സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന, കോട്ടയം മെഡിക്കൽ കോളജിലെ ഒപി സമയപ്പട്ടിക വിശ്വസിക്കരുതെന്ന് ആശുപത്രി അധികൃതർ. ആശുപത്രിയുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഈ വിവരം പ്രചരിപ്പിക്കുന്നത്. മെഡിക്കൽ കോളജ് കോട്ടയം എന്ന തലക്കെട്ടോടെ സോഷ്യല്‍ മീഡിയകള്‍ വഴി കുറേ ദിവസങ്ങളായി വ്യാജപ്രചാരണം നടക്കുകയാണ്.
സത്യമെന്തെന്ന് അറിയാതെ ആയിരക്കണക്കിന് ആളുകളാണ് ഇതു ഷെയർ ചെയ്യുന്നത്. രോഗത്താൽ വലയുന്ന നൂറുകണക്കിനു രോഗികളാണ് വ്യാജ സമയപ്പട്ടിക വിശ്വസിച്ച് മെഡിക്കൽ കോളജിലെത്തുന്നത്. ഇവിടെ എത്തുമ്പോഴാണ് അമളി തിരിച്ചറിയുന്നത്. കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ നിന്നുള്ള ഒട്ടേറെപ്പേരാണ് മെഡിക്കൽ കോളജിനെ ആശ്രയിക്കുന്നത്.
കോട്ടയം മെഡിക്കൽ കോളജിലെ യഥാർഥ ഒപി സമയപ്പട്ടിക
മെഡിസിൻ – തിങ്കൾ മുതൽ ശനി വരെ രാവിലെ 8 മുതൽ ഉച്ചകഴിഞ്ഞ് ഒന്നു വരെ
സർജറി – തിങ്കൾ മുതൽ ശനി വരെ രാവിലെ 8 മുതൽ ഉച്ചകഴിഞ്ഞ് ഒന്നു വരെ
ഓർത്തോപീഡിക്സ് – തിങ്കൾ മുതൽ ശനി വരെ രാവിലെ 8 മുതൽ ഉച്ചകഴിഞ്ഞ് ഒന്നു വരെ
കാർഡിയോളജി – തിങ്കൾ മുതൽ ശനി വരെ രാവിലെ 8 മുതൽ ഉച്ചകഴിഞ്ഞ് ഒന്നു വരെ
കാർഡിയോ തൊറാസിക് – തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 8 മുതൽ ഉച്ചകഴിഞ്ഞ് ഒന്നു വരെ
നേത്രരോഗ വിഭാഗം – തിങ്കൾ മുതൽ ശനി വരെ രാവിലെ 8 മുതൽ ഉച്ചകഴിഞ്ഞ് ഒന്നു വരെ
ഇഎൻടി – തിങ്കൾ മുതൽ ശനി വരെ രാവിലെ 8 മുതൽ ഉച്ചകഴിഞ്ഞ് ഒന്നു വരെ
ഓങ്കോ സർജറി – ചൊവ്വാഴ്ച രാവിലെ 8 മുതൽ ഉച്ചകഴിഞ്ഞ് ഒന്നു വരെ
റേഡിയേഷൻ ഓങ്കോളജി – തിങ്കൾ മുതൽ ശനി വരെ രാവിലെ 8 മുതൽ ഉച്ചകഴിഞ്ഞ് ഒന്നു വരെ
ഗ്യാസ്ട്രോ സർജറി – ബുധൻ രാവിലെ 8 മുതൽ ഉച്ചകഴിഞ്ഞ് ഒന്നു വരെ
ഗ്യാസ്ട്രോ മെഡിസിൻ – തിങ്കൾ, ബുധൻ രാവിലെ 8 മുതൽ ഉച്ചകഴിഞ്ഞ് ഒന്നു വരെ
ന്യൂറോ മെഡിസിൻ – ചൊവ്വ, വെള്ളി രാവിലെ 8 മുതൽ ഉച്ചകഴിഞ്ഞ് ഒന്നു വരെ
ന്യൂറോ സർജറി – ചൊവ്വ, വെള്ളി രാവിലെ 8 മുതൽ ഉച്ചകഴിഞ്ഞ് ഒന്നു വരെ
