സ്വർണവില വീണ്ടും താഴേക്ക്

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. രാവിലെ വില മാറ്റമില്ലാതെ നിലനിർത്തി മണിക്കൂറുകൾക്ക് ശേഷം വീണ്ടും വിലയിൽ മാറ്റം വന്നിരിക്കുകയാണ്. ഒരു പവൻ സ്വർണത്തിന് 800 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വർണവില 51,000 ത്തിനു താഴേക്കെത്തി. ഒരു പവന് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 50,400 രൂപയാണ്.

ഇന്നലെ 760  രൂപ പവന് കുറഞ്ഞിരുന്നു. സ്വർണം വെള്ളി എന്നിവയുടെ ഇറക്കുമതി ചുങ്കം കുറച്ചതായി ധനമന്ത്രി പ്രഖ്യാപിച്ചതോടെയാണ് സ്വർണവിലയിൽ കനത്ത ഇടിവ് ഉണ്ടായത്. 4,600  രൂപയാണ് കഴിഞ്ഞ 8  ദിവസംകൊണ്ട് പവന് കുറഞ്ഞത്.

വിപണിയിൽ ഇന്ന് ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 6,300 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5230 രൂപയാണ്. വെള്ളിയുടെ വിലയും കുത്തനെ കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചകൊണ്ട് 11 രൂപയോളം കുറഞ്ഞു. ഇന്ന് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 89 രൂപയാണ്.