ആറുവരി ദേശീയപാത; ബൈക്കിനും ഓട്ടോയ്ക്കും നോ എൻട്രി

സംസ്ഥാനത്തെ ആറുവരി ഹൈവേകളിൽ അപകടം ഒഴിവാക്കാൻ ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകൾക്കും വിലക്കേർപ്പെടുത്തും. സർവീസ് റോഡ് ഇല്ലാത്ത സ്ഥലങ്ങളിൽ മാത്രമാകും ദേശീയപാതയിൽ കയറാൻ അനുവദിക്കുക. റോഡ് അപകടനിരക്ക് കൂടിയ സാഹചര്യം കൂടി പരിഗണിച്ചാണ് നടപടി. ദേശീയപാതാ നിർമാണം പൂർത്തിയാകുന്നതോടെ നിയന്ത്രണം നടപ്പാക്കുമെന്ന് ട്രാൻസ്പോർട്ട് കമ്മിഷണർ നാഗരാജു ചകിലം പറഞ്ഞു.

നിർമാണം പൂർത്തിയാകുന്നതിനു പിന്നാലെ ദേശീയപാതകളിൽ എഐ ക്യാമറകൾ സ്ഥാപിക്കും. കാറുകൾ ഉൾപ്പെടെയുള്ള ലൈറ്റ് മോട്ടോർ വാഹനങ്ങളുടെ അതിവേഗം തടയുകയാണ് ലക്ഷ്യം.

വിശ്രമകേന്ദ്രം പരിമിതം നിലവിൽ ദേശീയപാത 66-ൽ പരിമിതമായ വിശ്രമസൗകര്യം മാത്രമാണ് വിഭാവനം ചെയ്തിട്ടുള്ളത്. ട്രക്ക് ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ നിർത്തിയിടാനുള്ള സൗകര്യം ഒരോ 80 കിലോമീറ്ററിനുള്ളിലും ഒരുക്കേണ്ടതുണ്ട്. സ്ഥലദൗർലഭ്യമാണ് പ്രധാനവെല്ലുവിളി. ഹൈവേ ഹിപ്നോസിസ് കാരണമുള്ള അപകടം ഒഴിവാക്കാൻ വിശ്രമസൗകര്യം അനിവാര്യമാണ്.