കേരള ജുഡീഷ്യല്‍ സര്‍വ്വീസിലെ വിവിധ തസ്തികകളുടെ പേര് മാറ്റാന്‍ കേരളം. ബുധനാഴ്ച തൃശൂര്‍ രാമനിലയത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ഇതിനായി 1991-ലെ കേരള ജുഡീഷ്യല്‍ സര്‍വ്വീസ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
മുന്‍സിഫ്-മജിസ്‌ട്രേറ്റ്, സബ്ജഡ്ജ് / ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എന്നീ തസ്തികകളുടെ പേരാണ് മാറ്റുന്നത്. മുന്‍സിഫ്-മജിസ്‌ട്രേറ്റ് എന്നത് സിവില്‍ ജഡ്ജ് (ജൂനിയര്‍ ഡിവിഷന്‍) എന്നും സബ് ജഡ്ജ് / ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എന്നത് സിവില്‍ ജഡ്ജ് (സീനിയര്‍ ഡിവിഷന്‍) എന്നുമാണ് പേരുമാറ്റുക. സുപ്രീം കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഈ മാറ്റം.