നിയമസഭാസമ്മേളനം ആഗസ്‌ത് 7 മുതൽ

പതിനഞ്ചാം കേരള നിയമസഭയുടെ ഒൻപതാം സമ്മേളനം ആഗസ്‌ത് എഴ് മുതൽ വിളിച്ചു ചേർക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യുവാൻ ഇന്ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.

മന്ത്രിസഭായോഗ തീരുമാനങ്ങൾ

ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്‌ഡ് വൈറോളജിയിലെ ശാസ്‌ത്ര വിഭാഗം ജീവനക്കാർക്ക് ഏഴാം കേന്ദ്ര ശമ്പള പരിഷ്‌കരണം അനുവദിക്കാൻ തീരുമാനിച്ചു.

അഡ്‌മിനിസ്ട്രേറ്റീവ്/ ടെക്‌നിക്കൽ ജീവനക്കാർക്ക് 10.02.2021ലെ സംസ്ഥാന സർക്കാർ ഉത്തരവ് പ്രകാരമുള്ള 11-ാം ശമ്പള പരിഷ്‌കരണവും നിബന്ധനകൾക്ക് അനുസൃതമായി അനുവദിക്കും.

കേരള അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിന്റെ ജീവനക്കാരായി മാറിയ കേരള കൈത്തൊഴിലാളി വിദഗ്ധ തൊഴിലാളി ക്ഷേമ പദ്ധതിയിലെ സർക്കാർ അംഗീകാരമുള്ള സ്ഥിരം തസ്‌തികയിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് 11-ാം ശമ്പള പരിഷ്‌ക്കരണ ആനുകൂല്യങ്ങൾ നിബന്ധനകൾക്ക് വിധേയമായി അനുവദിക്കും.