ലാപ്ടോപ് മടിയിൽ വച്ച് ഉപയോഗിക്കാറുണ്ടോ?

ലാപ്ടോപ് മടിയിൽ വച്ചിരുന്ന് ജോലിചെയ്യുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനങ്ങൾ പറയുന്നു. മടിയിൽ വച്ച് കൊണ്ട് ദീർഘകാലം ലാപ്ടോപ്പും മറ്റ് ഇലക്ട്രോണിക് വസ്തുക്കളും ഉപയോഗിക്കുന്നത് ഇതിലെ ഇലക്ട്രോമാഗ്നറ്റിക് ഫ്രീക്വൻസി റേഡിയേഷൻ മൂലമുള്ള പ്രശ്‌നങ്ങളിലേക്ക് നയിക്കാം. പ്രത്യുത്പാദന അവയവങ്ങൾ, ശരീരത്തിന്റെ വിന്യാസം, ചർമ്മം, ഉറക്കത്തിന്റെ നിലവാരം എന്നിവയ്ക്ക് പ്രശ്ന‌മുണ്ടാക്കാൻ മടിയിൽ വച്ചുള്ള ലാപ്ടോപ് ഉപയോഗം കാരണമാകും. ലാപ്ടോപ് മടിയിൽ വച്ച് ഉപയോഗിക്കുന്നവർ ഇനി പറയുന്ന ഇതിന്റെ ആറ് ദൂഷ്യവശങ്ങളെ കുറിച്ച് അറിഞ്ഞിരിക്കണം.

  1. പ്രത്യുത്പാദനപരമായ ആരോഗ്യത്തെ ബാധിക്കും

ലാപ്ടോപ്പിന്റെ ചൂടും ഇലക്ട്രോമാഗ്നറ്റിക് റേഡിയേഷനും നിങ്ങളുടെ പ്രത്യുത്പാദന അവയവങ്ങളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കാം. ഈ റേഡിയേഷൻ പുരുഷ ബീജത്തിന്റെ ചലനക്ഷമതയെയും ഡിഎൻഎ ഘടനയെയും തന്നെ ബാധിക്കാമെന്ന് ഫെർട്ടിലിറ്റി ആൻഡ് സ്റ്റെറിലിറ്റി ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. സ്ത്രീകളുടെ ഹോർമോൺ സന്തുലനം, അണ്ഡത്തിന്റെ ആരോഗ്യം എന്നിവയെയും റേഡിയേഷൻ ബാധിക്കാം.

  1. ചർമ്മത്തിന് നാശം

ദീർഘനേരം നമ്മുടെ ചർമ്മവുമായി നേരിട്ട് സ്പ‌ർശിക്കുന്ന രീതിയിൽ ലാപ്ടോപ് വയ്ക്കുന്നത് പൊള്ളലിനും ‘ടോഡ് സ്കിൻ സിൻഡ്രോം’ പോലുള്ള പ്രശ്‌നങ്ങൾക്കും കാരണമാകാം. തുടകളിൽ ചുവന്ന പാടുകൾ, നിറ വ്യത്യാസം, ചർമ്മ കോശങ്ങളുടെ നാശം എന്നിവയെല്ലാമാണ് ടോഡ് സ്കിൻ സിൻഡ്രോമിന്റെ ലക്ഷണങ്ങൾ. ചികിത്സിക്കാതെ വിടുകയോ ആവശ്യമായ പരിഹാര നടപടികൾ എടുക്കാതിരിക്കുകയോ ചെയ്യുന്നത് സ്‌ഥിരമായ ചർമ്മ വ്യത്യാസത്തിലേക്ക് നയിക്കാം

  1. അർബുദ സാധ്യത

വൃഷ്ണത്തെയും അണ്ഡാശയത്തെയുമൊക്കെ ബാധിക്കുന്ന ചില തരം ഉയർന്ന അപകട സാധ്യതയുള്ള അർബുദങ്ങൾക്കും ഇത്തരം റേഡിയേഷൻ കാരണമാകാമെന്ന് കരുതപ്പെടുന്നു.

