ജവഹര്‍ നവോദയ; ആറാം ക്ലാസിലേക്കുള്ള അഡ്മിഷന്‍ ടെസ്റ്റിന് അപേക്ഷിക്കാം

ജവഹർ നവോദയ വിദ്യാലയ ആറാം ക്ലാസിലേക്കുള്ള അഡ്‌മിഷൻ ആരംഭിച്ചു. താത്പര്യമുള്ള വിദ്യാർഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് (https://cbseitms.rcil.gov.in/nvs/) വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. സെപ്റ്റംബർ 16 വരെ അപേക്ഷ സമർപ്പിക്കാം. ഔദ്യോഗിക വെബ്സൈറ്റിൽ അപേക്ഷഫോമും മറ്റ് വിവരങ്ങളും ലഭ്യമാണ്.

അഞ്ചാം ക്ലാസ് പാസായവർക്ക് അപേക്ഷ സമർപ്പിക്കാം. അഡ്‌മിറ്റ് കാർഡ്, പരീക്ഷ തുടങ്ങി മറ്റ് അനുബന്ധ വിവരങ്ങൾ ഉടൻ അറിയിക്കുന്നതായിരിക്കും. ഔദ്യോഗിക വിവരങ്ങൾക്കായി വെബ്സൈറ്റ് കൃത്യമായി സന്ദർശിക്കാം.

1986 ലെ നാഷണൽ പോളിസി ഓഫ് എജ്യുക്കേഷൻ്റെ ഭാഗമായിട്ടാണ് ജവഹർ നവോദയ വിദ്യാലയങ്ങൾ രാജ്യത്ത് ആകമാനം സ്ഥാപിതമാവുന്നത്. 27 സംസ്ഥാനങ്ങളിലും 8 കേന്ദ്രഭരണപ്രദേശങ്ങളിലും നവോദയ വിദ്യാലയങ്ങളുണ്ട്. പൂർണ്ണമായും റസിഡൻഷ്യൽ വിദ്യാഭ്യാസമാണ് ഇവിടെ ലഭ്യമാക്കുന്നത്. വിദ്യാലയത്തിന്റെ സാമ്പത്തികം ഉൾപ്പെടെയുള്ള നടത്തിപ്പുകൾ പൂർണ്ണമായും സ്വയംഭരണസംഘടനയായ ജവഹർ നവോദയ വിദ്യാലയ സമിതി വഴി സർക്കാരാണ് നടത്തുന്നത്. സ്‌കൂളിലേക്കുള്ള പ്രവേശനം പൂർണ്ണമായും ജവഹർ നവോദയ ടെസ്റ്റ് വഴിയാണ് നടത്തുന്നത്.