വാട്സ്ആപ്പ് AI ചാറ്റ്ബോട്ടായ ലാമ ഇന്ത്യയിലെ ഉപഭോക്തക്കൾക്കും ലഭ്യമായി തുടങ്ങി. വാട്സ്ആപ്പിൽ ഒരു നീല വളയമായാണ് ലാമ പ്രത്യക്ഷപ്പെടുക. കഴിഞ്ഞ വർഷം നവംബറിൽ, അമേരിക്കയിലെ നിരവധി വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് മെറ്റ AI ചാറ്റ്ബോട്ടിലേക്ക് ആക്സസ് ലഭിച്ചിരുന്നു. മെറ്റാ വികസിപ്പിച്ചെടുത്ത നൂതന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയാണ് മെറ്റ എഐ. ഈ ഫീച്ചർ ലഭ്യമായ വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് ചാറ്റ്ബോട്ടിനോട് ചോദ്യം ചോദിക്കുന്നത് മുതൽ ചിറ്റ്- ചാറ്റ് വരെ നടത്താനാകും.
2023-ലാണ് മെറ്റയുടെ ലാർജ് ലാംഗ്വേജ് മോഡലായ മെറ്റാ എഐ അവതരിപ്പിച്ചത്. എഐ പിന്തുണയിൽ പ്രവർത്തിക്കുന്ന ചാറ്റ് അസിസ്റ്റന്റായ മെറ്റാ എഐ വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് ലഭ്യമാക്കുമെന്ന് വാട്സ്ആപ്പ് അറിയിച്ചിരുന്നു. ഇത് ആദ്യം ലഭിച്ചിരുന്നത് അമേരിക്കയിലെ ഉപഭോക്താക്കൾക്കായിരുന്നു. ഇതാണ് ഇപ്പോൾ ഇന്ത്യയിലെ ഉപഭോക്താക്കൾക്കും ലഭ്യമായി തുടങ്ങിയിരിക്കുന്നത്. നിരവധി ട്വിറ്റർ ഉപയോക്താക്കൾ തങ്ങളുടെ വാട്സ്ആപ്പിൽ നീല വളയത്തിലുള്ള ഐക്കൺ ദൃശ്യമായതായി എക്സിൽ പോസ്റ്റുമായെത്തി.
മുകളിൽ വലതുവശത്തുള്ള ഒരു ചെറിയ ഐക്കൺ ടാപ്പുചെയ്താൽ വാട്സ്ആപ്പിലെ ഈ എഐ അസിസ്റ്റൻ്റ് ലഭിക്കും. വിവിധ നിറങ്ങൾ പ്രതിഫലിപ്പിക്കുന്ന ഒരു വളയത്തിന്റെ രൂപത്തിലാണ് ഈ എഐ അസിസ്റ്റൻ്റിൻ്റെ ലോഗോ. നിലവിൽ ഇംഗ്ലീഷിൽ മാത്രമാണ് ഈ എഐ ചാറ്റ്ബോട്ട് പ്രതികരിക്കുക. വാട്സ്ആപ്പ് ചാറ്റുകൾ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ആയതിനാൽ മറ്റു ചാറ്റുകളിൽ ഈ എഐ ചാറ്റ്ബോട്ട് വഴി പേഴ്സണൽ ചാറ്റുകളുടെ സ്വകാര്യത നഷ്ടപ്പെടില്ലെന്നും അവ സുരക്ഷിതമായി തുടരുമെന്നും വാട്സ്ആപ്പ് പറയുന്നു.