍ പ്രോസസ് പൂര്‍ത്തിയാക്കിയാല്‍ പുതിയ അക്കൗണ്ട് അതില്‍ ചേര്‍ക്കപ്പെടും
  • പേരിന് നേരെയുള്ള Arrow ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ക്ക് അക്കൗണ്ടുകള്‍ മാറ്റി ഉപയോഗിക്കാം.