ലൈസൻസും ആർസിബുക്കും നഷ്ടപ്പെട്ടാൽ എന്തു ചെയ്യണം?

വാഹനത്തിന്റെ സുപ്രധാനമായ രേഖയാണ് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്ന ആർസി ബുക്ക്. ആർസി ബുക്ക് നഷ്ടമായാൽ ഓൺലൈൻ വഴി (https://parivahan.gov.in/parivahan/) ഡ്യൂപ്ലിക്കേറ്റിന് അപേക്ഷിക്കാം. ആർസി ബുക്ക് നഷ്ടമായെന്നു കാണിച്ചു പത്രത്തിൽ നൽകിയ പരസ്യത്തിന്റെ കട്ടിങ്, ഏതു പോലീസ് സ്റ്റേഷൻ പരിതിയിൽ വച്ചാണോ നഷ്ടപ്പെട്ടത് ആ സ്റ്റേഷനിൽ നിന്നുള്ള പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, സത്യവാങ് മൂലം, വായ്പ ഉണ്ടെങ്കിൽ ആ സ്ഥാപനത്തിൽനിന്നുള്ള എൻഒസി, ആർസി ബുക്കിന്റെ കോപ്പി, ഇൻഷുറൻസ്, പുക പരിശോധനാ സർട്ടിഫിക്കറ്റ് എന്നിവയും ഇതോടൊപ്പം വേണം. നിശ്ചിത ഫീസ് നൽകണം.

ലൈസൻസ് നഷ്ടമായാൽ ഓൺലൈൻ വഴി ഡ്യൂപ്ലിക്കേറ്റ് ലൈസൻസിന് അപേക്ഷിക്കണം. തിരിച്ചറിയൽ രേഖ, സത്യവാങ്മൂലം എന്നിവയും ഒപ്പം വേണം. ഫീസ് അടയ്ക്കണം. ഡ്യൂപ്ലിക്കേറ്റ് ലൈസൻസ് അനുവദിച്ചശേഷം ഒറിജിനൽ തിരിച്ചുകിട്ടിയാൽ, ഒറിജിനൽ ലൈസൻസ് ആർടിഒ ഓഫിസിൽ തിരിച്ചേൽപ്പിക്കണം. ഡ്യൂപ്ലിക്കേറ്റിന് മാത്രമേ വാല്യു ഉള്ളൂ.