

നാട്ടുരാജാക്കൻമാരുടെയും കുടുംബാംഗങ്ങളുടെയും പെൻഷൻ തുക 1000 രൂപയിൽ നിന്നു 3000 രൂപയാക്കി വർധിപ്പിച്ചതിന് 2011 ജനുവരി 1 മുതൽ മുൻകാല പ്രാബല്യം നൽകി സർക്കാർ ഉത്തരവിറക്കി.
നേരത്തേ 2017 ഒക്ടോബർ 29 മുതലാണ് പ്രാബല്യം നൽകിയിരുന്നത്. എന്നാൽ, കോട്ടയം ജില്ലയിലെ മീനച്ചിൽ ഞാവക്കാട് കുടുംബാംഗങ്ങൾക്ക് 2011 ജനുവരി 1 മുതൽ പ്രാബല്യത്തോടെ ഉയർന്ന പെൻഷൻ നൽകുന്നെന്ന പരാതി കണക്കിലെടുത്താണ് എല്ലാവർക്കും 2011 മുതൽ പെൻഷൻ വർധന നടപ്പാക്കിയത്.
2017 ഒക്ടോബർ 29 വരെയുള്ള കുടിശിക ഈ വർഷം ഏപ്രിൽ, ജൂൺ, ഓഗസ്റ്റ്, ഒക്ടോബർ, ഡിസംബർ, 2026 ഫെബ്രുവരി മാസങ്ങളിൽ തുല്യ ഗഡുക്കളായി വിതരണം ചെയ്യുമെന്നാണ് ഉത്തരവ്.