മെറ്റയുടെ എഐ ചാറ്റ്ബോട്ട് ഇന്ത്യയിലെ വാട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക്, മെസഞ്ചർ, ഇൻസ്‌റ്റഗ്രാം ഉപയോക്‌താക്കൾക്ക് ലഭ്യമായി തുടങ്ങിയിരിക്കുന്നു. സേവനം ലഭ്യമാകാനായി വാട്‌സ്‌ആപ്പ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, മെസഞ്ചർ ആപ്പുകൾ അപ്‌ഡേറ്റ് ചെയ്താൽ മതി. ഓരോ പ്ലാറ്റ്‌ഫോമിലേക്കും പ്രത്യേകമായാണ് മെറ്റ എഐ സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത്. മെറ്റ പ്ലാറ്റ്ഫോംസിന്‍റെ പുതിയ ലാർജ് ലാംഗ്വേജ് മോഡലായ ലാമ 3 അടിസ്ഥാനമാക്കിയുള്ളതാണ് ഇത്. Meta.Al. വെബ്സൈറ്റുമുണ്ട്. രണ്ടുമാസം മുൻപാണ് മെറ്റ ഐ അവതരിപ്പിച്ചിരുന്നത്.
മെറ്റയുടെ ആപ്പുകളുടെ സ്യൂട്ടുമായി Meta Al -യെ സംയോജിപ്പിച്ചിരിക്കുന്നതിനാൽ ഫീഡുകൾ, ചാറ്റുകൾ എന്നിവയിൽ ഇനി നിങ്ങൾക്ക് മെറ്റാ എഐ ഉപയോഗിക്കുവാൻ കഴിയും. ആപ്പുകളിൽ അത് ഉപയോഗിച്ച് കാര്യങ്ങൾ ചെയ്യുവാനും കണ്ടന്റ് സൃഷ്ടിക്കുവാനും അതോടൊപ്പം വിഷയങ്ങളിൽ കൂടുതൽ ആഴത്തിൽ അറിവ് കണ്ടെത്തുന്നതിനും ഉപയോഗിക്കാം.
മറ്റ് എഐ അസിസ്‌റ്റന്‍റുകള്‍പ്പോലെ, ഇതിന് ഇമെയിലുകൾ എഴുതുക, വാചകം സംഗ്രഹിക്കുക, കവിതകൾ സൃഷ്‌ടിക്കുക, വ്യത്യസ്ത ഭാഷകൾക്കിടയിൽ വിവർത്തനം ചെയ്യുക തുടങ്ങിയ അടിസ്‌ഥാനകാര്യങ്ങൾ കൈകാര്യം ചെയ്യാൻ കഴിയും.
മെറ്റാ എഐ ഫീഡുകളിൽ
ഫെയ്‌സ്ബുക്ക് ഫീഡുകളിലൂടെ സ്ക്രോൾ ചെയ്തുകൊണ്ടിരിക്കുമ്പോഴും മെറ്റാ എഐ ആക്‌സസ്സ് ചെയ്യാവുന്നതാണ് താൽപ്പര്യമുള്ള ഒരു പോസ്‌റ്റ് കാണാൻ ഇടയായോ? എങ്കിൽ ആ പോസ്‌റ്റിൽ നിന്നുതന്നെ കൂടുതൽ വിവരങ്ങൾ ലഭിക്കുവാൻ മെറ്റാ എഐയോട് ആവശ്യപ്പെടാം.
മെറ്റാ എഐയുടെ ഇമാജിൻ ഫീച്ചർ
മെറ്റാ എഐയുമായി നേരിട്ട് അല്ലെങ്കിൽ ഒരു ഗ്രൂപ്പ് ചാറ്റിൽ ഇടപഴകിക്കൊണ്ടിരിക്കുമ്പോൾ വേൾഡ് ഇമാജിൻ ഉപയോഗിച്ച് സൃഷ്ടിച്ച് ചിത്രങ്ങൾ ഷെയർ ചെയ്യാവുന്നതാണ്. ടെക്സ്‌റ്റിൽ നിന്നും ഇമേജ് സൃഷ്‌ടിക്കുന്ന മെറ്റയുടെ ടൂളാണ് ഇമാജിൻ.