ബാഗേജ് നയത്തില്‍ മാറ്റം വരുത്തി ഗള്‍ഫ് എയര്‍ ; എല്ലാ ടിക്കറ്റിലും 46 കിലോ ഇല്ല

ഗൾഫിൽനിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള സർവീസുകളിലെ ബാഗേജ് നയത്തിൽ ഗൾഫ് എയർ മാറ്റം വരുത്തി. നിലവിലുള്ള 46 കിലോ ലഗേജ് ഇനി എല്ലാ ടിക്കറ്റുകളിലും അനുവദിക്കില്ല. പുതുതായി ഫെയർ ബ്രാൻഡ് എന്ന കാറ്റഗറിക്കു കീഴിലായി ലൈറ്റ്‌സ് (എൽഐടി), സ്മാർട്ട് (എസ്എംആർ), ഫ്‌ളെക്‌സി (എഫ്എൽഎക്‌സ്) എന്നിങ്ങനെ മൂന്നുതരം ടിക്കറ്റുകളുണ്ടാകും.

എൽഐടി ടിക്കറ്റിൽ 32 കിലോയുടെ ഒരു ലഗേജ് മാത്രം. സ്മാർട്ടിലും ഫ്‌ളെക്‌സിയിലും പഴയതുപോലെ 23 കിലോ വീതമുള്ള രണ്ട് ലഗേജ് അനുവദിക്കും. പുതിയ നയം ആഗസ്ത് 15ന് നിലവിൽ വരും. ആഗസ്ത് 15ന് മുമ്പെടുത്ത ടിക്കറ്റിന്‌ ഇത് ബാധകമായിരിക്കില്ലെന്ന്‌ ഗൾഫ് എയർ അറിയിച്ചു.