അനർഹമായി മുൻഗണനാ റേഷൻ കാർഡുകൾ കൈവശംവെച്ചവരിൽനിന്ന് മൂന്നുവർഷത്തിനകം പിഴയായി ഈടാക്കിയത് 7.34 കോടിയില്‍പ്പരം രൂപ. സംസ്ഥാനത്താകെ 63,958 റേഷൻ കാർഡുടമകളെയാണ് മുൻഗണനപ്പട്ടികയിൽനിന്ന് അനർഹരായി കണ്ടെത്തിയത്. 2021 മേയ് 21 മുതൽ 2024 മാർച്ച് 31 വരെയുള്ള കണക്കാണിത്.
നേരിട്ടും ടെലിഫോൺ പരാതി സെല്ലിലൂടെയും അനർഹരെപ്പറ്റി വിവരം കൈമാറാം. ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസർ/റേഷനിങ് ഇൻസ്പെക്ടറാണ് ഫീൽഡ് തല പരിശോധനനടത്തി അനർഹരെ കണ്ടെത്തുന്നത്. ദുരുപയോഗംചെയ്‌ത സാധനങ്ങളുടെ കമ്പോളവില പിന്നീട് പിഴയായി ഈടാക്കി കാർഡ് പൊതുവിഭാഗത്തിലേക്ക് മാറ്റും.
ജില്ല മുൻഗണനാ കാർഡുകൾ തിരികെക്കൊടുത്തവർ പിഴത്തുക
തിരുവനന്തപുരം 3176 2282301
കൊല്ലം 761 2055591
പത്തനംതിട്ട 5351 2376804
ആലപ്പുഴ 10694 1071345
കോട്ടയം 125 681781
ഇടുക്കി 504 619244
എറണാകുളം 3110 6044550
തൃശ്ശൂർ 5166 16356129
പാലക്കാട് 6465 10816567
കോഴിക്കോട് 1863 3358096
മലപ്പുറം 11193 19554416
വയനാട് 7042 1151911
കണ്ണൂർ 1601 5409956
കാസർകോട് 6907 1697086