ഗുരുവായൂര്‍ ദര്‍ശന സമയം ഒരു മണിക്കൂര്‍ ദീര്‍ഘിപ്പിച്ചു

ഗുരുവായൂർ ക്ഷേത്രത്തിലെ തിരക്ക് പരിഗണിച്ച് ശനി, ഞായർ, പൊതു അവധി ദിവസങ്ങളിൽ ദർശന സമയം ഒരു മണിക്കൂർ കൂട്ടി. ഇപ്പോൾ വൈകിട്ട് 4.30 ന് തുറക്കുന്ന നട ഈ ദിവസങ്ങളിൽ 3.30 ന് തുറക്കും. നട തുറന്ന ഉടൻ ശീവേലി. അതു കഴിഞ്ഞാൽ ദർശനം. ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന്റെ നിർദേശ പ്രകാരമാണ് ഭരണസമിതി തീരുമാനം എടുത്തത്.

ഇനി മുതൽ ഓണം, ക്രിസ്മസ്, സ്കൂൾ അവധിക്കാലത്തും മറ്റ് പൊതു അവധി ദിവസങ്ങളിലും വൈകിട്ട് നട തുറക്കുന്നത് 3.30 ന് ആയിരിക്കും.