മനുഷ്യാവകാശ കമ്മീഷൻ്റെ പുതിയ ചെയർമാനായി ജസ്റ്റിസ് അലക്സാണ്ടർ തോമസ് ചുമതലയേറ്റു. കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായിരുന്നു. ആദ്യം ജസ്റ്റിസ് മണികുമാറിനെ ചെയർമാനായി നിയമിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നെങ്കിലും പ്രതിപക്ഷം എതിർപ്പുയർത്തിയിരുന്നു.
പിന്നീട് ഗവർണറും ഇക്കാര്യത്തിൽ കൂടുതൽ വിശദാംശങ്ങളാരായുകയും നിയമനം അംഗീകരിക്കുന്നത് വൈകുകയും ചെയ്തു. സ്ഥാനം ഏറ്റെടുക്കാൻ താൽപര്യമില്ലെന്നു മണികുമാർ അറിയിച്ചു. തുടർന്നാണ് അലക്സാണ്ടർ തോമസിൻ്റെ നിയമനം. മുഖ്യമന്ത്രി, സ്പീക്കർ, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങുന്ന സമിതിയാണ് നിയമനം നടത്തുന്നത്.