സംസ്ഥാന നിയമസഭാ സമ്മേളനം ജനുവരി 25 മുതൽ ചേരുവാനും ബജറ്റ് ഫെബ്രുവരി 2ന് അവതരിപ്പിക്കുവാനും ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനം. സഭാ സമ്മേളനം ചേരുന്നത് സംബന്ധിച്ച് ഗവർണർക്ക് ശുപാർശ ചെയ്യാനും മന്ത്രിസഭ തീരുമാനിച്ചു.
ജനുവരി 25ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ സമ്മേളനം ആരംഭിക്കും. 29, 30, 31, 1 തീയതികളിൽ നയപ്രഖ്യാപനത്തിൻമേലുള്ള ചർച്ച. ഫെബ്രുവരി 2ന് സ്വകാര്യ ബില്ലുകൾ. 5ന് ബജറ്റ്. 12 മുതൽ 15വരെ ബജറ്റിൻമേൽ പൊതുചർച്ച. ഫെബ്രുവരി 26ന് വീണ്ടും സഭ ചേരാനാണ് നിർദേശം.