പത്തനാപുരത്ത് നിന്ന് കണ്ണൂരിലേക്ക് കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസ്

മലബാർ ഭാഗത്തേയ്ക്ക് തെക്കൻ കേരളത്തില്‍ നിന്ന് നിരവധി ബസുകളാണ് സർവീസ് നടത്തുന്നത്. കോഴിക്കോട്, കണ്ണൂർ, കാസർകോട് തുടങ്ങിയ ജില്ലകളിലെ പ്രധാന സ്ഥലങ്ങളെ കോട്ടയം, എറണാകുളം, പത്തനംതിട്ട തുടങ്ങിയവിടങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രതിദിന സർവീസുകള്‍ വിജയകരമായി തുടരുന്നവയാണ്.

അത്തരത്തിലൊന്നാണ് പത്തനാപുരം – പത്തനംതിട്ട – കണ്ണൂർ സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് എയർ ബസ് സർവീസ്.

എറണാകുളത്തുനിന്നും  പത്തനംതിട്ട ,കോന്നി,പത്തനാപുരം ഭാഗത്തേക്കുള്ള ആദ്യത്തെ സർവീസ് കൂടിയായ ഈ ബസ് ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോവുന്നവർക്ക് വളരെ ഉപകാരമായ സർവീസുകൂടിയാണ്. പത്തനാപുരത്ത് നിന്നും കോട്ടയം- എറണാകുളം, കൊടുങ്ങല്ലൂർ, ഗുരുവായൂർ- കോട്ടക്കല്‍- കോഴിക്കോട് വഴി കണ്ണൂരിലെത്തുന്ന വിധത്തിലാണിത് ക്രമീകരിച്ചിരിക്കുന്നത്.

ഉച്ചകഴിഞ്ഞ് 3.10 ന് പത്തനാപുരത്ത് നിന്നും എടുക്കുന്ന ബസ്  04:40 ന് ചങ്ങനാശേരി, 07:50 ന് എറണാകുളം, രാത്രി 10:25 ന് ഗുരുവായൂർ, 11:50 ന് കോട്ടക്കല്‍, പുലർച്ചെ 01:25 കോഴിക്കോട് വഴി പുലർച്ചെ 3.00 മണിക്ക് കണ്ണൂരില്‍ എത്തും.

പത്തനാപുരം-കണ്ണൂർ സ്വിഫ്റ്റ് ബസ്

03:10 PM : പത്തനാപുരം

03:30 PM : കോന്നി

03:40 PM : പത്തനംതിട്ട

04:00 PM : കോഴഞ്ചേരി

04:20 PM : തിരുവല്ല

04:40 PM : ചങ്ങനാശ്ശേരി

05:20 PM : കോട്ടയം

06:00 PM : ഏറ്റുമാനൂർ

06:20 PM : കടുത്തുരുത്തി

06:50 PM : തൃപ്പൂണിത്തുറ

07:30 PM : വൈറ്റില

07:50 PM : എറണാകുളം

08:50 PM : പറവൂർ

09:10 PM : കൊടുങ്ങല്ലൂർ

10:25 PM : ഗുരുവായൂർ

10:45 PM : കുന്നംകുളം

11:15 PM : ഇടപ്പാള്‍

11:50 PM : കോട്ടക്കല്‍

01:25 AM : കോഴിക്കോട്

02:05 AM : വടകര

02:30 AM : തലശ്ശേരി

03:00 AM : കണ്ണൂർ.

കണ്ണൂർ -പത്തനാപുരം സ്വിഫ്റ്റ് ബസ്

കണ്ണൂരില്‍ നിന്ന് രാത്രി 7.30 ന് എടുക്കുന്ന കണ്ണൂർ -പത്തനാപുരം സ്വിഫ്റ്റ് ബസ് 10:20 ന് കോഴിക്കോട്, 11:35 ന് കോട്ടക്കല്‍, രാത്രി 01:20 ന് ഗുരുവായൂർ, പുലര്‍ച്ചെ 03:50 ന് വൈറ്റില, 5:50 ന് കോട്ടയം, 07:20 ന് പത്തനംതിട്ട വഴി രാവിലെ 07:55 ന് പത്തനാപുരത്ത് എത്തും.

07:30 PM : കണ്ണൂർ

08:00 PM : തലശ്ശേരി

08:45 PM : വടകര

10:20 PM : കോഴിക്കോട്

11:35 PM : കോട്ടക്കല്‍

01:20 AM : ഗുരുവായൂർ

02:25 AM : കൊടുങ്ങല്ലൂർ

02:55 AM : പറവൂർ

03:50 AM : വൈറ്റില

04:20 AM : തൃപ്പൂണിത്തുറ

04:40 AM : കടുത്തുരുത്തി

05:20 AM : ഏറ്റുമാനൂർ

05:50 AM : കോട്ടയം

06:20 AM : ചങ്ങനാശ്ശേരി

06:40 AM : തിരുവല്ല

07:00 AM : കോഴഞ്ചേരി

07:20 AM : പത്തനംതിട്ട

07:30 AM : കോന്നി

07:55 AM : പത്തനാപുരം