  1. കഴുത്ത്, പുറം വേദന

മടിയിൽ ലാപ്ടോപ് വച്ച് കൊണ്ട് ജോലി ചെയ്യുന്നത് ശരീരത്തിന്റെ മോശം വിന്യാസത്തിനെ പ്രോത്സാഹിപ്പിക്കുന്നു. ടൈപ്പ് ചെയ്യുമ്പോഴും സ്ക്രീൻ നോക്കുമ്പോഴും മുന്നോട്ട് കുനിയേണ്ടി വരുന്നത് പുറത്തിനും തോളുകൾക്കും നട്ടെല്ലിനും അധികമായ പിരിമുറുക്കം ഉണ്ടാകാറുണ്ട്. ഇത് ശരീരത്തിന് അയവില്ലായ്മ്‌മ, പുറം വേദന, കഴുത്ത് വേദന തുടങ്ങി പല പ്രശ്‌നങ്ങൾ ഉണ്ടാക്കും.

  1. ഉറക്കത്തിനെ തടസ്സപ്പെടുത്താം

പലരും കട്ടിലിൽ ചാരി ഇരുന്ന് ലാപ്ടോപ്പ് മടിയിൽ വച്ച് ഉപയോഗിക്കാറുണ്ട്. ഇത്തരത്തിൽ ഇരുന്ന് സിനിമയും മറ്റും ലാപ്ടോപ്പിൽ കാണുന്നവരും നിരവധി. ലാപ്ടോപ്പ് സ്ക്രീനുകളിലെ നീല വെളിച്ചം ഉറക്കത്തിന്റെ ക്രമത്തെ നിയന്ത്രിക്കുന്ന മെലടോണിൻ ഹോർമോൺ ഉത്പാദനത്തെ തകിടം മറിക്കാം. ഇത് ഉറക്കത്തെ തടസ്സപ്പെടുത്തുകയും അതിന്റെ നിലവാരം കുറയ്ക്കുകയും ചെയ്യും.

  1. ഗര്‍ഭകാല സങ്കീര്‍ണ്ണതകള്‍

ഗർഭിണികൾ ലാപ്ടോപ് അടിവയറ്റിന് മുകളിൽ നേരിട്ട് വയ്ക്കുന്നതും അപകടമാണ്. ശരീരത്തിലെ കോശങ്ങളിലൂടെ തുളച്ച് കയറുന്ന ലാപ്ടോപ്പിന്റെ റേഡിയേഷൻ ഗർഭപാത്രത്തിൽ കിടക്കുന്ന കുഞ്ഞിന് വരെ പ്രശ്നമുണ്ടാക്കാം. ഇത് ഭ്രൂണത്തിന്റെ വളർച്ചയെ വരെ സ്വാധീനിക്കാം. കഴിയുന്നതും ലാപ്ടോപ്പിനെ മേശപ്പുറം പോലുള്ള കട്ടിയായ ഏതെങ്കിലും പ്രതലത്തിൽ വച്ച് ഉപയോഗിക്കാൻ ശ്രമിക്കേണ്ടതാണ്. നിങ്ങളുടെ ശരീരവും ലാപ്ടോപ്പുമായി ദൂരവും വായുസഞ്ചാരവും ഉറപ്പിക്കും വിധം വേണം ലാപ്ടോപ്പ് വയ്ക്കാൻ. ലാപ്ടോപ്പ് വയ്ക്കാനായി ലാപ് ഡെസ്കും ഉപയോഗപ്പെടുത്താം.

ഉപയോഗത്തിലെ കാഠിന്യം കുറയ്ക്കും. ലാപ്ടോപ്പ് ഉറക്കത്തെ ബാധിക്കാതിരിക്കാൻ കിടക്കുന്നതിന് ഒരു മണിക്കൂർ മുൻപെങ്കിലും ലാപ്ടോപ്പും ഫോൺ അടക്കമുള്ള സകലവിധ ഇലക്ട്രോണിക് വസ്തുക്കളും കിടക്കയിൽ നിന്ന് മാറ്റേണ്ടതാണ്. പകരം ഉറക്കത്തെ സഹായിക്കുന്ന വായന പോലുള്ള ശീലങ്ങൾ ആരംഭിക്കാം.