എച്ച്. വെങ്കിടേഷ് ക്രമസമാധാന ചുമതലയുള്ള എഡിജിപി; ഉത്തരവ് പുറത്തിറക്കി സർക്കാര്‍

എച്ച് വെങ്കിടേഷ് ക്രമസമാധാന ചുമതലയുള്ള എഡിജിപിയാകും. സര്‍ക്കാര്‍ ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. മനോജ് എബ്രഹാം മാറുന്ന ഒഴിവിലേക്കാണ് എച്ച് വെങ്കിടേഷ് എത്തുന്നത്. നിലവില്‍ ക്രൈംബ്രാഞ്ച് മേധാവിയാണ് എച്ച് വെങ്കിടേഷ്.

എഡിജിപി എം ആര്‍ അജിത് കുമാറിനെ മാറ്റിയായിരുന്നു മനോജ് എബ്രഹാമിന് ക്രമസമാധാന ചുമതല നല്‍കിയത്. കഴിഞ്ഞ ദിവസം മനോജ് എബ്രഹാമിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റുകയും ഡിജിപി റാങ്കിലേയ്ക്ക് സ്ഥാനക്കയറ്റം നല്‍കി ഫയര്‍ഫോഴ്‌സ് മേധാവിയായി നിയമിക്കുകയും ചെയ്തിരുന്നു. ഈ ഒഴിവിലേക്കാണ് എച്ച് വെങ്കിടേഷ് എത്തുന്നത്.