തിരുവനന്തപുരത്തും എറണാകുളത്തും ജിഎസ്‌ടി ട്രിബ്യൂണൽ

ജിഎസ്‌ടി തർക്കപരിഹാരങ്ങൾക്കായി സംസ്ഥാനത്ത്‌ ജിഎസ്‌ടി ട്രിബ്യൂണൽ അനുവദിച്ചെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ. ഡൽഹിൽ നടന്ന അമ്പതാമത്‌ ജിഎസ്‌ടി കൗൺസിലിലാണ്‌ ദീർഘകാലമായി സംസ്ഥാനം ഉന്നയിക്കുന്ന ആവശ്യത്തിന്‌ അനുമതി നേടിയെടുത്തത്‌.

തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ്‌ ആദ്യഘട്ടത്തിൽ ബെഞ്ചുകൾ സ്ഥാപിക്കുക. രണ്ട്‌ ജുഡീഷ്യൽ അംഗങ്ങളെയും രണ്ട്‌ ടെക്‌നിക്കൽ അംഗങ്ങളെയുമാണ്‌ പരമാവധി നിയമിക്കാനാകുക. ആദ്യഘട്ടത്തിൽ ഇരുബെഞ്ചിലും രണ്ട്‌ അംഗങ്ങളുണ്ടാകും. കേസ്‌ വർധിക്കുന്നതിനുസരിച്ച്‌ അംഗങ്ങളുടെ എണ്ണവും വർധിപ്പിക്കും. അംഗങ്ങളുടെ വേതനമടക്കുള്ള കാര്യങ്ങളും അംഗീകരിച്ചതായി മന്ത്രി പറഞ്ഞു.