അടുത്തവർഷം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വളർച്ച കണക്കുകൂട്ടിയതിനേക്കാൾ അധികമായിരിക്കുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസ് ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ പറഞ്ഞു. യുക്രെയ്‌നിലെയും മിഡിൽ ഈസ്റ്റിലെയും പ്രശ്നങ്ങൾ, മഹാമാരി, ജിയോപൊളിറ്റിക്കൽ പിരിമുറുക്കങ്ങൾ ഉൾപ്പെടെയുള്ള ആഗോള പ്രശ്നങ്ങൾക്കിടയിൽ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യൻ സമ്പദ് വ്യവസ്ഥ വളർച്ചയുടെ പാതയിലാണെന്ന് അദ്ദേഹം പറഞ്ഞു.
യുക്രെയ്ൻ പ്രതിസന്ധിയുടെ ആദ്യ മാസങ്ങളിൽ സെൻട്രൽ ബാങ്കിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ച് പണപ്പെരുപ്പം 7.8 ശതമാനത്തിലെത്തിയിരുന്നു. ഇതും നിയന്ത്രണവിധേയമാക്കാനാണ് ശ്രമിക്കുന്നത്.
ഇന്ത്യയുടെ മാക്രോ ഇക്കണോമിക് സ്ഥിരത മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു. 2023 -2024 സാമ്പത്തിക വർഷത്തിൽ NSO 7.3 ശതമാനം വാർഷിക ജിഡിപി വളർച്ച ഉണ്ടാകുമെന്ന കണക്കുകൾ പുറത്തു വിട്ടിട്ടുണ്ട്. ഇത് മുൻപ് വിചാരിച്ചതിനേക്കാൾ കൂടുതലാണ്.