ബംഗളൂരു, ചെന്നൈ 28 അധിക സർവീസുമായി കെഎസ്‌ആർടിസി , ഓൺലൈൻ റിസർവേഷൻ ആംഭിച്ചു

ഓണക്കാലത്ത്‌ അധികമായി 28 അന്തർസംസ്ഥാന സർവീസ്‌ നടത്താൻ കെഎസ്ആർടിസി. ആ​ഗസ്‌ത്‌ 22 മുതൽ സെപ്തംബർ അഞ്ചുവരെ കേരളത്തിൽനിന്ന്‌ ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരികെയുമാണ്‌ അധിക സർവീസ്‌. ഓൺലൈൻ റിസർവേഷൻ ആംഭിച്ചു. തിരക്ക്‌ കൂടുതലുള്ള റൂട്ടുകളിൽ കൂടുതൽ സർവീസുകൾ നടത്താൻ യൂണിറ്റുകൾക്ക്‌ സിഎംഡി നിർദേശം നൽകി.

www.online.keralartc.com , www.onlineksrtcswift.com വഴിയും ENTE KSRTC, ENTE KSRTC NEO OPRS എന്നീ മൊബൈൽ ആപ്പുകൾ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം.

ബംഗളൂരു, ചെന്നൈ അധിക സർവീസുകൾ
പകൽ 3.35ന്‌ ബംഗളൂരു– -കോഴിക്കോട് (സൂപ്പർ ഡീലക്സ്, മൈസൂരൂ-ബത്തേരി വഴി), രാത്രി 7.45നും 8.15നും 8.50 നും ബംഗളൂരു– കോഴിക്കോട് (സൂപ്പർ ഡീലക്‌സ്‌, മാനന്തവാടി വഴി), രാത്രി 7.15ന്‌ ബംഗളൂരു–-തൃശൂർ (സൂപ്പർ ഡീലക്‌സ്‌,- സേലം–കോയമ്പത്തൂർ–പാലക്കാട് വഴി), വൈകിട്ട്‌ 5.30ന്‌ ബംഗളൂരു– എറണാകുളം (സൂപ്പർ ഡീലക്‌സ്‌,- സേലം– കോയമ്പത്തൂർ– പാലക്കാട് വഴി), വൈകിട്ട്‌ 6.45ന്‌ ബംഗളൂരു– -എറണാകുളം (സൂപ്പർ ഡീലക്‌സ്‌, സേലം– കോയമ്പത്തൂർ– പാലക്കാട് വഴി), രാത്രി 6.10ന്‌ ബംഗളൂരു- കോട്ടയം (സൂപ്പർ ഡീലക്‌സ്‌,സേലം- കോയമ്പത്തൂർ- പാലക്കാട് വഴി), രാത്രി 8.30നും 9.40നും ബംഗളൂരു–കണ്ണൂർ (സൂപ്പർ ഡീലക്‌സ്‌, ഇരിട്ടി വഴി), രാത്രി 10.15ന്‌ ബംഗളൂരു– പയ്യന്നൂർ (സൂപ്പർ ഡീലക്‌സ്‌ ചെറുപുഴ വഴി), വൈകിട്ട്‌ 6ന്‌ ബംഗളൂരു– -തിരുവനന്തപുരം (സൂപ്പർ ഡീലക്‌സ്‌, -നാഗർകോവിൽ വഴി), വൈകിട്ട്‌ 6.30ന്‌ ചെന്നൈ -തിരുവനന്തപുരം (സൂപ്പർ ഡീലക്‌സ്‌, -നാഗർകോവിൽ വഴി), വൈകിട്ട്‌ 5.30ന്‌ ചെന്നൈ– -എറണാകുളം (സൂപ്പർ ഡീലക്‌സ്‌, സേലം -കോയമ്പത്തൂർ വഴി).

കേരളത്തിൽനിന്നുള്ള സർവീസുകൾ
ആഗസ്‌ത്‌ 21 മുതൽ സെപ്‌തംബർ ഒമ്പതുവരെയാണ്‌ അധിക സർവീസുകൾ. രാത്രി 10.15നും 10.30നും 10.50നും 11.15നും കോഴിക്കോട്- ബംഗളൂരു (സൂപ്പർ ഡീലക്‌സ്‌, മാനന്തവാടി–-കുട്ട വഴി), രാത്രി 9.15ന്‌ തൃശൂർ– ബംഗളൂരു (സൂപ്പർ ഡീലക്‌സ്‌, പാലക്കാട് -കോയമ്പത്തൂർ–സേലം വഴി), വൈകിട്ട്‌ 6.30നും രാത്രി 7.30നും എറണാകുളം– -ബംഗളൂരു (സൂപ്പർ ഡീലക്‌സ്‌,- പാലക്കാട്–കോയമ്പത്തൂർ–സേലം വഴി). വൈകിട്ട്‌ 6.10-ന്‌ കോട്ടയം –-ബംഗളൂരു (സൂപ്പർ ഡീലക്‌സ്‌, പാലക്കാട് –-കോയമ്പത്തൂർ–-സേലം വഴി), രാവിലെ 9.01നും 10.10നും കണ്ണൂർ- ബംഗളൂരു (സൂപ്പർ ഡീലക്‌സ്‌, ഇരിട്ടി വഴി), വൈകിട്ട്‌ 5.30ന്‌ പയ്യന്നൂർ– -ബംഗളൂരു (സൂപ്പർ ഡീലക്‌സ്‌,- ചെറുപുഴ വഴി), രാത്രി എട്ടിന്‌ തിരുവനന്തപുരം-ബംഗളൂരു (സൂപ്പർ ഡീലക്‌സ്‌, നാ​ഗർകോവിൽ -മധുര വഴി), വൈകിട്ട്‌ 6.30ന്‌ തിരുവനന്തപുരം-ചെന്നൈ (സൂപ്പർ ഡീലക്‌സ്‌, നാ​ഗർകോവിൽ വഴി), രാത്രി 7.30ന്‌ എറണാകുളം – ചെന്നൈ (സൂപ്പർ ഡീലക്‌സ്‌, കോയമ്പത്തൂർ-സേലം വഴി).