ത്വക് രോഗ വിഭാഗം – തിങ്കൾ മുതൽ ശനി വരെ രാവിലെ 8 മുതൽ ഉച്ചകഴിഞ്ഞ് ഒന്നു വരെ
മാനസിക രോഗ വിഭാഗം – തിങ്കൾ മുതൽ ശനി വരെ രാവിലെ 8 മുതൽ ഉച്ചകഴിഞ്ഞ് ഒന്നു വരെ
ഒഎംഎഫ്എസ് (ഡെന്റൽ) – തിങ്കൾ, ചൊവ്വ, വ്യാഴം, ശനി രാവിലെ 8 മുതൽ ഉച്ചകഴിഞ്ഞ് ഒന്നു വരെ
റുമാറ്റോളജി – വ്യാഴം രാവിലെ 8 മുതൽ ഉച്ചകഴിഞ്ഞ് ഒന്നു വരെ
ഹെമറ്റോളജി – വെള്ളി രാവിലെ 8 മുതൽ ഉച്ചകഴിഞ്ഞ് ഒന്നു വരെ
ശ്വാസകോശ വിഭാഗം – ചൊവ്വ, വ്യാഴം, ശനി രാവിലെ 8 മുതൽ ഉച്ചകഴിഞ്ഞ് ഒന്നു വരെ
പ്ലാസ്റ്റിക് സർജറി – ബുധൻ, ശനി രാവിലെ 8 മുതൽ ഉച്ചകഴിഞ്ഞ് ഒന്നു വരെ
നെഫ്രോളജി – ബുധൻ, വ്യാഴം രാവിലെ 8 മുതൽ ഉച്ചകഴിഞ്ഞ് ഒന്നു വരെ
യൂറോളജി – തിങ്കൾ, വ്യാഴം രാവിലെ 8 മുതൽ ഉച്ചകഴിഞ്ഞ് ഒന്നു വരെ
എൻഡോക്രൈനോളജി – ശനി രാവിലെ 8 മുതൽ ഉച്ചകഴിഞ്ഞ് ഒന്നു വരെ
ഡയബറ്റിക് ക്ലിനിക് – വെള്ളി രാവിലെ 8 മുതൽ ഉച്ചകഴിഞ്ഞ് ഒന്നു വരെ
ട്രാൻസ്ജെൻഡർ ക്ലിനിക് – ചൊവ്വ രാവിലെ 8 മുതൽ ഉച്ചകഴിഞ്ഞ് ഒന്നു വരെ
പ്രിവന്റീവ് ക്ലിനിക് – തിങ്കൾ മുതൽ ശനി വരെ രാവിലെ 8 മുതൽ വൈകിട്ടു 4 വരെ
മെഡിസിൻ ഓങ്കോളജി – തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി രാവിലെ 9 മുതൽ ഉച്ചകഴിഞ്ഞ് 1.30 വരെ
ഗൈനക്കോളജി – തിങ്കൾ മുതൽ ശനി വരെ രാവിലെ 7.30 മുതൽ ഉച്ചകഴിഞ്ഞ് ഒന്നു വരെ
ഇന്റർവെൻഷനൽ റേഡിയോ ഡയഗ്നോസിസ് – തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 7.30 മുതൽ ഉച്ചകഴിഞ്ഞ് ഒന്നു വരെ
സാംക്രമിക രോഗ വിഭാഗം – തിങ്കൾ മുതൽ ശനി വരെ രാവിലെ 9 മുതൽ ഉച്ചകഴിഞ്ഞ് ഒന്നു വരെ
എആർടി ക്ലിനിക് – തിങ്കൾ മുതൽ ശനി വരെ രാവിലെ 7.30 മുതൽ ഉച്ചകഴിഞ്ഞ് ഒന്നു വരെ
പിഎംആർ – തിങ്കൾ മുതൽ ശനി വരെ രാവിലെ 8 മുതൽ ഉച്ചകഴിഞ്ഞ് ഒന്നുവരെ
ഹൈപ്പർ ടെൻഷൻ ക്ലിനിക് – തിങ്കൾ രാവിലെ 7.30 മുതൽ ഉച്ചകഴിഞ്ഞ് ഒന്നു വരെ
ഹീമോഫീലിയ – രണ്ടാം ശനി മാത്രം രാവിലെ 7.30 മുതൽ ഉച്ചകഴിഞ്ഞ് ഒന്നു വരെ
പാലിയേറ്റീവ് – തിങ്കൾ മുതൽ ശനി വരെ രാവിലെ 7.30 മുതൽ ഉച്ചകഴിഞ്ഞ് ഒന്നു വരെ