Skip to content
നമ്മുടെ നാട്
നമ്മുടെ നാട്
  • Latest News
    • Local News
  • Education
  • Career
  • Technology
  • Entertainment News
  • Sports
  • Business
  • Join Nammudenadu Whatsapp Groups
നമ്മുടെ നാട്

ഗൂഗിള്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടാതിരിക്കാന്‍ എന്തൊക്കെ ശ്രദ്ധിക്കണം

Posted on 19 July 202419 July 2024 by Web Desk

സൈബര്‍ തട്ടിപ്പുകള്‍ പെരുകുന്നതിനിടെ മുന്നറിയിപ്പുമായി കേരള പോലീസ്. ഗൂഗിള്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്തൊക്കെയെന്ന് കേരള പോലീസ് ഔദ്യോഗിക ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെ പൊതുജനങ്ങളെ അറിയിച്ചു. ഓണ്‍ലൈന്‍ അക്കൗണ്ടുകളുടെ പാസ്‌വേഡുകള്‍ തട്ടിയെടുത്തും ഹാക്ക് ചെയ്‌തുമുള്ള കുറ്റകൃത്യങ്ങള്‍ കേരളത്തിലടക്കം ഏറെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് കേരള പോലീസിന്‍റെ ജാഗ്രതാ നിര്‍ദേശം. കേരള പോലീസിന്‍റെ മുന്നറിയിപ്പും പൊതുജനങ്ങള്‍ക്കുള്ള നിര്‍ദേശങ്ങളും ചുവടെ.

സൈബർ തട്ടിപ്പുകൾ വർധിച്ചുവരുന്ന ഇക്കാലത്ത് നിങ്ങളുടെ ഗൂഗിൾ അക്കൗണ്ടുകളും ഹാക്ക് ചെയ്യപ്പെടാൻ സാധ്യതയുണ്ട്. അതിനാല്‍ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.

  • മൊബൈൽ ഫോൺ നമ്പർ തന്നെ പാസ്‌വേഡ് ആയി ഒരിക്കലും ഉപയോഗിക്കാതിരിക്കുക.
  • പാസ്‌വേഡ് അക്ഷരങ്ങളും (A to Z & a to z), സ്പെഷ്യൽ ക്യാരക്ടറുകളും (!,@,#,$,%,^,&,*,?,>,< മുതലായവ), അക്കങ്ങളും (0,1,2,3,4…9) ഉൾപ്പെടുത്തിയുള്ളവയായിരിക്കണം. കുറഞ്ഞത് എട്ട് ‘ ക്യാരക്ടറുകളെങ്കിലും ഉണ്ടായിരിക്കണം.
  • വിശ്വസനീയമായ ഡിവൈസുകളിൽ മാത്രം അക്കൗണ്ട് ലോഗിന്‍ ചെയ്യുക.
  • തേഡ്‌പാര്‍ട്ടി ആപ്ലിക്കേഷനുകളില്‍ നിന്ന് അക്കൗണ്ട് നീക്കം ചെയ്യുക.
  • വിശ്വസനീയമല്ലാത്ത തേഡ്‌പാര്‍ട്ടി ആപ്പുകള്‍ക്ക് അക്കൗണ്ട് ആക്‌സസ് കൊടുക്കാതിരിക്കുക.
  • ഗൂഗിൾ അക്കൗണ്ടുകളുടെ ടു സ്റ്റെപ് വെരിഫിക്കേഷൻ നിർബന്ധമായും ആക്ടിവേറ്റ് ചെയ്ത് അക്കൗണ്ട് സുരക്ഷിതമാക്കണം.
  • ഹാക്ക് ചെയ്യപ്പെട്ടാൽ ഉടനടി ഇമെയിൽ പരിശോധിച്ചാൽ ഇമെയിൽ സേവനദാതാവിൽ നിന്ന് അലേർട്ട് മെസേജ് വന്നതായി കാണാം. അതിൽ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക. തുടര്‍ നടപടി സ്വീകരിക്കുക.
Posted Under Latest News Technologygmail google account kerala police

Post navigation

ക്രെഡിറ്റ് സ്കോർ കുറയാതിരിക്കാന്‍ ഈ 6 തെറ്റുകൾ ഒഴിവാക്കുക
‘സംസ്ഥാനത്തെ 176 ആശുപത്രികൾക്ക് ദേശീയ ഗുണനിലവാര അംഗീകാരം’: ആരോഗ്യമന്ത്രി

Recent Posts

  • മുല്ലപ്പെരിയാർ: സുപ്രീം കോടതിയിൽ കേരളത്തിന് വീണ്ടും തിരിച്ചടി; മരം മുറിക്ക് അനുമതി
  • മഴക്കാല ഡ്രൈവിങ് സേഫാക്കാം
  • പത്താംക്ലാസില്‍ ഈ അദ്ധ്യയനവർഷം മുതൽ റോബോട്ടിക്സ് സാങ്കേതികവിദ്യയും പഠിക്കാം
  • ഏഷ്യാകപ്പില്‍നിന്ന് പിന്‍മാറി ഇന്ത്യ; ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിനെ തീരുമാനം അറിയിച്ച് BCCI
  • മാലിന്യം തള്ളൽ വാട്സ്ആപ്പ് പരാതികളിലൂടെ ഈടാക്കിയത് 30. 67 ലക്ഷം രൂപ

LATEST NEWS

  • മുല്ലപ്പെരിയാർ: സുപ്രീം കോടതിയിൽ കേരളത്തിന് വീണ്ടും തിരിച്ചടി; മരം മുറിക്ക് അനുമതി
  • മഴക്കാല ഡ്രൈവിങ് സേഫാക്കാം
  • പത്താംക്ലാസില്‍ ഈ അദ്ധ്യയനവർഷം മുതൽ റോബോട്ടിക്സ് സാങ്കേതികവിദ്യയും പഠിക്കാം
  • ഏഷ്യാകപ്പില്‍നിന്ന് പിന്‍മാറി ഇന്ത്യ; ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിനെ തീരുമാനം അറിയിച്ച് BCCI
  • മാലിന്യം തള്ളൽ വാട്സ്ആപ്പ് പരാതികളിലൂടെ ഈടാക്കിയത് 30. 67 ലക്ഷം രൂപ
© നമ്മുടെ നാട് 2025
  • Latest News
    • Local News
  • Education
  • Career
  • Technology
  • Entertainment News
  • Sports
  • Business
  • Join Nammudenadu Whatsapp Groups