ഗുരുവായൂർ ക്ഷേത്രത്തിൽ 2026 ജനുവരി മാസത്തെ ഭണ്ഡാരം എണ്ണൽ ഇന്നലെ വൈകിട്ട് (ജനുവരി 15ന്) പൂർത്തിയായപ്പോൾ ലഭിച്ചത് 7, 08, 67,213 രൂപ. 1കിലോ 772ഗ്രാം 300 മില്ലിഗ്രാം സ്വർണ്ണം ലഭിച്ചു. വെള്ളി ലഭിച്ചത് 16 കിലോഗ്രാം 590 ഗ്രാം.
കേന്ദ്ര സർക്കാർ പിൻവലിച്ച രണ്ടായിരം രൂപയുടെ 13ഉം നിരോധിച്ച ആയിരം, രൂപയുടെ 16ഉം അഞ്ഞൂറിന്റെ 36 കറൻസിയും ലഭിച്ചു .ഇൻഡ്യൻ ബാങ്ക് ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല. ഇ ഭണ്ഡാരങ്ങൾ വഴി 677582 രൂപയും ലഭിച്ചു
